ആപ്പ്ജില്ല

രാവിലെ നടക്കാനിറങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കില്‍ പണിപാളും; ഈ വീട്ടമ്മയ്ക്ക് സംഭവിച്ചത് നോക്കൂ!!

രാവിലെ നടക്കാനിറങ്ങിയ വീട്ടമ്മയുടെ സ്വർണമാല കവർന്നു. ബൈക്കിലെത്തിയ രണ്ട് പേരാണ് മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്.

Samayam Malayalam 25 Jul 2020, 1:04 pm
രാവിലെ നടക്കാനിറങ്ങുമ്പോൾ പൊതുവിൽ ആളുകള്‍ വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ നല്ല ശ്രദ്ധ അത്യാവശ്യമായ സമയമാണിത്. സെക്ടര്‍ 42ലെ ഈ വീട്ടമ്മയ്ക്കുണ്ടായ അനുഭവം നോക്കൂ. നഗരങ്ങളിൽ മാത്രമല്ല, ഗ്രാമങ്ങളിലും കൊവിഡ് കാലത്ത് നടക്കാനിറങ്ങുന്നുണ്ട് ആളുകൾ. പക്ഷേ... ഒരൽപം ശ്രദ്ധ കൂടുതലുണ്ടെങ്കിൽ നല്ലതായിരിക്കും.
Samayam Malayalam നടക്കാനിറങ്ങിയ വീട്ടമ്മയുടെ മാല പൊട്ടിച്ചു
നടക്കാനിറങ്ങിയ വീട്ടമ്മയുടെ മാല പൊട്ടിച്ചു


ബൈക്കിലെത്തിയ രണ്ട് പേർ ചേർന്ന് ചണ്ഡിഗഡിൽ നടക്കാനിറങ്ങിയ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചോടി. ചണ്ഡിഗഡിലെ സെക്ടർ 42ലാണ് സംഭവം. 31കാരിയായ ജസ്ബിർ കൗറിൻെറ രണ്ട് പവൻെറ മാലയാണ് കവർന്നത്. ഹെൽമറ്റ് ധരിച്ചിരുന്ന ഒരാൾ പിന്നിലൂടെ വന്ന് മാല പൊട്ടിക്കുകയായിരുന്നുവെന്ന് ജസ്ബിർ പറഞ്ഞു. പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ അവർ തന്നെ തള്ളിത്താഴെയിട്ടെന്നും അവർ കൂട്ടിച്ചേർത്തു.

Also Read: മാസത്തിലൊരിക്കൽ ലോകത്തെ കുടിയൻമാരിൽ അഞ്ചിലൊരാൾ കുടിച്ച് നിയന്ത്രണം വിടുന്നുവെന്ന് പഠനം!

പരിക്കേറ്റ ജസ്ബിർ പെട്ടെന്ന് തന്നെ ആശുപത്രിയിൽ ചികിത്സ തേടി. സെക്ടർ 36 പൊലീസ് കള്ളൻമാരെ പിടികൂടാനായി വളരെ പെട്ടെന്ന് തന്നെ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 16 പൊലീസ് സ്റ്റേഷനുകളിലായി ചണ്ഡിഗഡിൽ ഇത്തരത്തിലുള്ള 42 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോക്ക് ഡൗൺ കാലത്ത് കേസുകൾ വളരെ കുറവായിരുന്നു. എന്നാൽ ലോക്ക് ഡൗൺ കഴിഞ്ഞതോടെ കേസുകൾ വർധിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

Also Read: ബോറടി മാറണം, ഈസിയാവണം, തമാശ വേണം; ഗൂഗിൾ പറയുന്നു, ആളുകൾ തിരയുന്നത് ഇതൊക്കെയാണ്!!

സംഭവത്തിൻെറ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

വീഡിയോ കാണാം:

ആര്‍ട്ടിക്കിള്‍ ഷോ