ആപ്പ്ജില്ല

തനിഷ്‌ക് പരസ്യത്തെക്കാൾ ചർച്ചയാക്കേണ്ട പരസ്യങ്ങളുണ്ട്; സോഷ്യൽ മീഡിയയിൽ ഇത് വൈറൽ!

പിന്‍വലിച്ച തനിഷകിന്‍റെ പരസ്യത്തേക്കാളുംപുറത്തിറങ്ങിയിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ പറയുന്നു

Samayam Malayalam 15 Oct 2020, 2:54 pm
ഏറ്റവും പുതിയ പരസ്യ ചിത്രം പിന്‍വലിച്ച പ്രമുഖ ജൂവലറി ബ്രാൻഡായ തനിഷ്ക് ഇപ്പോഴും വാര്‍ത്തകളില്‍ നിറയുകയാണ്.'ഏകത്വ'യ്ക്കായി പുറത്തിറക്കിയ പരസ്യമാണ് വിവാദങ്ങളില്‍ ഇടം പിടിച്ചത്. പരസ്യം 'ലവ് ജിഹാദിനെ' പ്രോത്സാഹിപ്പിക്കുന്നു എന്ന് കാണിച്ച് #BoycottTanishq എന്ന ഹാഷ്‌ടാഗ് വരെ ട്വിറ്ററില്‍ വന്നു.
Samayam Malayalam tanishq recently heartwarming ad trends boycott tanishq on twitter but social media says a lot more offensive than tanishqs latest ad
തനിഷ്‌ക് പരസ്യത്തെക്കാൾ ചർച്ചയാക്കേണ്ട പരസ്യങ്ങളുണ്ട്; സോഷ്യൽ മീഡിയയിൽ ഇത് വൈറൽ!

ടൈറ്റാൻ ഗ്രൂപ്പിന്‍റെ കീഴിലുള്ള കമ്പനി തങ്ങളുടെ ഉത്സവ കളക്ഷന്‍ പരിചയപ്പെടുത്തുന്നത് ആയിരുന്നു പരസ്യം. ഹൈന്ദവ വിശ്വാസിയായ മരുമകളും മുസ്ലീംമത വിശ്വാസിയായ അമ്മായിഅമ്മയും തമ്മിലുള്ള ബന്ധം പറയുന്നത് ആണ് പരസ്യത്തിൽ കാണിക്കുന്നത്. ഗർഭിണിയായ മരുമകൾക്കായി ബേബിഷവർ ചടങ്ങുകൾ ഒരുക്കി അമ്മയായി അമ്മയും തുടര്‍ന്ന് ഇരുവരും തമ്മില്‍ നടക്കുന്ന സംഭാഷണങ്ങളും ആണ് പരസ്യത്തില്‍ കാണിക്കുന്നത്. എന്നാല്‍ ഇതിനേക്കാളും ചര്‍ച്ചയാക്കേണ്ട പരസ്യങ്ങള്‍ എത്തിയിട്ടുണ്ട്. അതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചായാകുന്നത്. ട്വിറ്ററില്‍ സംഭവം വൈറലായി കൊണ്ടിരിക്കുകയാണ്.


​പരസ്യത്തില്‍ സ്ത്രീവിരുദ്ധത

Photo Credit: twitter

പലപ്പോഴും വസ്തുതകള്‍ക്ക് നിരക്കാത്ത തരത്തില്‍ പരസ്യങ്ങള്‍ എത്തുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വരുന്ന കമന്‍റ്. അതില്‍ സ്ത്രീകളെ പരിഹസിക്കുന്ന നിരവധി പരസ്യങ്ങളും എത്തിയിട്ടുണ്ട്. ഞാൻ എന്റെ ഭർത്താവിനെ തെരഞ്ഞെടുത്തില്ല പക്ഷേ ഞാൻ എന്‍റെ ആഭരണങ്ങൾ തെരഞ്ഞെടുത്തു. എന്ന ഒരു പ്രമുഖ ജ്വല്ലറിയുടെ പരസ്യത്തിന്‍റെ വാചകം ആരേയും ചൊടിപ്പിച്ചില്ല. ഇത്തരത്തില്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ നിരവധി പരസ്യങ്ങള്‍ എത്തിയിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

​ലൈംഗികത കാണിക്കുന്ന പരസ്യങ്ങള്‍

പലപ്പോഴും ലൈംഗിക ബന്ധങ്ങള്‍ കാണിക്കുന്ന പരസ്യങ്ങളില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കാറുണ്ടെന്ന ആരോപണം ഉയര്‍ന്നു വരുന്നുണ്ട്. ഒരു പഴയ പ്രമുഖ പരസ്യം അതിന് ഉദാഹരണമാണെന്ന് ചൂണ്ടികാട്ടിയാണ് വിമര്‍ശനങ്ങള്‍ എത്തുന്നത്. ട്വിറ്ററില്‍ ഇതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആഴത്തിലുള്ള ലൈംഗികത കാണിക്കുന്ന പരസ്യങ്ങള്‍ എത്തുമ്പോള്‍ അതില്‍ വലിയ തോതില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് കണ്ടിട്ടുണ്ടെന്ന അഭിപ്രായവും സോഷ്യല്‍ മീഡിയയില്‍ സജീവമായി ഉയര്‍ന്നു വരുന്നുണ്ട്.

​പരസ്യങ്ങള്‍ വൈറലായില്ല

സ്ത്രീ വിരുദ്ധതകള്‍ പറയുന്ന പല പരസ്യങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്. എന്നാല്‍ അത് ഒന്നും ഒരു തരത്തിലും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ആരും അതിനെ ബഹിഷ്കരിച്ചതായി കേട്ട് കേള്‍വി പോലുമില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ കമന്‍റ് എത്തുന്നു.

​സൗന്ദര്യത്തിന് വലിയ പ്രാധാന്യം

ഇരുണ്ട നിറത്തിലുള്ള പെണ്‍കുട്ടി ജോലി അന്വേഷിക്കുമ്പോള്‍ കിട്ടുന്നില്ല. എന്നാല്‍ അവള്‍ക്ക് നിറം കൂടിയപ്പോള്‍ ജോലി ലഭിക്കുന്നു. ഈ ആശയത്തില്‍ വന്ന പരസ്യങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ അവയൊന്നും പിന്‍വലിക്കണം എന്ന ആവശ്യവുമായി ആരെങ്കിലും എത്തിയിട്ടുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. സ്ത്രികള്‍ക്ക് സ്വപ്നങ്ങൾ നേടാന്‍ സൗന്ദര്യം ആവശ്യമാണ് എന്ന് കാണിക്കുന്ന ഇത്തരം പരസ്യങ്ങളോട് നമ്മള്‍ പ്രതികരിച്ചിട്ടില്ല. അത്തരം പരസ്യങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ് ചെയ്തതെന്നാണ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ ഉയരുന്നത്.

​പേര് മാറ്റാന്‍ തയ്യാറായി മാതൃക കാണിച്ചു


ഫെയര്‍ ആന്‍റ് ലവ്‌ലി ഉത്പന്നങ്ങളുടെ പേരിലുള്ള ഫെയര്‍ എടുത്തുകളയാനൊരുങ്ങിയ കമ്പനി മാതൃകയാണെന്ന അഭിപ്രായവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. തൊലി നിറം വെളുപ്പിക്കാന്‍ സഹായിക്കുനമെന്ന അവകാശ വാദം ഉന്നയിക്കുന്ന പരസ്യത്തിന് എതിരെ നിരവധി പേര്‍ പ്രതിഷേധിച്ചതിന്‍റെ ഭാഗമായാണ് അങ്ങനെ ഒരു തീരുമാനത്തില്‍ കമ്പനിക്ക് എത്തിച്ചേരേണ്ടി വന്നത്.

'ഫെയര്‍' എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്ന് കമ്പനി തീരുമാനം എടുത്തപ്പോലെ സ്ത്രീ വിരുദ്ധ പരസ്യങ്ങള്‍ പുറത്തിറക്കില്ലെന്ന് എല്ലാ പരസ്യ കമ്പനികളും തീരുമാനിക്കണം എന്ന അഭിപ്രായവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ