ആപ്പ്ജില്ല

വഴിവക്കിലെ ജീവിത ദുരിതത്തിൽ നിന്നും സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷയില്‍ മിന്നും വിജയം; ഒടുവില്‍ തേടിയെത്തിയത് സ്വപ്നം കാണാന്‍ കഴിയാത്ത ജീവിതം!

മുംബൈയിലെ ആസാദ് മൈതാനത്തെ ഒരു നടപ്പാതയിൽ താമസിക്കുന്ന പെണ്‍കുട്ടിയാണ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷയില്‍ മിന്നുന്ന വിജയം നേടിയത്

Samayam Malayalam 4 Aug 2020, 1:52 pm
നടപ്പാതയിലും തെരുവിലും മരച്ചുവട്ടിലും ഇരുന്ന് പഠിച്ച് കുട്ടികള്‍ മിന്നുന്ന വിജയം ആണ് ഒരോ പരീക്ഷയിലും കരസ്ഥമാക്കുന്നത്. എല്ലാ സുഖ സൗകര്യങ്ങളിൽ ഇരുന്ന് പഠിച്ച് നേടാന്‍ സാധിക്കാത്ത മാര്‍ക്ക്
Samayam Malayalam പെണ്‍കുട്ടിയും അച്ഛനും

പലപ്പോഴും അവര്‍ നേടുന്നുണ്ട്. മുംബൈയിലെ ആസാദ് മൈതാനത്തെ ഒരു നടപ്പാതയിൽ താമസിക്കുന്ന പെണ്‍കുട്ടി നേടിയത് അത്തരത്തില്‍ ഒരു മിന്നുന്ന വിജയം ആണ്.

Also Read: ചൂട് കാലത്ത് ജാക്കറ്റ് ധരിച്ചിട്ടും കൊതുക് കുത്തിയാലോ? ചുഴലികാറ്റായി വരുന്ന കൊതുകുകള്‍ ഉറക്കം കളയുന്ന നഗരം!!

വഴിയരികില്‍ താമസിക്കുന്ന പെണ്‍കുട്ടി ഒരുപാട് കഷ്ടപ്പെട്ടാണ് പഠനത്തിനായി സമയം കണ്ടെത്തിയിരുന്നത്. തെരുവു വെളിച്ചതില്‍ പോസ്റ്റുകൾക്ക് കീഴിൽ ഇരുന്നാണ് അവള്‍ പഠിച്ചത്. അങ്ങനെ ഉറക്കം കളഞ്ഞ് അവള്‍ പഠിച്ചത് വെറുതെയായില്ല. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷയില്‍ നേടിയത് മിന്നുന്ന ജയം ആയിരുന്നു. സംഭവത്തിന്‍റെ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ നിരവധിപേരാണ് ആശംസയുമായി എത്തിയത്. എന്നാല്‍ ഇപ്പോള്‍ അവള്‍ ആഗ്രഹിച്ചതിലും വലിയ ഒരു ജീവിതമാണ് അവളെ തേടി എത്തിയിരിക്കുന്നു.

മുംബൈയിലെ പ്രശസ്തമായ കോളേജ് ആയ കെസി കോളേജിൽ പഠിക്കാനുള്ള അവസരമാണ് ഇപ്പോള്‍ പെണ്‍കുട്ടിയെ തേടിയെത്തിയിരിക്കുന്നത്. തന്നെ സഹായിക്കാൻ വേണ്ടി പലരും മുന്നോട്ട് വന്നിട്ടുണ്ടെന്നും തനിക്ക് അതിയായ സന്തോഷമുണ്ടെന്നും പെണ്‍കുട്ടി പറയുന്നു.

Also Read: മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ പുലിവാല് പിടിപ്പിച്ചില്ല; ആദ്യ കേസ് ഡല്‍ഹിയില്‍ പരിഹരിച്ചു

സംസാരിച്ചപ്പോള്‍ അവൾ ആത്മാർത്ഥതയുള്ള പെൺകുട്ടിയാണെന്ന് മനസിലായി. ആത്മവിശ്വാസമുള്ള ഒരു വിദ്യാർത്ഥിയാണ് അവള്‍. ഞങ്ങളുടെ കോളേജിൽ പഠിക്കുമ്പോള്‍ അവള്‍ക്ക് ലക്ഷ്യങ്ങള്‍ നേടാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ടെന്ന് കെസി കോളേജ് പ്രിൻസിപ്പൽ പറഞ്ഞു. കൂടാതെ എം‌എൽ‌എ പ്രതാപ് സർ‌നായ്ക്ക് പെണ്‍കുട്ടിക്ക് പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ