ആപ്പ്ജില്ല

സഹോദരിമാരെ വിവാഹം ചെയ്ത് യുവാവ്; 'കാർവ ചൗഥ് ദിനത്തില്‍ ഭര്‍ത്താവിനായി പ്രാര്‍ത്ഥനകള്‍ നടത്തി ഭാര്യമാര്‍

എന്ത് കൊണ്ടാണ് സഹോദരിമാരെ വിവാഹം കഴിച്ചത് എന്ന് കൃഷ്ണ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല

Samayam Malayalam 8 Nov 2020, 12:51 pm
സ്വന്തം സഹോദരിമാരെ വിവാഹം ചെയ്തിരിക്കുകയാണ് ഉത്തർപ്രദേശിലെ ചിത്രക്കൂട്ട് ജില്ലയിലെ കൃഷ്ണ എന്ന യുവാവ്. ശോഭ, റിന, പിങ്കി ഇങ്ങനെ മൂന്ന് ഭാര്യമാരാണ് ഇയാള്‍ക്ക് ഉള്ളത്. 12 വര്‍ഷം മുമ്പ് ആയിരുന്നു യുവാവ് സ്വന്തം സഹോദരിമാരെ വിവാഹം ചെയ്തത്. മൂന്ന് ഭാര്യമാരില്‍ ഇയാള്‍ക്ക് രണ്ട് വീതം കുട്ടികളും ഉണ്ട്. ചിത്രക്കൂട്ട് ജില്ലയിലെ കാൻഷി റാം കോളനിയിലാണ് ഇവര്‍ മൂന്ന് പേരും താമസിച്ച് വരുന്നത്. മൂന്ന് ഭാര്യമാരുമായി ഇയാള്‍ സന്തോഷവാനായാണ് കഴിയുന്നത്.
Samayam Malayalam Krishna and  three wives
Photo Credit: IANS


ഭര്‍ത്താക്കന്‍മാര്‍ക്ക് ദീർഘായുസ് ലഭിക്കാൻ പ്രാര്‍ത്ഥിക്കുന്ന ഒരു ദിവസമാണ് 'കാർവ ചൗഥ്'. അന്ന് ഭര്‍ത്താവിന്‍റെ ദീര്‍ഘായുസിന് വേണ്ടി സ്ത്രീകള്‍ ഉപവാസം എടുക്കും. എല്ലാ വര്‍ഷവും തങ്ങളുടെ ഭര്‍ത്താവിന്‍റെ ദീര്‍ഘായുസിന് വേണ്ടി മൂന്ന് പേരും പ്രാര്‍ത്ഥന നടത്താറുണ്ട്. ഇത്തവണയും അതില്‍ മുടക്കം വരാതെ മൂന്ന് പേരും ഭര്‍ത്താവിനായി പ്രാര്‍ത്ഥനകള്‍ നടത്തി.

Also Read: വിമാനത്തിൽ താലികെട്ടാൻ അവസരം ഒരുക്കി വിമാന കമ്പനിക

മൂന്ന് പേരെയും ഒരു പോലെയാണ് കൃഷ്ണ നോക്കുന്നത് എന്ന് കുടുംബത്തിലെ മുതിര്‍ന്ന അംഗം പറയുന്നു. ഈ മൂന്ന് പേരും ബിരുദധാരികളാണ്. എന്ത് കൊണ്ടാണ് താന്‍ സഹോദരിമാരെ വിവാഹം കഴിച്ചത് എന്ന് കൃഷ്ണ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അത് പോലെ തന്നെ സഹോദരനെ എന്ത് കൊണ്ടാണ് വിവാഹം കഴിച്ചു എന്ന് ഇവര്‍ മൂന്ന് പേരും വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും 12 വർഷമായി വളരെ സന്തോഷത്തിലാണ് ഇവര്‍ കഴിയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ