ആപ്പ്ജില്ല

ലൈവ് റിപ്പോര്‍ട്ടിങിനിടെ കടലില്‍ ചാടിയ റിപ്പോര്‍ട്ടര്‍ മുങ്ങിയെടുത്തത് മൃതദേഹം; അമ്പരന്ന് സോഷ്യല്‍ മീഡിയ

മരിച്ചത് ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലായിരിക്കുകയാണ്

Samayam Malayalam 7 Feb 2021, 2:37 pm
ബീച്ചിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന ഒരു റിപ്പോര്‍ട്ടറുടെ സാഹസിക വീഡിയോ ആണ് ഇപ്പോള്‍ സേഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ 9 ന്യൂസിന്‍റെ കാലാവസ്ഥാ റിപ്പോര്‍ട്ടിങ്ങിനിടെയാണ് സംഭവം നടക്കുന്നത്.
Samayam Malayalam TV reporter pulls body from ocean during live report


തത്സമയ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഇടയില്‍ അദ്ദേഹം കടലിലേക്ക് നോക്കി. എന്തോ പൊങ്ങികിടക്കുന്നതാണ് ആദ്യം കണ്ടത്. ശക്തമായ തിരമാലയില്‍പ്പെട്ട് എന്തോ ഒഴുകി നടക്കുന്നതാണ് കണ്ടത്. കുളിക്കാന്‍ എത്തിയ ആരെങ്കിലും രക്ഷപ്പെടാന്‍ വേണ്ടി കഷ്ടപ്പെടുകയാണെന്ന് കരുതി രക്ഷിക്കാന്‍ വേണ്ടി റിപ്പോര്‍ട്ടര്‍ കടലിലേക്ക് ചാടി. തൊട്ടുപിന്നാലെ അദ്ദേഹം മനസ്സിലാക്കി അത് ഒരു മൃതദേഹം ആയിരുന്നു. ശക്തമായ തിരമാലകൾ കാരണം കരയിലേക്ക് വരാന്‍ സാധിക്കതെ അത് കടലില്‍ കിടന്ന് ഒഴുകുകയായിരുന്നു.

Also Read: തിളങ്ങുന്ന വജ്രം നെറ്റിയിൽ, 175 കോടി മുടക്കി പിങ്ക് ഡയമണ്ട് ഘടിപ്പിച്ച് അമേരിക്കൻ റാപ്പർ; വീഡിയോ വൈറല്‍


മൃതദേഹം കരയിലേക്ക് അദ്ദേഹം വലിച്ചിട്ടു. എന്നാൽ ഇയാള്‍ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഫെബ്രുവരി 4 ന് വൈകുന്നേരം കുരാവ ബീച്ചിൽ കാണാതായ ബ്രിട്ടീഷുകാരനായ ജേക്ക് ജേക്കബ്സിന്‍റെ മൃതദേഹം ആണെന്ന് ചില റപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. സഹായം വാഗ്ദാനം ചെയ്യാൻ ആരും ആ സമയത്ത് ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം ഒരു ഓണ്‍ലൈന്‍ മീഡിയയോട് പ്രതികരിച്ചു. എന്തായാലും സംഭവം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചാണ് ഇപ്പോള്‍ നടക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ