ആപ്പ്ജില്ല

'കാഴ്ചക്കാരെ രസിപ്പിക്കാൻ വായിൽ കൈയിട്ടു'; ജീവനക്കാരന്റെ വിരല്‍ കടിച്ചെടുത്ത് സിംഹം

മൃഗശാലയിലെത്തിയ കാഴ്ചക്കാരെ രസിപ്പിക്കാൻ കൂട്ടിൽ കിടന്ന സിംഹത്തിൻ്റെ വായിൽ കൈയിടുകയും രോമത്തിൽ പിടിച്ചുവലിക്കുകയും ചെയ്യുന്നത് പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്

Samayam Malayalam 23 May 2022, 6:12 pm

ഹൈലൈറ്റ്:

  • കാഴ്ചക്കാരെ രസിപ്പിക്കാൻ സിംഹത്തെ ശല്യപ്പെടുത്തി.
  • ജീവനക്കാരന്റെ വിരൽ സിംഹം കടിച്ചെടുത്തു.
  • കരീബിയൻ ദ്വീപ് രാജ്യമായ ജമൈക്കയിലാണ് സംഭവം.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Photo Credit: Twitter/ Mo-Mo
Photo Credit: Twitter/ Mo-Mo
കിങ്സ്റ്റൺ: കാഴ്ചക്കാരെ രസിപ്പിക്കാൻ സിംഹത്തെ ശല്യപ്പെടുത്തിയ മൃഗശാല ജീവനക്കാരന്റെ വിരൽ സിംഹം കടിച്ചെടുത്തു. കരീബിയൻ ദ്വീപ് രാജ്യമായ ജമൈക്കയിലാണ് സംഭവം. പരിക്കേറ്റ ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. ജീവനക്കാരനെ സിംഹം ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
എന്താണ് കുരങ്ങ് പനി, ഭയക്കേണ്ടത് സ്വവർഗാനുരാഗികൾ മാത്രമോ? അടിയന്തര യോഗം ചേർന്ന് WHO
മൃഗശാലയിലെത്തിയ കാഴ്ചക്കാരെ രസിപ്പിക്കാൻ കൂട്ടിൽ കിടന്ന സിംഹത്തിൻ്റെ വായിൽ കൈയിടുകയും രോമത്തിൽ പിടിച്ചുവലിക്കുകയും ചെയ്യുന്നത് പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്. തുടർച്ചയായി ശല്യം ചെയ്തതോടെ ജീവനക്കാരൻ്റെ വിരലിൽ സിംഹം കടിച്ചുവലിക്കുകയായിരുന്നു. സിംഹം വിരലിൽ നിന്നും കടി വിടുമെന്ന പ്രതീക്ഷയിൽ ജീവനക്കാരൻ തിരികെ വലിച്ചെങ്കിലും ഫലമുണ്ടായില്ല. വലതുകൈ വിരല്‍ സിംഹം കടിച്ചുപറിച്ചെടുക്കുന്നത് വീഡിയോയില്‍ കാണാം.


വിരൽ സിംഹം കടിച്ചെടുത്തതോടെ ജീവനക്കാരൻ തെറിച്ച് വീഴുകയായിരുന്നു. കാഴ്ചക്കാരെ രസിപ്പിക്കാൻ ജീവനക്കാരൻ തമാശയോടെ പെരുമാറുകയാണെന്നാണ് കരുതിയതെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ വ്യക്തമാക്കി. ഈ സമയത്ത് പതിനഞ്ചോളം പേർ സമീപത്ത് ഉണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ജമൈക്ക സൊസൈറ്റി ഫോർ ദി പ്രിവൻഷനൽ ഓഫ് ക്രുവൽറ്റി ടു അനിമൽസ് മാനേജിംഗ് ഡയറക്ടർ പമേല ലോസൺ വ്യക്തമാക്കിയതായി ജമൈക്ക ഒബ്സർവർ റിപ്പോർട്ട് ചെയ്തു.

ദളിത് പുരോഹിതൻ്റെ വായിൽ നിന്നും ഭക്ഷണം വാങ്ങിക്കഴിച്ച് എംഎൽഎ; വീഡിയോ വൈറൽ
ജീവനക്കാരനും സിംഹവും തമ്മിലുള്ള തമാശയാണെന്നാണ് കരുതിയതെന്നും അതിനാൽ സംഭവത്തിൻ്റെ ഗൗരവം മനസിലാക്കാൻ സാധിച്ചില്ലെന്നും സന്ദര്‍ശകരില്‍ ഒരാള്‍ ജമൈക്ക ഒബ്സെര്‍വറിനോടു പറഞ്ഞു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി. പരിക്കേറ്റ ജീവനക്കാരനെയും അദ്ദേഹത്തിൻ്റെ കുടുംബത്തെയും സഹായിക്കാൻ ആവശ്യമായ എല്ലാവിധ നടപടിയും തങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. ഭാവിയിൽ സമാനമായ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ അന്വേഷണം നടത്താനാണ് തീരുമാനം. അതേസമയം, ജീവനക്കാരൻ്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ