ആപ്പ്ജില്ല

നമ്പര്‍ പ്ലേറ്റില്‍ എംഎല്‍എയുടെ കൊച്ചുമകനെന്ന് ബോര്‍ഡ്, ചിത്രത്തിന് പിന്നില്‍ !

'തമിഴ്‌നാട്ടിലെ അധികാരദുര്‍വിനിയോഗമാണ് ഇത്തരം ധിക്കാരങ്ങള്‍. സിനിമാ കഥയെ പോലും കടത്തിവെട്ടും', 'അത് അവന്റെ യോഗ്യതയാണ്', എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

Samayam Malayalam 20 Mar 2022, 1:20 pm
ബൈക്കിന്റെ നമ്പര്‍ പ്ലേറ്റിലെ ബോര്‍ഡാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വൈറലാകാന്‍ ഒരു കാര്യമുണ്ട്. സാധാരണ നമ്പര്‍ പ്ലേറ്റില്‍ ബൈക്കിന്റെ നമ്പര്‍ ആയിരിക്കും ഉണ്ടാകുക. എന്നാല്‍, ഈ യുവാവിന്റെ ബൈക്കില്‍ നമ്പര്‍ അല്ല, പകരം താന്‍ ആരാണെന്ന് ആണ് അതില്‍ കൊടുത്തിരിക്കുന്നത്.
Samayam Malayalam Bike Twitter


Also Read: 'നൈറ്റ് ഗൗണില്‍ മുടി മുകളിലേക്ക് കെട്ടി വെച്ച് രൂപം', പ്രേതമെന്ന വിചിത്രവാദവുമായി ദമ്പതികള്‍


'നാഗര്‍കോവില്‍ എംഎല്‍എ ശ്രീ. എം. ആര്‍. ഗാന്ധിയുടെ കൊച്ചുമകന്‍' എന്നാണ് നമ്പര്‍ പ്ലേറ്റില്‍ ഈ യുവാവ് കൊടുത്തിരിക്കുന്നത്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ നാഗര്‍കോവില്‍ നിയോജകമണ്ഡലത്തിലെ ബിജെപി എംഎല്‍എയാണ് എം ആര്‍ ഗാന്ധി. സോഷ്യല്‍ മീഡിയയില്‍ നമ്പര്‍ പ്ലേറ്റില്‍ വൈറലായതിന് ശേഷം നിരവധി പേര്‍ യുവാവിനെ വിമര്‍ശിച്ചെത്തി.

Also Read:
റഷ്യക്കെതിരെ യുദ്ധം ചെയ്യാൻ 98കാരി; ഒടുവിൽ നിരാശ, കയ്യടിച്ച് സോഷ്യൽ മീഡിയ

'തമിഴ്‌നാട്ടിലെ അധികാരദുര്‍വിനിയോഗമാണ് ഇത്തരം ധിക്കാരങ്ങള്‍. സിനിമാ കഥയെ പോലും കടത്തിവെട്ടും', 'അത് അവന്റെ യോഗ്യതയാണ്', എന്നിങ്ങനെ പോകുന്നു കമന്റുകള്‍. മറ്റു ചിലര്‍ എം ആര്‍ ഗാന്ധി അവിവാഹിതനാണെന്ന് പറയുന്നുണ്ട്. ഗാന്ധിയുടെ സഹായി കണ്ണന്റെ മകനായ അമ്രിഷ് ആണ് ചിത്രത്തില്‍ കാണുന്നതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. നാഗര്‍കോവില്‍ എംഎല്‍എ എം ആര്‍ ഗാന്ധിയുടെ കൊച്ചുമകന്‍ എന്ന നമ്പര്‍ പ്ലേറ്റോടു കൂടിയുള്ള ബൈക്ക് ഓടിച്ചുകൊണ്ട് അമ്രിഷ് നഗരം ചുറ്റിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ