ആപ്പ്ജില്ല

അടിപൊളി നൃത്ത ചുവടുകളുമായി ഒരു മുത്തശ്ശിയും മുത്തശ്ശനും; കയ്യടിച്ച് സോഷ്യൽ മീഡിയ

ഒരു കഫെയിൽ വെച്ചായിരുന്നു ഇവരുടെയും പ്രകടനം.

Samayam Malayalam 7 Feb 2021, 9:53 pm
പ്രായമായ മുതിര്‍ന്ന പൗരന്‍മാര്‍ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ‍നൃത്തം ചെയ്യുന്നതും, പാട്ടുപാടുന്നതുമായ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിട്ടുണ്ട്. . ടിക്ടോക് സജീവമായിരുന്ന നാളുകളിൽ ആയിരുന്നു അത്തരത്തിലുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നത്.
Samayam Malayalam couple dances


എന്നാല്‍ വീട്ടില്‍ ഒതുങ്ങിയിരുന്ന മുത്തശ്ശിയും മുത്തശ്ശനും ഒരു ഉഗ്രന്‍ ഡാന്‍സുമായി എത്തിയിരിക്കുകയാണ്. ഇവരുടെ ഡാന്‍സ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. 1990 കളില്‍ പുറത്തിറങ്ങിയ ഒരു ഹിന്ദി ഗാനത്തിനാണ് ഇരുവരും നൃത്തം ചെയ്തിരിക്കുന്നത്. വെറുതെ മുറിക്കുള്ളില്‍ ഇരുന്ന് ഡാന്‍സ് കളിക്കുകയായിരുന്നില്ല. ഒരു കഫെയിൽ വെച്ചായിരുന്നു ഇവരുടെയും പ്രകടനം. ഇവരുടെ നൃത്തചുവടുകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

Also Read: ലൈവ് റിപ്പോര്‍ട്ടിങിനിടെ കടലില്‍ ചാടിയ റിപ്പോര്‍ട്ടര്‍ മുങ്ങിയെടുത്തത് മൃതദേഹം; അമ്പരന്ന് സോഷ്യല്‍ മീഡിയ

View this post on Instagram A post shared by Mamta Sharma Das (@thebohobaalika)


കൊൽക്കത്തയിലെ ഒരു കഫെയിൽ നിന്നുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. മംമ്ത ശർമ്മ ദാസ് എന്നയാള്‍ അയാളുടെ ഇൻസ്റ്റഗ്രാംമില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലായി കൊണ്ടിരിക്കുന്നത്.
ബോംബെ വൈകിങ്‌സ്‌ ഒരുക്കിയ 'വോ ചലീ, വോ ചലീ എന്ന ഹിന്ദി ഗാനത്തിനാണ് ഇവര്‍ നൃത്തം ചെയ്തിരിക്കുന്നത്. പാന്‍റും ഷര്‍ട്ടും ധരിച്ച് മുത്തശ്ശനും സാരി ഉടുത്ത മുത്തശ്ശിയും ചേര്‍ന്നാണ് നൃത്തം ചെയ്യുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ