ആപ്പ്ജില്ല

800 വർഷത്തിനുശേഷം പൊട്ടിത്തെറിച്ച അഗ്നിപർവതം; സ്ഫോടനത്തിന്‍റെ ദൃശ്യങ്ങൾ വൈറലാകുന്നു

ഐസ് ലാന്റിൽ 32 അഗ്‌നിപര്‍വതങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത് എന്നാല്‍ രാജ്യത്ത് അഗ്നിപർവതം പൊട്ടിത്തെറിക്കുന്നത് വളരെ ചുരുക്കമാണ്.

Samayam Malayalam 23 Mar 2021, 2:33 pm
800 വർഷത്തെ ഇടവേളയ്ക്ക് ശേഷം മാർച്ച് 19 ന് ഐസ്‌ലാൻഡിൽ ഒരു വലിയ കാര്യം സംഭവിച്ചു. എന്താണല്ലേ 800 വർഷത്തിനിടെ ആദ്യമായി ഐസ്‌ലാന്റിൽ ഒരു അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. ഐസ് ലാന്റിൽ 32 അഗ്‌നിപര്‍വതങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത് എന്നാല്‍ രാജ്യത്ത് അഗ്നിപർവതം പൊട്ടിത്തെറിക്കുന്നത് വളരെ ചുരുക്കമാണ്. കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഇത്രയും വര്‍ഷത്തിടയില്‍ വിരലില്‍ എണ്ണാവുന്ന അത്ര മാത്രമാണ് പൊട്ടിതെറിച്ചിരിക്കുന്നത്.
Samayam Malayalam Bjorn Steinbekk
Photo Credit: Instagram


ഡ്രോണിൽ ചിത്രീകരിച്ച അഗ്‌നിപര്‍വതം പൊട്ടി ലാവ പുറത്തൊഴുകുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വെെറലായിരിക്കുന്നത്. നമ്മളില്‍ പലരും നിരവധി വീഡിയോകള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒന്ന് ആദ്യമായിരിക്കും. ഐസ് ലാൻഡിലെ ഫാഗ്രഡൽസ്ഫാൾ പർവതത്തിന് സമീപമുള്ള ഒരു അഗ്‌നിപര്‍വതം പൊട്ടിതെറച്ചതിന്‍റെ വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്.

Also Read: കാലിൽ കോണ്ടം ധരിച്ച് യുവതി, ശേഷം സംഭവിച്ചത്; വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാകുന്നു


View this post on Instagram A post shared by Bjorn Steinbekk (@bsteinbekk)


കഴിഞ്ഞ ആഴ്ച്ചകളിലായി ഈ പ്രദേശത്ത് ചെറിയ ഭൂചലനങ്ങൾ ഉണ്ടായിരുന്നു. അതിന് ശേഷമാണ് അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചത്. ജോൺ സ്റ്റെയ്ൻബെക്ക് എന്ന ഫോട്ടോഗ്രാഫറാണ് ഡ്രോണിന്റെ സഹായത്തോടെയാണ് ദൃശ്യങ്ങൾ പകർത്തിയത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് വീഡിയോ പെട്ടെന്ന് തന്നെ വൈറലായി.

ആര്‍ട്ടിക്കിള്‍ ഷോ