ആപ്പ്ജില്ല

5.8 കിലോ ഭാരമുള്ള കുഞ്ഞിന് ജന്മം നൽകി 21കാരി; യുകെയിലെ ഏറ്റവും ഭാരം കൂടിയ രണ്ടാമത്തെ നവജാതശിശു

യുകെയില്‍ ജനിക്കുന്ന ഏറ്റവും ഭാരം കൂടിയ രണ്ടാമത്തെ നവജാതശിശുവാണ് ഈ പെൺകുഞ്ഞ്.

Samayam Malayalam 3 May 2021, 2:51 pm
ഒരു നവജാതശിശുവിന്റെ ശരാശരി ഭാരം എത്ര ആയിരിക്കും. കൂടി വന്നാല്‍ ഒരു 2.00 കിലോ. അല്ലെങ്കില്‍ ഒരു 2.05. എന്നാല്‍ അസാധാരണമായ ഒരു കേസാണ് യുകെയില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 21കാരിയായ യുവതി അഞ്ച് കിലോ ഭാരമുള്ള കുഞ്ഞിന് ജന്മം നല്‍കി. യുകെയില്‍ ജനിക്കുന്ന ഏറ്റവും ഭാരം കൂടിയ രണ്ടാമത്തെ നവജാതശിശുവാണ് ഈ പെൺകുഞ്ഞ്.
Samayam Malayalam Woman gives birth to second biggest baby girl in the UK
Photo Credit: Facebook


യുവതി ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ വയറിന് അസാധാരണ വലിപ്പമായിരുന്നു. പലരും യുവതിയുടെ വയറ് കണ്ട് ഇരട്ടകുട്ടികള്‍ ആണെന്ന് പറഞ്ഞിരുന്നു. ഡോക്ടര്‍മാരും ഇങ്ങനെ തന്നെയാണ് കരുതിയത്. എന്നാല്‍ പരിശോധനയില്‍ വയറ്റില്‍ ഒരു കുട്ടി മാത്രമാണുള്ളതെന്ന് കണ്ടെത്തി. 2012 ൽ ആണ് യുകെയില്‍ ഏറ്റവും ഭാരം കൂടിയ ആദ്യത്തെ നവജാതശിശു ജനിക്കുന്നത്.

Also Read: മരുമകള്‍ ഗര്‍ഭിണിയാണ് ! കല്യാണ ദിവസം വധുവിനെ കുറിച്ച് അമ്മായിയമ്മ; മൂക്കത്ത് വിരല്‍വെച്ച് ബന്ധുക്കള്‍
ഇരട്ടകളാണെന്നാണ് ആദ്യം കുരുതിയത്. എന്നാല്‍ പരിശോധനയില്‍ അത് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ചിലപ്പോള്‍ രണ്ടാമത്തെ കുട്ടി ഒളിച്ചിരിക്കുകയായിരിക്കും എന്നാണ് കരുതിയതെന്ന് 21കാരിയായ അമ്മ പറയുന്നു. പ്രസവ സമയത്ത് കുഞ്ഞിനെ പുറത്തെടുത്തപ്പോള്‍ ഡോക്ടർമാരും നഴ്സുമാരും ഞെട്ടലോടെ പരസ്പരം ചിരിക്കുന്നത് കണ്ടെന്നും യുവതി പറയുന്നു.

കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ ഭാരം കൂടുതല്‍ ആണെങ്കില്‍ ആരോഗ്യത്തിന് ഭീഷണിയാകണമെന്നില്ല. എന്നാല്‍ പ്രതീക്ഷിച്ചതിലും ഭാരം കൂടുതല്‍ ആണെങ്കില്‍ അമ്മക്ക് അപകടമുണ്ടാകാം. റിപ്പോർട്ടുകൾ പ്രകാരം, 32-ാം ആഴ്ചയിൽ തന്നെ 36 ആഴ്ച്ച പ്രായമുള്ള കുഞ്ഞിന്റെ വലുപ്പത്തിൽ ഈ കുഞ്ഞ് എത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ