ആപ്പ്ജില്ല

ഇവിടെ ഒന്നും പാഴാകില്ല; ഉപയോഗ ശൂന്യമായ തുണിയിൽ നിന്നും ബാഗുകൾ നിർമ്മിക്കുന്ന മുത്തച്ഛൻ

40-80 രൂപയ്ക്കാണ് അദ്ദേഹം തുണി കൊണ്ട് നിര്‍മ്മിച്ച ബാഗുകള്‍ വില്‍ക്കുന്നത്. സംഭവം ട്വിറ്ററില്‍ വൈറലായി കൊണ്ടിരിക്കുകയാണ്

Samayam Malayalam 19 Oct 2020, 7:00 pm
കൊവിഡ് പ്രതിസന്ധിയില്‍ തളരാത്ത മനുഷ്യര്‍ ഉണ്ട്. അത്തരത്തില്‍ ജീവിതത്തോട് പോരാടുന്ന ഒരു അപ്പൂപ്പന്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. 87 വയസ്സുള്ള അദ്ദേഹം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുംബൈയിലെ തെരുവുകളിൽ ഉപയോഗ ശൂന്യമായ തുണികള്‍ കൊണ്ട് തുന്നിയ ബാഗുകള്‍ വില്‍ക്കുന്നതിനെ കുറിച്ചാണ് എല്ലാവരുടേയും ചര്‍ച്ച.
Samayam Malayalam ​87 year old Mumbaikar sells bags made from waste cloth
ബാഗുകള്‍ വില്‍ക്കുന്ന അപ്പൂപ്പന്‍ Photo Credit: Twitter


വെറുതെ തുണി കൊണ്ട് നിര്‍മ്മിച്ച ബാഗുകള്‍ അല്ല അപ്പൂപ്പന്‍ വില്‍ക്കുന്നത്. അദ്ദേഹത്തിന്‍റെ ബാഗിന് ചെറിയ ഒരു പ്രത്യേകതയുണ്ട്. ഉപയോഗ ശൂന്യമായ തുണിയില്‍ നിന്നാണ് ഈ ബാഗുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 40-80 രൂപയ്ക്കാണ് അദ്ദേഹം തുണി കൊണ്ട് നിര്‍മ്മിച്ച ബാഗുകള്‍ വില്‍ക്കുന്നത്. സംഭവം ട്വിറ്ററില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് സംഭവം ഷെയര്‍ ചെയ്തിരിക്കുന്നത്.



Also Read: കഴിച്ചതിനുശേഷം കൃത്യമായി അടച്ചുവെക്കണം; സിപ്പ് ഘടിപ്പിച്ച മാസ്ക്കുകൾ നൽകുന്നു റെസ്‌റ്റോറന്റ്

സോഫയും, കർട്ടനും നിര്‍മ്മിക്കുന്നവരില്‍ നിന്നും അദ്ദേഹം തുണികള്‍ വാങ്ങും. അതും അവര്‍ ഉപയോഗിച്ച് ബാക്കിവരുന്ന തുണികള്‍. തുടര്‍ന്ന് ആ തുണികള്‍ ചേര്‍ത്ത് തുന്നി ബാഗ് ആക്കി മാറ്റി റോഡിന്‍റെ നടപ്പാതയില്‍ ഇരുന്ന് വില്‍ക്കും. വെറുതെ ഇരിക്കാന്‍ ഇഷ്ടമില്ലാത്തത് കൊണ്ടാണ് അദ്ദേഹം ഈ ജോലി ചെയ്യുന്നത്. അദ്ദേഹത്തിന്‍റെ മക്കള്‍ എല്ലാവരും വിവാഹിതരാണ്. തന്റെ സംതൃപ്തിക്കായിട്ടാണ് അദ്ദേഹം ഈ ജോലി ചെയ്യുന്നത്. എല്ലാവര്‍ക്കും ഇദ്ദേഹം ഒരു മാതൃകയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവരുന്ന കമന്‍റ്.

ആര്‍ട്ടിക്കിള്‍ ഷോ