ആപ്പ്ജില്ല

കൊവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളിയായി മണിപ്പൂരിലെ ആദ്യ ട്രാൻസ‍്‍ജെൻഡർ ഡോക്ട‍ർ!

മണിപ്പൂരിലെ ആദ്യ ട്രാൻസ‍്‍ജെൻഡർ ഡോക്ട‍ർ കൊവിഡിനെതിരെ നടത്തുന്നത് സമാനതകളില്ലാത്ത പോരാട്ടം...

Samayam Malayalam 30 Aug 2020, 10:57 am
ജീവിതത്തിൽ തന്നെ ഒരു പോരാളിയാണ് മണിപ്പൂരിലെ ബിയോൺസ് ലെയ‍്‍ഷ്രാം. മണിപ്പൂരിലെയെന്നല്ല, നോർത്ത് ഈസ്റ്റിലെ തന്നെ ആദ്യ ട്രാൻസ‍്‍ജെൻഡർ ഡോക്ട‍റാണ് ബിയോൺസ്. ഇപ്പോഴിതാ ലോകം കൊവിഡെന്ന മഹാമാരിയെ നേരിടുമ്പോൾ അതിനെതിരായ പോരാട്ടത്തിൽ മുന്നിൽ തന്നെയുണ്ട് ഈ ഡോക്ടർ. 27കാരിയായ ബിയോൺസ് നിലവിൽ ഇംഫാലിലെ ഷിജ ഹോസ്പിറ്റൽ ആൻറ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ റെസിഡൻറ് മെഡിക്കൽ ഓഫീസറാണ്.
Samayam Malayalam ബിയോൺസ് ലെയ‍്‍ഷ്രാം (കടപ്പാട്: എഎൻഐ)
ബിയോൺസ് ലെയ‍്‍ഷ്രാം (കടപ്പാട്: എഎൻഐ)


"എല്ലാ ഡോക്ടർമാരും നഴ്സുമാരും എനിക്ക് വലിയ പിന്തുണയാണ് നൽകുന്നത്. സഹപ്രവർത്തകരെല്ലാം നല്ല സൗഹൃദത്തോടെയാണ് ഇടപഴകുന്നത്," ബിയോൺസ് എഎൻഐയോട് പറഞ്ഞു. മണിപ്പൂരിലെ ട്രാൻസ‍്‍ജെൻഡർ കമ്മ്യൂണിറ്റിയായ നൂപി മാൻപിയെ മുഖ്യധാരയിലേക്ക് എത്തിക്കാൻ നിരവധി പ്രവർത്തനങ്ങളും ബിയോൺസ് നടത്തുന്നുണ്ട്.

Also Read: ഏഴ് വർഷം മുമ്പ് ട്രെയിൻ അപകടത്തിൽ അറ്റുപോയ യുവതിയുടെ കൈകൾ മാറ്റിവച്ചു; ഇതെല്ലാം ആ കുടുംബത്തിന്റെ കാരുണ്യം

"എൻെറ ഐഡൻറിറ്റി വെളിപ്പെടുത്തുകയെന്നതും ജനങ്ങൾ അത് സ്വീകരിക്കുകയെന്നതും ഒട്ടും എളുപ്പമുള്ള കാര്യമായിരുന്നില്ല. 2016ലാണ് ജീവിതം ഇങ്ങനെ മുന്നോട്ട് പോയാൽ ശരിയാവില്ലെന്ന് ഞാൻ മനസ്സിലാക്കുന്നത്. പിന്നീടാണ് ഒരു ജോലി നേടണമെന്ന് തീരുമാനിച്ച് പഠിക്കാൻ തീരുമാനിച്ചത്," ബിയോൺസ് പറഞ്ഞു. നൂപി മാൻപി കമ്മ്യൂണിറ്റി തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്നും അവരെ തിരിച്ച് സഹായിക്കുകയെന്നത് തൻെറ ലക്ഷ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.


Also Read: 11 മാസത്തിനിടെ 101 ട്രാഫിക് നിയമലംഘനം, 57000 രൂപ പിഴ; ബുള്ളറ്റ് പിടിച്ചെടുത്ത് പൊലീസ്!

ആര്‍ട്ടിക്കിള്‍ ഷോ