ആപ്പ്ജില്ല

ദമ്പതികൾക്കൊപ്പം താമസിക്കുന്നത് ആരും ഏറ്റെടുക്കാത്ത 20 നായ്ക്കൾ; വീടൊരുക്കാൻ ചെലവാക്കിയത് 40 ലക്ഷം!!

വീട്ടിൽ അടുക്കളയിലും ബെഡ് റൂമിലുമായി 20 നായ്ക്കൾ... അവയ്ക്ക് വേണ്ടി വീടൊരുക്കാൻ ചെലവായത് ലക്ഷങ്ങൾ. ഈ ദമ്പതികൾ വലിയ മാതൃകയാണ്...

Samayam Malayalam 29 Jul 2020, 11:48 am
നായ്ക്കളോടും വളർത്തുമൃഗങ്ങളോടും വലിയ സ്നേഹമുള്ള പലരുമുണ്ട്. എന്നാൽ വീട്ടിൽ വളർത്താനായി അവയെ ഏറ്റെടുക്കുമ്പോൾ വയ്യാത്തതും വയസ്സായതുമായവയെ അധികം ആരും ഏറ്റെടുക്കാറില്ല. അവയ്ക്കും ജീവിക്കണമെന്ന് ചിന്തിക്കാറേയില്ലാത്തവരാണ് കൂടുതലും. കാലിനോ കൈക്കോ വയ്യാത്തതും ഭിന്നശേഷിയുള്ളതുമായ നായ്ക്കളുമുണ്ട്. അവയെയും ഏറ്റെടുക്കാൻ ആരും വലിയ താൽപര്യം കാണിക്കാറില്ല. എന്നാൽ ഇതാ ഇവിടെ ഒരു ദമ്പതികൾ... ഇത്തരം നായ്ക്കൾക്ക് താമസിക്കാനായി സ്വന്തം വീട് ഒരുക്കിയിരിക്കുകയാണ്. 20ഓളം നായ്ക്കളെയാണ് ഇവർ സ്വന്തം വീട്ടിൽ താമസിപ്പിക്കുന്നത്. അവർക്കൊപ്പം ഒരു കുടുംബമായി വീട്ടുകാരായി അവയും ഒപ്പം താമസിക്കുന്നു.
Samayam Malayalam this us couple stays with 20 senior and special needs dogs
ദമ്പതികൾക്കൊപ്പം താമസിക്കുന്നത് ആരും ഏറ്റെടുക്കാത്ത 20 നായ്ക്കൾ; വീടൊരുക്കാൻ ചെലവാക്കിയത് 40 ലക്ഷം!!


​ചെലവാക്കിയത് 40 ലക്ഷത്തിലധികം രൂപ

ന്യൂയോർക്കിലെ ക്ലിഫ്ടൺ പാർക്കിലുള്ള ക്രിസ് - മരീസ് ഹ്യൂഗ്സ് ദമ്പതിമാരാണ് നായ്ക്കളെ വളർത്താനായി വീട് തന്നെ മാറ്റിമറിച്ചത്. 55000 ഡോളർ (ഏകദേശം 41ലക്ഷത്തിലധികം രൂപ) ആണ് ഇതിനായി ഇവർ ഇത് വരെ ചെലവാക്കിയിട്ടുള്ളത്. പ്രായമുള്ള, ആരും ഏറ്റെടുക്കാത്ത 20 നായ്ക്കളെയാണ് ഇവർ വീട്ടിൽ വളർത്തുന്നത്. ഇതിൽ പല നായ്ക്കൾക്കും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുമുണ്ട്.

​നായ്ക്കളെ വളർത്താൻ പദ്ധതിയും

നായ്ക്കളെ വീട്ടിൽ വളർത്തുന്നതിനായി Mr.Mo എന്ന പേരിൽ ഒരു പദ്ധതിയും ഇവർ നടത്തുന്നുണ്ട്. ഒരു നോൺ പ്രോഫിറ്റ് സ്ഥാപനമായാണ് ഇത് നടത്തിക്കൊണ്ട് പോവുന്നത്. മോ എന്ന് പേരായ ഇവരുടെ വള‍ർത്തുനായ മരിച്ചതിന് ശേഷമാണ് ഇരുവരും ചേ‍ർന്ന് ഇത്തരം ഒരു പദ്ധതി തയ്യാറാക്കിയത്. പ്രായമായി അവശനായ ശേഷമാണ് മോ മരിച്ചത്. പ്രായം കൂടിയ നായ്ക്കളെ ഏറ്റെടുക്കാനോ പിന്നീട് വളർത്താനോ പലരും തയ്യാറാവാറില്ല. ഇതോടെയാണ് ക്രിസും മരീസും ഇങ്ങനെ ഒരു പ്രൊജക്ട് തുടങ്ങിയത്.

​കൂടെയുള്ളത് 20 നായ്ക്കൾ

നിലവിൽ ഇവരുടെ വീട്ടിൽ താമസിക്കുന്നത് 20 നായ്ക്കളാണ്. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ള നൂറിലധികം നായ്ക്കളെ ഇവ‍ർ ശുശ്രൂഷിച്ചിട്ടുണ്ട്. അവസാന കാലത്ത് കൂടുതൽ ശ്രദ്ധയോടെ നായ്ക്കളെ പരിചരിക്കണമെന്ന് അവർ കരുതുന്നു. Mr.Mo എന്ന പേരിൽ വെബ് സൈറ്റും സോഷ്യൽ മീഡിയ പ്രൈഫൈലുകളും ഇവർ കൈകാര്യം ചെയ്യുന്നുണ്ട്. നായ്ക്കളുടെ ജീവിതരീതി മെച്ചപ്പെടുത്തുന്നതിനും മറ്റുമായി വലിയ സാമ്പത്തിക ചെലവാണ് ഇവ‍ർ വഹിക്കുന്നത്.

​നായ്ക്കൾക്കായി വീട്ടിൽ ഒരുക്കിയത്...

നായ്ക്കളെ വ്യായാമം ചെയ്യിപ്പിക്കാനായി ഒരു ഹൈഡ്രോതെറാപ്പി പൂൾ വീട്ടിൽ തയ്യാറാക്കിയിട്ടുണ്ട്. 30000 ഡോള‍ർ (22.5 ലക്ഷം രൂപ) ഇതിന് മാത്രം ചെലവായിട്ടുണ്ട്. നായ്ക്കൾക്ക് സുഖമായി കിടക്കാൻ വലിയ ബെഡും കുഷ്യനുകളുമെല്ലാം വീട്ടിൽ ഒരുക്കിയിട്ടുണ്ട്. നായ്ക്കൾക്ക് ഇണങ്ങുന്ന തരത്തിലുള്ള ഫ്ലോ‍ർ മാറ്റുകളും പ്ലാസ്റ്റിക് ഷീറ്റുകളുമെല്ലാമാണ് വീട്ടിലുള്ളത്. ദമ്പതികൾക്കൊപ്പം അടുക്കളയിലും ബെഡ് റൂമിലുമെക്കെയായി തന്നെയാണ് ഇവയെല്ലാം കഴിയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ