ആപ്പ്ജില്ല

രാജ്യത്തെ മൂന്ന് പ്രതിരോധസേനകളിലും സേവനമനുഷ്ഠിച്ച ഏക സൈനിക ഉദ്യോഗസ്ഥന് നൂറ് വയസ്

കര, നാവിക, വ്യോമ സേനകളില്‍ സേവനമനുഷ്ഠിച്ച കേണല്‍ പ്രിതിപാല്‍ സിംഗിനാണ് നൂറ് വയസ് തികയുന്നത്. ഇന്ത്യയുടെ മൂന്ന് സേനാവിഭാഗങ്ങളിലും സേവനമനുഷ്ഠിച്ച ഒരേ ഒരാള്‍ ആണ് കേണല്‍ പ്രിതിപാല്‍ സിംഗ്

Samayam Malayalam 13 Dec 2020, 2:08 pm
രാജ്യത്തിന്‍റെ മൂന്ന് പ്രതിരോധസേനകളിലും സേവനമനുഷ്ഠിച്ച ഏക സൈനിക ഉദ്യോഗസ്ഥന് നൂറ് വയസ്.
Samayam Malayalam Colonel Prithipal Singh Gil
പ്രിതിപാല്‍ സിംഗ് ഗില്‍, Photo Credit:

കര, നാവിക, വ്യോമ സേനകളില്‍ സേവനമനുഷ്ഠിച്ച കേണല്‍ പ്രിതിപാല്‍ ഗില്‍ ആണ് നൂറ് വയസ് പൂര്‍ത്തിയക്കിയിരിക്കുന്നത്. ഇന്ത്യയുടെ മൂന്ന് സേനാവിഭാഗങ്ങളിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പഞ്ചാബ് സ്വദേശിയായ പ്രിതിപാല്‍ സിംഗ് ചണ്ഡിഗഢിലെ വസതിയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ജന്മദിനം ആഘോഷിച്ചു. നിരവധി പേരാണ് സമൂഹമാധ്യമങ്ങള്‍ വഴി അദ്ദേഹത്തിന് ആശംസകള്‍ പങ്കുവെച്ച് എത്തുുന്നത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, ലഫ്റ്റനന്റ് ജനറല്‍ കെ.ജെ. സിങ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.



Also Read: ഉയരം നാലടി, വയസ്സ് 7; എടുത്തു പൊക്കുന്നത് 80 കിലോഗ്രാം; ലോകത്തിലെ ഏറ്റവും ശക്തയായ പെണ്‍കുട്ടി ഇവളോ

രണ്ടാം ലോക മഹായുദ്ധത്തിനു മുമ്പ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ ഭാഗമായ റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ പൈലറ്റായായി. പിന്നീട് കുടുംബാംഗങ്ങളുടെ ഇഷ്ടപ്രകാരം അദ്ദേഹം നാവിക സേനയില്‍ ചേര്‍ന്നു. നാവിക സേനയിലെ യുദ്ധക്കപ്പലുകളില്‍ ആയുധങ്ങളുടെ ചുമതലയുള്ള ഗണ്ണറി വിഭാഗത്തില്‍ ആയിരുന്നു അദ്ദേഹം. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത ശേഷം അദ്ദേഹം പിന്നീട് നാവിക സേന വിട്ടു. പിന്നീട് കരസേനയില്‍ ചേര്‍ന്നു. 1965 ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
മണിപ്പൂരില്‍ അസം റൈഫിള്‍സിലെ സെക്ടര്‍ കമാന്‍ഡറായിരുന്നു അദ്ദേഹം വിരമിക്കുമ്പോള്‍.

ആര്‍ട്ടിക്കിള്‍ ഷോ