ആപ്പ്ജില്ല

ഓൺലൈനിൽ മൃഗങ്ങളുടെ ചിത്രങ്ങള്‍ ഉള്ള ബാഗ് ഓർഡർ ചെയ്തു; കൈയ്യിലെത്തിയ ബാഗിലേക്ക് നോക്കിയപ്പോള്‍ കണ്ടത്?!

വിവിധ മൃഗങ്ങൾ ഇണചേരുന്ന ചിത്രങ്ങളായിരുന്നു ബാഗിൽ നിറയെ

Samayam Malayalam 30 Oct 2020, 5:25 pm
ഓൺലൈൻ ഷോപ്പിങ് സൈറ്റ് വഴിയാണ് നിറയെ മൃഗങ്ങളുടെ ചിത്രങ്ങള്‍ ഉള്ള ബാഗ് ഒരു മുത്തശ്ശി ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ബാഗ് കൈയിലെത്തിയ മുത്തശ്ശി ഒന്ന് ഞെട്ടി. പലപ്പോഴും ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ മാറി പോയിട്ടുണ്ട്. ഫോട്ടോയില്‍ കാണുന്നത് കിട്ടാതെ വരാര്‍ ഉണ്ട്. എന്നാല്‍ ഇവിടെ അത് ഒന്നും അല്ല സംഭവിച്ചത്. ബാഗിലേക്ക് സൂക്ഷിച്ചുനോക്കിയപ്പോഴാണ് മുത്തശ്ശിക്ക് അബദ്ധം മനസ്സിലായത്. വിവിധ മൃഗങ്ങൾ ഇണചേരുന്ന ചിത്രങ്ങളായിരുന്നു ബാഗിൽ നിറയെ. ഓസ്ട്രേലിയൻ മാധ്യമങ്ങൾ ആണ് വാര്‍‍ത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
Samayam Malayalam Representational​ image
പ്രതീകാത്മക ചിത്രം


ഒരു ഓസ്ട്രേലിയൻ വെബ്സൈറ്റില്‍ നിന്നാണ് ബാഗ് വാങ്ങിയത്. 19.95 ഓസ്ട്രേലിയൻ ഡോളർ വില നല്‍കിയാണ് ബാഗ് വാങ്ങിയത്. ബാഗ് കയ്യില്‍ എത്തിയപ്പോള്‍ ഒന്നു ഞെട്ടിയെന്ന് അവര്‍ പറയുന്നു. കങ്കാരു, നായ, ഒട്ടകപക്ഷി എന്നിവ ഇണചേരുന്ന ചിത്രങ്ങള്‍ ആണ് ബാഗിന് പുറത്ത് ഉള്ളത്. ഇത്തരത്തില്‍ ചെറിയ ബാഗുകളും, പേഴ്സുകളും എല്ലാം സൈറ്റില്‍ വിൽക്കുന്നുണ്ട്.

Also Read: ലോക്ക്ഡൗണിൽ അമ്മയുടെ ജോലി നഷ്ടപ്പെട്ടു; കുടുംബത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പതിനാലുകാരൻ ചായക്കച്ചവടം തുടങ്ങി

നല്ല ഗുണമേന്മയുള്ള ബാഗുകള്‍ ആണ് ഇതെന്ന് നിരവധി പേര്‍ കമന്‍റുമായി എത്തിയിട്ടുണ്ട്. ബാഗിന് പുറത്തെ ചിത്രം ശ്രദ്ധിച്ചിട്ടാണോ അവര്‍ ബാഗ് വാങ്ങിയത് എന്ന് വ്യക്തമല്ല. എന്നാല്‍ മറ്റു ചിലര്‍ ബാഗിലെ ചിത്രത്തെ തമശയായി ആണ് കാണുന്നത്. ഓസ്ട്രേലിയൻ കമ്പനിയായ ലാ ലാ ലാൻഡ് ആണ് ബാഗിന്റെ നിർമാതാക്കൾ. ബാഗുകൾ കൂടാതെ മഗ്ഗുകളും ടവ്വലുകളും എല്ലാം ഈ കമ്പനി വില്‍ക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ