ആപ്പ്ജില്ല

പഠനം മുടങ്ങരുത്; കുടിയേറ്റ തൊഴിലാളികളുടെ മക്കളെ അക്ഷരം പഠിപ്പിച്ച് പോലീസ് ഉദ്യോ​ഗസ്ഥൻ

ദിവസവും രാവിലെ 7 മണിക്കാണ് ശാന്തപ്പ അന്നപൂർണേശ്വരി നഗറിലെത്തുക. ഇവിടെയുള്ള 30തോളം കുട്ടികൾക്കാണ് അദ്ദേഹം അറിവ് പകർന്നു നൽകുന്നത്. ഒരുമണിക്കൂറോളം ഇവിടെ ചെലവിട്ടതിന് ശേഷമാണ് അദ്ദേഹം ഡ്യൂട്ടിക്ക് പോകാറുള്ളത്.

Samayam Malayalam 9 Sept 2020, 6:52 pm
കൊവിഡ്-19 പകർച്ചവ്യാധി മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതിനാൽ കുടിയേറ്റ തൊഴിലാളികളുടെ കുട്ടികളെ പഠിപ്പിക്കാൻ അധ്യാപകന്റെ റോളുകൂടി ഏറ്റെടുത്തിരിക്കുകയാണ് ബെംഗളൂരുവിലെ ഒരു സബ് ഇൻസ്പെക്ടർ. കുട്ടികളുടെ പഠനം ഉറപ്പാക്കാൻ എല്ലാ ദിവസവും ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യുന്നതിനുമുമ്പായി ശാന്തപ്പ ജഡെമനവർ എന്ന എസ്ഐ അന്നപൂർണേശ്വരി നഗറിലെ നിരാലംബരായ കുട്ടികളെ പഠിപ്പിക്കാനെത്തും.
Samayam Malayalam police
police


ദിവസവും രാവിലെ 7 മണിക്കാണ് ശാന്തപ്പ അന്നപൂർണേശ്വരി നഗറിലെത്തുക. ഇവിടെയുള്ള 30തോളം കുട്ടികൾക്കാണ് അദ്ദേഹം അറിവ് പകർന്നു നൽകുന്നത്. ഒരുമണിക്കൂറോളം ഇവിടെ ചെലവിട്ടതിന് ശേഷമാണ് അദ്ദേഹം ഡ്യൂട്ടിക്ക് പോകാറുള്ളത്. ജീവിത നൈപുണ്യം, പൊതുവിജ്ഞാനം, വേദ ഗണിതം എന്നീ വിഷയങ്ങളിലാണ് അദ്ദേഹം ക്ലാസ് എടുക്കാറുള്ളത്.

കുടിയേറ്റ തൊഴിലാളികളുടെ മക്കൾക്കും വിദ്യാഭ്യാസ അവകാശമുണ്ട്. അവർക്ക് സ്കൂളിൽ പോകാൻ കഴിയില്ല. ഓൺലൈൻ വഴി വിദ്യാഭ്യാസം നേടാനാകില്ല. ഇതൊന്നും അവരുടെ തെറ്റല്ല. ഈ കുട്ടികൾ മാതാപിതാക്കളോടൊപ്പം ജോലി ചെയ്യുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നില്ല. അതിനാലാണ് അവരെ പഠിപ്പിക്കാൻ തീരുമാനിച്ചത്. അതിനാണ് താൻ മുൻഗണന നൽകുന്നതെന്നും ശാന്തപ്പ ജഡെമനവർ പറഞ്ഞു.


കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയിട്ട് 20 ദിവസമായി. വടക്കൻ കർണാടക ജില്ലകളായ ബല്ലാരി, കോപ്പൽ, റൈച്ചൂർ, ഗഡാഗ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നവരിൽ ഭൂരിഭാഗം പേരും. ഞാനും ഇതേ പ്രദേശത്തുനിന്നുള്ളതിനായതിനാൽ തൊഴിലാളികളുടെ അവസ്ഥ എനിക്കറിയാം. എന്റെ അമ്മാവൻ പത്തുവർഷത്തോളം തൊഴിലാളിയായിരുന്നു. ഇതുപോലുള്ള ഒരു കുടിലിലായിരുന്നു അദ്ദേഹത്തിന്റേയും കുടുംബത്തിന്റെയും താമസം. അതിനാൽ വിദ്യാഭ്യാസം നേടുന്നതിന് കുട്ടികളുടെ തന്നെക്കൊണ്ട് കഴിയുന്ന വിധത്തിൽ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: കൊറോണ വൈറസ് തടയാൻ ഗോമൂത്രം കൊണ്ട് തയ്യാറാക്കിയ ഹാൻഡ് സാനിറ്റൈസർ; അടുത്ത ആഴ്ച വിപണിയിലെത്തും

ശാന്തപ്പയുടെ മാതൃകപരമായ തുടക്കത്തിന് കർണാടക വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ അഭിവാദ്യങ്ങൾ അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് അഭിമാനിക്കുന്നു. തെറ്റായ കാരണങ്ങളാൽ പോലീസ് ഉദ്യോഗസ്ഥർ വാർത്തകളിൽ ഇടംനേടുമ്പോൾ ഇത്തരം മാതൃകപരമായ ഉദാഹരണങ്ങൾ പോലീസ് വകുപ്പിന്റെ അഭിമാനം വർദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ