ആപ്പ്ജില്ല

ഭക്ഷണം കഴിച്ചു തീര്‍ക്കൂ, ഒരു ബുള്ളറ്റ് സമ്മാനം, വേറിട്ട മത്സരവുമായി ഹോട്ടല്‍

കൊവിഡ് അനുബന്ധ ലോക്ക്ഡൗണും നിയന്ത്രണങ്ങളും മൂലമുണ്ടായ നഷ്ടത്തില്‍ നിന്ന് കരകയറാന്‍ ഹോട്ടലാണ് ഇത്തരത്തില്‍ മത്സരം സംഘടിപ്പിച്ചത്.

Samayam Malayalam 22 Jan 2021, 3:14 pm
ക്ഷണം കഴിച്ചു തീര്‍ത്താല്‍ ഒരു ബുള്ളറ്റ് സമ്മാനമായി കിട്ടും, പൂനെയിലെ ശിവരാജ് ഹോട്ടലാണ് വ്യത്യസ്തമായ ഈ ഓഫറുമായി മുന്നോട്ടുവന്നിരിക്കുന്നത്. ഈ ഓഫറിനു പിന്നില്‍ ഉടമയായ അതുല്‍ വൈക്കറിന് ചിലത് പറയാനുണ്ട്. കൊവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ നഷ്ടം നികത്താനാണ് വേറിട്ട ഓഫറുമായി റസ്റ്റോറന്റ് രംഗത്തെത്തിയിരിക്കുന്നത്.
Samayam Malayalam hOTEL
പൂനെയിലെ ശിവരാജ് ഹോട്ടലിന്‍റെ വ്യത്യസ്തമായ മത്സരം


Also Read: ഇതാ ഒരു 'ആന മസാജ്'; തുമ്പിക്കൈയും കാലും ഉപയോഗിച്ച് തിരുമ്മല്‍, വൈറലായി വീഡിയോ

അറുപത് മിനിറ്റിനുള്ളില്‍ ഒരു വലിയ പ്ലേറ്റ് മുഴുവന്‍ വിളമ്പിവെച്ച മാംസാഹരം അടങ്ങുന്ന ഭക്ഷണം കഴിച്ചുതീര്‍ക്കാനാണ് ഹോട്ടലിന്റെ ഓഫര്‍. ഭക്ഷണം മുഴുവന്‍ അറുപത് മിനിറ്റിനുള്ളില്‍ കഴിച്ചു തീര്‍ത്താല്‍ 1.65 ലക്ഷം വിലമതിപ്പുള്ള റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് സമ്മാനമായി കിട്ടും.

Also Read: ഭീമന്‍ കല്ല്; 400 ഗ്രാം ഭാരമുള്ള കല്ല് നീക്കം ചെയ്തത് 34 കാരിയുടെ മൂത്രസഞ്ചിയില്‍ നിന്ന്, വൈറലായി ചിത്രങ്ങള്‍

കൊവിഡ് അനുബന്ധ ലോക്ക്ഡൗണും നിയന്ത്രണങ്ങളും മൂലമുണ്ടായ നഷ്ടത്തില്‍ നിന്ന് കരകയറാന്‍ ഹോട്ടലാണ് ഇത്തരത്തില്‍ മത്സരം സംഘടിപ്പിച്ചത്. ഈ മത്സരത്തിലൂടെ കൂടുതല്‍ ഉപഭോക്താക്കളെ റസ്‌റ്റോറന്റിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്ന് ഉടമയായ അതുല്‍ വാല്‍ക്കര്‍ പറഞ്ഞു. ഇതിലൂടെ കൊവിഡ് വ്യാപനം കുറഞ്ഞതിന് ശേഷം ആളുകള്‍ പുറത്തിറങ്ങാന്‍ തുടങ്ങിയപ്പോള്‍ റെസ്‌റ്റോറന്റുകള്‍ നല്‍കുന്ന ഓഫറുകള്‍ ആകര്‍ഷിക്കുന്നെന്ന് ഉറപ്പാക്കുകയും ചെയ്യും. കാണികളെ ആകര്‍ഷിക്കാനായി കടയുടെ മുമ്പിലായി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ നാല് ബ്രാന്‍ഡുകള്‍ ഉടമയായ അതുല്‍ വൈക്കര്‍ വച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ