ആളുകള്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ മാസ്കുകള്‍ ധരിക്കാന്‍ മറക്കുന്നത് അസാധാരണ കാര്യമൊന്നുമല്ല. എന്നാല്‍, മാസ്ക് ധരിക്കാന്‍ മറന്നുപോയ ഒരു യുവതി ചെയ്തത് തികച്ചും അസാധരണമെന്ന് പറയാതെ വയ്യ. സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ യുവതി മാസ്ക് ധരിക്കാന്‍ മറന്നുപോയപ്പോള്‍ ചെയ്ത കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മാസ്ക് ധരിക്കാന്‍ മറന്നുപോയ യുവതി തന്റെ അടിവസ്ത്രമാണ് മാസ്കിന് പകരമായി ധരിച്ചത്. മാസ്ക് ധരിക്കാതെ സൂപ്പര്‍ മാര്‍ക്കറ്റില്‍ പ്രവേശിപ്പിക്കില്ലെന്ന് കടയുടമ പറഞ്ഞതില്‍ പിന്നാലെയാണ് യുവതി ഈ വിരുത് ചെയ്തത്. എന്നാല്‍, താന്‍ മാസ്കിന് പകരം അടിവസ്ത്രം ധരിക്കുന്ന കാര്യം സൂപ്പര്‍മാര്‍ക്കറ്റിലെ ക്യാമറയില്‍ പതിയുന്നുണ്ടെന്ന കാര്യം യുവതി അറിഞ്ഞിരുന്നില്ല.
ദക്ഷിണാഫ്രിക്കയിലെ പിക്ക് എന്‍ പേ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കൊവിഡ് സുരക്ഷാ നടപടികള്‍ പാലിച്ചില്ലെങ്കില്‍ ഷോപ്പിംഗിന് അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ട് സെക്യൂരിറ്റി യുവതിയോട് മുഖംമൂടി ധരിക്കാന്‍ ആവശ്യപ്പെടുന്നത് കാണാം.
യുവതി തന്റെ അടിവസ്ത്രം ഊരി താത്ക്കാലിക മാസ്കായി ധരിക്കുന്നതായി വീഡിയോയില്‍ കാണാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ എന്താണ് നടക്കുന്നതെന്ത് ചിലര്‍ ചോദിക്കുന്നുണ്ട്.
ട്വിറ്ററില്‍ 2.2 മില്ല്യണ്‍ ഇരട്ടിയിലധികം കാഴ്ചക്കാര്‍ വീഡിയോ കണ്ടിട്ടുണ്ട്. അടിവസ്ത്രം മാസ്കായി ധരിക്കുന്ന യുവതിയുടെ വീഡിയോ കണ്ട് ചിലര്‍ ആശ്ചര്യപ്പെട്ടു. മാസ്കില്ലാതെ ഷോപ്പിലേക്ക് പ്രവേശിക്കാനും അവളുടെ ഷോപ്പിംഗ് പൂര്‍ത്തിയാക്കാന്‍ എങ്ങനെ അനുവദിച്ചെന്ന് ചിലര്‍ ചോദിച്ചു. മുഖം മറയ്ക്കാനായി ആരെങ്കിലും അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഉക്രെയിനിലെ ഒരു സ്ത്രീ അവളുടെ അടിവസ്ത്രം മാസ്കായി ഉപയോഗിക്കുന്ന വീഡിയോ വൈറലാകുന്നത്.