ആപ്പ്ജില്ല

കൊവിഡ് ബോധവൽക്കരണത്തിനായി വേറിട്ട മാർഗം സ്വീകരിച്ച് അധ്യാപകൻ; സൈക്കിളിൽ സഞ്ചരിച്ചത് 300 ഗ്രാമങ്ങളിൽ

ഗ്രാമത്തിലെ ആളുകള്‍ക്ക് കൊവിഡ് പടരാതിരിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് അധ്യാപകന്‍റെ ലക്ഷ്യം

Samayam Malayalam 5 Sept 2020, 6:11 pm
കൊവിഡ് -19 നെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഒരു ഹിന്ദി അധ്യാപകൻ തന്‍റെ സൈക്കിളിൽ ആറുമാസത്തിനിടെ സഞ്ചരിച്ചത് ആയിരക്കണക്കിന് കിലോമീറ്റർ. 300ല്‍ അധികം ഗ്രാമങ്ങളില്‍ അദ്ദേഹം സഞ്ചരിച്ചു. ഗ്രാമത്തിലെ ആളുകള്‍ക്ക് കൊവിഡ് പടരാതിരിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ വേണ്ടിയാണ് അദ്ദേഹം ഓരോ ഗ്രാമത്തിലും സഞ്ചരിച്ചത്.
Samayam Malayalam അധ്യാപകൻ


Also Read: മദ്രാസ് യൂത്ത് ക്വയർ: സുവർണ്ണ ജൂബിലി ആഘോഷങ്ങൾ അടുത്ത വര്‍ഷത്തേക്ക് മാറ്റി

ഓരോ ആഴ്ചയിലും തന്‍റെ സൈക്കിളിൽ പോസ്റ്ററുകള്‍ ഘടിപ്പിച്ചാണ് അദ്ദേഹം ഗ്രാമം മുഴുവന്‍ സഞ്ചരിക്കുന്നത്. ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ മുഖംമൂടികള്‍ ധരിക്കണം, കൊവിഡ് 19ന്‍റെ ലക്ഷണങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആളുകളോട് ആവശ്യപ്പെടുന്നുണ്ട്. രാവിലെ മുതൽ വൈകുന്നേരം വരെ വാരാന്ത്യത്തില്‍ അദ്ദേഹം ഇങ്ങനെ സഞ്ചരിക്കും. താൻ താമസിക്കുന്ന സ്ഥലത്ത് നിന്ന് 10 കിലോമീറ്റർ ചുറ്റളവിലും ആന്ധ്രാപ്രദേശിലെ മിക്ക ഗ്രാമങ്ങളും അദ്ദേഹം സഞ്ചരിച്ചു കഴിഞ്ഞെന്ന് അധ്യാപകന്‍ പറയുന്നു.

Also Read: പബ്ജി നിരോധനം ആഘോഷിച്ച് മാതാപിതാക്കൾ: ഇനി വീണ്ടും ആ പഴയ വീഡിയോ ഗെയിമിലേക്ക് മടങ്ങേണ്ടി വരുമോ എന്ന് ആശങ്ക

46 കാരനായ അധ്യാപകൻ തന്‍റെ സൈക്കിളിൽ പോസ്റ്ററുകൾ പതിപ്പിച്ച് കൊണ്ടാണ് പകർച്ചവ്യാധിയെ നേരിടാന്‍ നിര്‍ദ്ദേശങ്ങളുമായി പോകുന്നത്. കഴിഞ്ഞ 17 വർഷമായി ഞാൻ എന്‍റെ സൈക്കിളിൽ യാത്രചെയ്യുന്നുണ്ട്. എച്ച്ഐവി, മലിനീകരണം, പുകവലി, അമിത മദ്യപാനം തുടങ്ങിയവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം വെച്ചിരുന്നതെന്ന് അദ്ദേഹം പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ