ആപ്പ്ജില്ല

ഭഗത് സിംഗിൻറെ 113-ാം ജന്മവാർഷികം: മണലിൽ ശില്പം തീര്‍ത്ത് ഇന്ത്യന്‍ കലാകാരന്‍

ഒഡിഷയിലെ പുരി കടപ്പുറത്താണ് മണലില്‍ ശില്പം തീര്‍ത്തിരിക്കുന്നത്.

Samayam Malayalam 28 Sept 2020, 7:18 pm
സ്വാതന്ത്ര്യസമര സേനാനിയായ ഭഗത് സിംഗിന്‍റെ 113-ാം ജന്മവാർഷിക ദിനമായ ഇന്ന് അദ്ദേഹത്തിന്‍റെ രൂപം മണലില്‍ തീര്‍ത്ത് മണല്‍ശില്‍പ്പ കലാകാരന്‍ സുദര്‍ശന്‍ പട്‍നായിക്ക്. പത്മശ്രീ പുരസ്കാര ജേതാവായ അദ്ദേഹം ഒഡീഷയിലെ പുരി കടപ്പുറത്ത് ആണ് മണലില്‍ ശില്പം തീര്‍ത്തത്. ഭഗത് സിംഗിനോടുള്ള ബഹുമാന സൂചമായി അദ്ദേഹത്തിന്‍റെ പേരും എഴുതിയിട്ടുണ്ട്. "ഷഹീദ് ഭഗത് സിംഗ്" എന്നാണ് എഴുതിയിരിക്കുന്നത്.
Samayam Malayalam Veer shaheed BhagatSingh
ഭഗത് സിംഗ്


Also Read: ചാണകത്തിൽ നിന്നും ചെരാതുകൾ നിർമ്മിക്കും; ലക്ഷ്യം ദീപാവലിക്ക് മുൻപായി 11 കോടി ചെരാതുകൾ

അദ്ദേഹത്തിന്‍റെ 113-ാം ജന്മവാർഷിക ദിനത്തിന്‍ ഞാന്‍ ഭഗത് സിംഗിനെ ഓര്‍ക്കുന്നു. 1907 ൽ പാകിസ്ഥാനിലെ ഫൈസലാബാദ് ജില്ലയിലെ ഒരു ഗ്രമത്തില്‍ ജനിച്ച അദ്ദേഹം ഇന്ത്യൻ സോഷ്യലിസ്റ്റ് വിപ്ലവകാരിയായിരുന്നു. ബ്രിട്ടീഷുകാർക്കെതിരെ പേരാടിയ അദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പോരാളി ആയിരുന്നു.



മണല്‍കൊണ്ട് ശില്‍പ്പ വിസ്മയം തീര്‍ക്കുന്ന സുദര്‍ശന്‍ പട്നായിക്ക് ഇത്തവണ അതിശയിപ്പിച്ചത് ഭഗത് സിംഗിന്‍റെ മുഖം തീര്‍ത്തായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ