ആപ്പ്ജില്ല

കൊവിഡ് വാക്സിൻ സ്വീകരിച്ചാൽ സൗജന്യ ഭക്ഷണം; വിചിത്ര ഓഫറുമായി റെസ്റ്റോറന്റ് ഉടമ

രാജ്യത്തെ റെസ്റ്റോറന്റുകള്‍ പൂർണമായും തുറക്കാൻ വേണ്ടിയുള്ള പ്രചാരണത്തിന്റെഭാഗമായാണ് ഈ നീക്കം.

Samayam Malayalam 8 May 2021, 2:05 pm
കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഭക്ഷണം സൗജന്യമായി നല്‍ക്കുന്ന വിചിത്ര ഓഫറുമായി റെസ്റ്റോറന്റ് ഉടമ. സെർബിയൻ നഗരമായ ക്രാഗുജെവക് എന്ന നഗരത്തിലെ ഒരു റെസ്റ്റോറന്റ് ഉടമയാണ് ഇത്തരത്തിലൊരു ഓഫര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. കൊവിഡ് വാക്സിന്‍ ക്യാംപെയിനുകളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് വിചിത്ര ഓഫറുമായി റെസ്റ്റോറന്റ് ഉടമ രംഗത്തെത്തിയത്.
Samayam Malayalam Representational
പ്രതീകാത്മക ചിത്രം


സെർബിയനില്‍ സൗജന്യമായി വാകിസിന്‍ നൽകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും വാക്സിന്‍ ലഭിച്ചു കഴിഞ്ഞാന്‍ രാജ്യത്തെ റെസ്റ്റോറന്റുകളും കഫേകളും ബാറുകളുമെല്ലാം പൂർണമായും തുറക്കാന്‍ സാധിക്കും. ഇതിന് വേണ്ടിയുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് റെസ്റ്റോറന്റ് ഉടമയുടെ നീക്കം.

Also Read: മകന്‍റെ സുരക്ഷയ്ക്കായി സ്കൂളിന് മുൻപിൽ നടപ്പാലം സ്ഥാപിച്ച് അമ്മ
2020-ലെ ലോക്ക്ഡൗണ്‍ കാരണം റെസ്റ്റോറന്റ് വലിയ നഷ്ടത്തിലായിരുന്നു. ഈ വര്‍ഷവും അതേ സമയത്ത് തന്നെ ലോക്ക്ഡൗണ്‍ വരാനുള്ള സാധ്യതയുണ്ടായി. എന്നാല്‍ വാക്സിന്‍ എത്തിയത് കാരണം നമ്മുക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കും. വാക്സിനേഷനാണ് ഒരു തിരിച്ചു വരവിനുള്ള ഏക പോംവഴി .അതിന് വേണ്ടി തങ്ങളുടേതായ സംഭാവന നൽകാനും ഞങ്ങൾ തയ്യാറാണ് റെസ്റ്റോറന്‍റ് ഉടമയായ റാസ്‌കോവിക് പറഞ്ഞതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രാദേശിക ആരോഗ്യപ്രവർത്തകർ റെസ്റ്റോറന്റിന്റെ ഹാൾ ഒരു വാക്സിനേഷൻ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. ഫൈസർ, ബയോടെക്, സിനോഫാം എന്നീ വാക്സിനുകൾ ആണ് ഇവിടെ വിതരണം ചെയ്യുന്നത്. നിരവധി പേര്‍ ഇവിടെ വാക്സിന്‍ എടുക്കാന്‍ എത്തുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ ഡിസംബറിലാണ് സൈബീരിയയിൽ കൊവിഡ് വാക്സിനേഷൻ പ്രചരിപ്പിച്ചു കൊണ്ടുള്ള ദേശീയ ക്യാപെയിൻ ആരംഭിച്ചത്. സെർബിയയിൽ മൂന്നില്‍ ഒരാള്‍ ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ ആണ്. 7 ദശലക്ഷമാണ് സെർബിയയിലെ മൊത്തം ജനസംഖ്യ.

ആര്‍ട്ടിക്കിള്‍ ഷോ