ആപ്പ്ജില്ല

ലൈംഗിക തൊഴിലാളികള്‍ക്ക് പ്രതിമാസം 5,000 രൂപ, ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ

പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത് 31,000 പേർക്ക് ആയിരിക്കും കൂടാതെ സ്കൂൾ വിദ്യാർഥികളുടെ അമ്മമാരായ ലൈംഗിക തൊഴിലാളികൾക്ക് അധികമായി 2500 നല്‍കും

Samayam Malayalam 27 Nov 2020, 11:48 am
മുംബൈ: ലൈംഗിക തൊഴിലാളികൾക്ക് പ്രതിമാസ ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ.
Samayam Malayalam Maharashtra govt to give Rs 5,000 for sex workers
Photo Credit: TOI

കൊവിഡ് വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ ആണ് ലൈംഗിക തൊഴിലാളികള്‍ക്ക് സഹായവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. 5000 രൂപയാണ് പ്രതിമാസ ധനസഹായം ആയി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബർ മുതൽ ഡിസംബർ മാസങ്ങളില്‍ സഹായം നല്‍കും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. 50 കോടി രൂപ ഇതിനായി നീക്കിവെച്ചതായി മഹാരാഷ്ട്ര വനിതാ ശിശുക്ഷേമമന്ത്രി യഷോമതി താക്കൂർ പറഞ്ഞു.

കൂടാതെ സ്കൂൾ വിദ്യാർഥികളുടെ അമ്മമാരായ ലൈംഗിക തൊഴിലാളികൾക്ക് പ്രത്യേക അലവൻസും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവര്‍ക്ക് 2,500 രൂപ അധികമായി സര്‍ക്കാര്‍ നല്‍കും. 31,000ത്തോളം പേർക്ക് ധനസഹായം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കിയിട്ടുണ്ടെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

Also Read: വ്യത്യസ്തമായൊരു കല്യാണം, മണവാട്ടി എത്തിയത് പാന്റ്‌സ്യൂട്ടും മൂടുപടവും അണിഞ്ഞ്

കൊവിഡ് 19 പടര്‍ന്നു പിടിച്ച് സാഹചര്യത്തില്‍ ലൈംഗിക തൊഴിലാളികൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു ധനസഹായം പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്തെ 32 ജില്ലകളിലായി 30,000 ത്തിലധികം സ്ത്രീകൾക്ക് 51 കോടി രൂപ വിതരണം ചെയ്യാന്‍ ആണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ലൈംഗികതൊഴിലാളികള്‍ക്ക് റേഷന്‍കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും ഇല്ലെങ്കിലും റേഷന്‍ നല്‍കണമെന്ന് സുപ്രീം കോടതി എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരുന്നു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ഇതിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നത്. സര്‍ക്കാറിന്‍ കണക്കു പ്രകാരം പൂനെയില്‍ 7,011, നാഗ്പൂർ 6,616, മുംബൈ സിറ്റി 2,687, സബർബൻ 2,305 എന്നിങ്ങനെയാണ് സര്‍ക്കാറിന്‍റെ കെെയ്യിലുള്ള കണക്ക്.

ആര്‍ട്ടിക്കിള്‍ ഷോ