ആപ്പ്ജില്ല

ആദിവാസി ജീവിതങ്ങളുടെ ദുരിത വഴികൾ; ജീവൻ രക്ഷിക്കാൻ യുവാവിനെ ചുമന്നത് 4 കിലോമീറ്റർ

ഗ്രാമത്തിലേക്കുള്ള പ്രവേശന റോഡ് മഴയെത്തുടർന്ന് തകര്‍ന്ന് കിടക്കുകയാണ്.യുവാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ മറ്റൊരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ല.

Samayam Malayalam 15 Aug 2020, 3:00 pm
തുടർച്ചയായ മഴയും കവിഞ്ഞൊഴുകുന്ന അരുവികളും കാരണം ഒരു കൂട്ടം ആദിവാസികൾക്ക് യുവാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ചുമക്കേണ്ടി വന്നത് 4 കിലോമീറ്റർ.കട്ടിലിൽ കിടത്തിയാണ് യുവാവിനെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ചുമന്ന് കൊണ്ട് പോയത്. 23 കാരനായ യുവാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലൻസിന് ഗ്രാമത്തില്‍ പ്രവേശിക്കാന്‍ കഴിയില്ലായിരുന്നു. അവരുടെ ഗ്രാമത്തിലേക്കുള്ള പ്രവേശന റോഡ് മഴയെത്തുടർന്ന് തകര്‍ന്ന് കിടക്കുകയാണ്.യുവാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ മറ്റൊരു മാര്‍ഗ്ഗവും കാണാതിരുന്നതിനാല്‍ ആണ് ഗ്രാമവാസികള്‍ ചുമക്കാന്‍ തീരുമാനിച്ചത്.
Samayam Malayalam ആദിവാസികള്‍


Also Read: കമല ഹാരിസിന്റെ നാമനിർദ്ദേശം ഉത്സവമാക്കി തമിഴ്നാട്ടിലെ ഒരു ഗ്രാമം

ആദിവാസികൾ രോഗിയെ കട്ടിലിൽ കയറ്റി - അടിയന്തിര ഘട്ടങ്ങളിൽ കൊണ്ടുപോകുന്നത് ഇവിടെ പതിവാണ്. വ്യാഴാഴ്ച രാത്രി വനത്തിലൂടെ നടന്ന് അവനെ പി‌എച്ച്‌സിയിലേക്ക് കൊണ്ടുപോകാൻ ചിന്നമിഡിസെലെരുവിലെ പ്രധാന റോഡിലെത്തി.വളരെ ദുഷ്കരമായിരുന്നു,പക്ഷേ ആശുപത്രിയില്‍ എത്തിക്കുക അല്ലാതെ മറ്റുമാര്‍ഗ്ഗങ്ങളില്ലെന്ന് യുവാവിന്‍റെ അടുത്ത ബന്ധു പറയുന്നു.

മൺസൂൺ കാലത്ത് വനമേഖലയിൽ പുഴകള്‍ കരകവിഞ്ഞ് ഒഴുകും. പുഴ മുറിച്ചു കടക്കാന്‍ റോഡുകള്‍ ഇല്ലാത്തത് കാരണം ഇവര്‍ക്ക് വലിയ ബുദ്ധിമുട്ടാണ്. കവിഞ്ഞൊഴുകുന്ന അരുവികൾ മുറിച്ച് കടക്കുന്നതിനെതിരെ കര്‍ശന നിര്‍ദ്ദേശം ജില്ലാ ഭരണ കൂടം ആദിവാസികള്‍ക്ക് നല്‍കിയിട്ടുണ്ട്. സംഭവം പുറത്ത് വന്നതോടെ ആദിവാസി കുഗ്രാമങ്ങൾ നിരീക്ഷിക്കാനും വൈദ്യസഹായം ആവശ്യമുള്ളവരെ തിരിച്ചറിയാനും ആശുപത്രികളിലേക്ക് മാറ്റാനുള്ള ക്രമീകരണങ്ങൾ ചെയ്യാനും ജില്ലാ കളക്ടർ ആരോഗ്യ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ