ആപ്പ്ജില്ല

777888999-ൽ നിന്നുള്ള കോളെടുത്താൽ ഫോൺ പൊട്ടിത്തെറിക്കുമോ?

ഈ സന്ദേശം വ്യാജമാണെന്നാണു വിദഗ്ധർ അറിയിച്ചിരിക്കുന്നത്.

TNN 18 May 2017, 11:28 pm
ന്യൂഡൽഹി: 777888999 എന്ന നമ്പറിൽ നിന്നും വരുന്ന കോൾ സ്വീകരിച്ചാൽ ഫോൺ പൊട്ടിത്തെറിക്കുമെന്ന തരത്തിലുള്ള സന്ദേശങ്ങൾ കഴിഞ്ഞ കുറച്ചു ദിവസമായി വാട്ട്സ്ആപ്പ് അടക്കമുള്ള സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. ഈ സന്ദേശം വ്യാജമാണെന്നാണു വിദഗ്ധർ അറിയിച്ചിരിക്കുന്നത്.
Samayam Malayalam getting a call from 777888999 its not a death call
777888999-ൽ നിന്നുള്ള കോളെടുത്താൽ ഫോൺ പൊട്ടിത്തെറിക്കുമോ?


ഏതെങ്കിലും പ്രത്യേക നമ്പർ ഉപയോഗിച്ചുകൊണ്ട് കോൾ സ്വീകരിക്കുന്ന ആളുടെ ഫോൺ പൊട്ടിത്തെറിപ്പിക്കാൻ സാധിക്കില്ലെന്നു വിദഗ്ധർ പറയുന്നു. ഇതോടൊപ്പം പ്രചരിക്കുന്ന നമ്പറിൽ ഒമ്പത് അക്കങ്ങൾ മാത്രമാണു ഉള്ളത്. ഇതാകട്ടെ ഇന്ത്യയിൽ പ്രവർത്തിക്കുന്നതുമല്ലെന്നു വിദഗ്തർ ചൂണ്ടിക്കാണിക്കുന്നു.

ഇന്റർനാഷണൽ നമ്പർ ആണെങ്കിലാകട്ടെ രാജ്യത്തിന്റെ കോഡ് ഉണ്ടാകുകയും വേണം. പ്രചരിക്കുന്നത് സന്ദേശത്തിലെ നമ്പറിൽ ഈ കോഡും ഇല്ല. എല്ലാത്തിനുമുപരി ഇത്തരമൊരു സംഭവം ഒരിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമില്ലെന്നാണറിയുന്നത്.

Can a 'death' call from 777888999 explode mobile phone
Answering a phone call from 777888999 won't get you killed. All those warning messages you are getting on WhatsApp are fake.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ