ആപ്പ്ജില്ല

ആശുപത്രി ക്ലീനിങ് തൊഴിലാളി നഴ്‌സ് പ്രാക്ടീഷണർ ആയ കഥ; യുവതിയുടെ പ്രചോദന കുറിപ്പ് ഏറ്റെടുത്തു സോഷ്യൽ മീഡിയ

താന്‍ ക്ലീനിങ് തൊഴിലാളി ആയി എത്തിയ ആശുപ്രതിയില്‍ തന്നെയാണ് ഇന്ന് ജോലി ചെയ്യുന്നത്. തന്‍റെ കഠിനാധ്വാനത്തിന് ഇന്ന് ഫലമുണ്ടായെന്ന് ആൻഡ്രേഡ്സ് ഫെയ്സ്ബുക്കിൽ കുറിച്ചു.

Samayam Malayalam 14 Oct 2020, 1:55 pm
ഒരു പാട് പേര്‍ക്ക് പ്രചോദനമാകുന്ന ഒരു സ്ത്രീയുടെ കഠിനാധ്വാനത്തിന്‍റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ആശുപത്രിയിലെ ക്ലീനിങ് തൊഴിലാളി ആയി എത്തിയ സ്ത്രീ ഒരു നഴ്സ് പ്രാക്ടീഷണർ ആയിമാറിയ കഥ. അവരുടെ അവിശ്വസനീയമായ പ്രൊഫഷണൽ യാത്രയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ലോകമെമ്പാടുമുള്ള ആരോഗ്യ പരിപാലന പ്രവർത്തകര്‍ അവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നു. സാധാരണ നഴ്സുമാരേക്കാളും ബിരുദം കൂടുതല്‍ ആയിരിക്കും നഴ്സ് പ്രാക്ടീഷണർമാര്‍ക്ക്. ഡോക്ടറുടെ അടുത്ത സ്ഥാനമായിരിക്കും ഇവര്‍ക്ക് ഉണ്ടായിരിക്കുക.
Samayam Malayalam Jaines Andrades
ആൻഡ്രേഡ്സ് പങ്കുവച്ച ചിത്രം: Photo Credit: Facebook


യുവതി തന്‍റെ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ആണ് വൈറലായിരിക്കുന്നത്. മൂന്ന് വ്യത്യസ്ത തൊഴിൽ പദവികളെ പ്രതിനിധീകരിക്കുന്ന മൂന്ന് തിരിച്ചറിയൽ കാർഡുകളുടെ ഫോട്ടോകള്‍ ആണ് യുവതി പങ്കുവെച്ചത്. ആശുപത്രിയിലെ ശുചീകരണ തൊഴിലാളി മുതൽ ഒരു നഴ്സ് പ്രാക്ടീഷണർ വരെയുവതി തന്‍റെ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ആണ് വൈറലായിരിക്കുന്നത്. മൂന്ന് വ്യത്യസ്ത തൊഴിൽ പദവികളെ പ്രതിനിധീകരിക്കുന്ന മൂന്ന് തിരിച്ചറിയൽ കാർഡുകളുടെ ഫോട്ടോകള്‍ ആണ് യുവതി പങ്കുവെച്ചത്. ആശുപത്രിയിലെ ശുചീകരണ തൊഴിലാളി മുതൽ ഒരു നഴ്സ് പ്രാക്ടീഷണർ വരെ

Also Read: 12ാം വയസ്സില്‍ ബഹിരാകാശ ശാസ്ത്ര പഠനത്തില്‍ ബിരുദം നേടാൻ ഒരുങ്ങുന്ന ബാലന്‍ ;അത്ഭുതപ്പെട്ട് ലോകം

ന്യൂയോർക്കിലെ ബഫാലോ സ്വദേശിയാണ് ആൻഡ്രേഡ്സ്. 2010 ൽ ആണ് മസാചുസെറ്റ്സിലെ ബേസ്റ്റേറ്റ് മെഡിക്കൽ സെന്ററിൽ ശുചീകരണ തൊഴിലാളിയായ ആൻഡ്രേഡ്സ് എത്തിയത്. എന്നാല്‍ നഴ്സിങ് മേഘലയില്‍ അഭിരുചി പ്രകടിപ്പിച്ച യുവതി നഴ്സിങ് പഠിച്ച് തുടങ്ങി. അതേ ആശുപത്രിയിലെ നഴ്സിങ് സ്കൂളിൽ നിന്ന് അവള്‍ ബിരുദം കരസ്ഥമാക്കി. ഇന്ന് അതേ ആശുപത്രിയില്‍ ട്രോമാ സർജറി വിഭാഗത്തിലാണ് ആൻഡ്രേഡ്സ് ജോലി ചെയ്യുന്നത്.

താന്‍ ക്ലീനിങ് തൊഴിലാളി ആയി എത്തിയ ആശുപ്രതിയില്‍ തന്നെയാണ് ഇന്ന് ജോലി ചെയ്യുന്നത്. തന്‍റെ കഠിനാധ്വാനത്തിന് ഇന്ന് ഫലമുണ്ടായെന്ന് ആൻഡ്രേഡ്സ് ഫെയ്സ്ബുക്കിൽ കുറിച്ചു. ക്ലീനിങ് തൊഴിലാളി ആയിരിക്കുമ്പോള്‍ തന്നെ രോഗീപരിചരണ വിഭാഗത്തിലെ പ്രവർത്തനങ്ങൾ ശ്രദ്ധിച്ചിരുന്നു എന്ന് ആൻഡ്രേഡ്സ് പറയുന്നു. ആർക്കെങ്കിലും തന്റെ കഥ പ്രചോദനമാവുമെന്നു പ്രതീക്ഷിച്ചാണ് ഇത് പങ്കുവെക്കുന്നതെന്ന് അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. എപ്പോഴും ജീവിതത്തില്‍ പുതിയ പടവുകള്‍ കയറി പോകണം എന്നും അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ