ആപ്പ്ജില്ല

'പുട്ടേട്ടാ, നല്ല തീ തുപ്പുന്ന ഡ്രാഗൺ കുഞ്ഞുങ്ങളെ തരാം'; കൊവിഡ് വാക്സിൻ; പുടിന്റെ ഫാന്‍ പേജില്‍ മലയാളികളുടെ കമന്‍റുകൾ

'പുട്ടണ്ണൻ', 'പുട്ടേട്ടൻ' 'പുടിൻ ജി' തുടങ്ങിയ വിശേഷണങ്ങളുമായാണ് മലയാളികൾ റഷ്യൻ പ്രസിഡന്‍റിന് അഭിനന്ദനങ്ങൾ അർപ്പിച്ചത്. രസകരമായ പ്രതികരണങ്ങൾ വായിക്കാം

Samayam Malayalam 12 Aug 2020, 4:53 pm
ലോകത്ത് എവിടെ പോയാലും ഒരു മലയാളി ഉണ്ടാകുമെന്ന് പറയുന്നത് പോലെ, സോഷ്യൽ മീഡിയകളിൽ എന്ത് സംഭവ വികാസമുണ്ടായാലും അവിടെയും മലയാളികൾ സാന്നിധ്യം അറിയിക്കാറുണ്ട്. അതിന് രാജ്യത്തിനകത്തെന്നോ പുറത്തെന്നോ, താരങ്ങളെന്നോ ഭരണകർത്താക്കളെന്നോ എന്ന ഒരു വ്യത്യാസവും ഉണ്ടാകാറില്ല. കൊവിഡ് കാലത്ത് എല്ലാവരും ആഗ്രഹിക്കുന്ന വാർത്ത വൈറസിനെതിരായ വാക്സിൻ പുറത്ത് വന്നു എന്നതാണ്. ഇന്നലെ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനാണ് 'സ്‌പുട്‌നിക് വി' എന്ന കൊറോണ വാക്‌സിൻ പരീക്ഷണം വിജയമാണെന്ന് പ്രഖ്യാപിച്ചത്.
Samayam Malayalam russia covid vaccine malayalees coments on vladimir putin fan page
'പുട്ടേട്ടാ, നല്ല തീ തുപ്പുന്ന ഡ്രാഗൺ കുഞ്ഞുങ്ങളെ തരാം'; കൊവിഡ് വാക്സിൻ; പുടിന്റെ ഫാന്‍ പേജില്‍ മലയാളികളുടെ കമന്‍റുകൾ


വാക്‌സിൻ ആദ്യം സ്വീകരിച്ചവരിൽ തന്‍റെ മകളും ഉൾപ്പെടുന്നെന്ന വ്ളാഡിമിർ പുടിന്‍റെ പ്രസ്താവന വന്നതിനു പിന്നലെ റഷ്യയ്ക്ക് അഭിനന്ദന പ്രവാഹങ്ങളായിരുന്നു. പുടിന്‍റെ പ്രസ്താവന പോസ്റ്റ് ചെയ്ത ഫാൻ പേജിലും നിരവധിയാളുകൾ അഭിനന്ദനങ്ങളുമായെത്തി. 'വിശാല മനസ്കരായ' മലയാളികളും റഷ്യൻ പ്രസിഡന്‍റിനെ അഭിനന്ദിക്കാൻ ഒട്ടും മടിച്ചില്ല. പക്ഷേ മറ്റുള്ളവരെ പോലെ വെറും അഭിനന്ദനത്തിൽ ഒതുങ്ങുന്നതായിരുന്നില്ല മലയാളികളുടെ കമന്‍റുകൾ.

Also Read: റഷ്യൻ കൊറോണ വാക്‌സിൻ യാഥാർത്ഥ്യമായി; ആദ്യം സ്വീകരിച്ചവരിൽ വ്ലാഡിമിർ പുടിന്റെ മകളും

കൊവിഡ് വാക്സിൻ തങ്ങൾക്കും തരണമെന്ന അഭ്യർഥനയും, മകളിൽ വാക്സിൻ പരീക്ഷിച്ചതിന്‍റെ പരിഭവവും രസകരമായ വാഗ്ദാനങ്ങളുമെല്ലാമാണ് ഫാൻ പേജിൽ മലയാളികൾ നൽകിയത്. 'പുട്ടണ്ണൻ', 'പുട്ടേട്ടൻ' 'പുടിൻ ജി' തുടങ്ങിയ വിശേഷണങ്ങളുമായാണ് മലയാളികൾ റഷ്യൻ പ്രസിഡന്‍റിന് അഭിനന്ദനങ്ങൾ അർപ്പിച്ചത്.

വാക്സിൻ തരികയാണെങ്കിൽ 'തീ തുപ്പുന്ന നല്ല ഡ്രാഗൺ കുഞ്ഞുങ്ങളെ' തരാമെന്ന വാഗ്ദാനവും ചിലർ മുന്നോട്ട് വെച്ചിട്ടുണ്ട്. രസകരമായ ചില കമന്‍റുകൾ വായിക്കാം.

'അണ്ണനോടുള്ള ബഹുമാനസൂചകമായി നാളെ കേരളത്തിലെ വീട്ടമ്മമാര്‍ രാവിലെ പുട്ടുണ്ടാകുന്നതാണ്'

Also Read: 'കൊവിഡ് വരില്ല, ചിലപ്പോൾ പനി മാത്രം'; റഷ്യയുടെ ആദ്യ വാക്സിൻ പ്രവര്‍ത്തിക്കുന്നതിങ്ങനെ

'പുട്ടേട്ടാ.. പരീക്ഷണം നടത്താൻ നിങ്ങളുടെ മോളെ തന്നെ വേണമെന്നുണ്ടോ ?? ആർക്കും വേണ്ടാത്ത ഒരു മൊതല് ഞങ്ങളുടെ ഇന്ത്യ ഭരിക്കുന്നുണ്ട്.. എന്തേലും പറ്റി പോയാലും ഞങ്ങൾക്ക് സന്തോഷമേയുള്ളൂ.. ബോഡി പോലും ഇങ്ങോട്ട് വിടണമെന്നില്ല.. ഒന്ന് കൊണ്ടോയി തരുവോ.. ബ്ലീസ്..'


'അണ്ണാ കുറച്ച് മ്മക്കും തരണം ഇല്ലേൽ നിങ്ങളുടെ ആപ്പ് ഒക്കെ ബാൻ ചെയ്യും'. 'എന്റെയും നാട്ടുകാരുടെയും മണവാളൻ & സൺസ് nte പേരിലും ഞാൻ നന്ദി രേഖപ്പെടുത്തുന്നു. നന്ദി ഉണ്ട് മുതലാളി, നന്ദി'

'അണ്ണോ നമുക്കും താ കുറച്ചു വാക്‌സിൻ... ഇങ്ങള് എല്ലാർക്കും കൊടുക്കാം എന്ന് പറഞ്ഞ ആ മനസുണ്ടല്ലോ അതാണ് മ്മളെ പ്രതീക്ഷ..'

ആര്‍ട്ടിക്കിള്‍ ഷോ