ആപ്പ്ജില്ല

ആരോ​ഗ്യ സേതു ആപ്പ്; ഇതിനോടകം എത്രപേർ രജിസ്റ്റർ ചെയ്തു വിശദാംശങ്ങൾ

കേന്ദ്രസർക്കാരിന് കീഴിലുള്ള നാഷനൽ ഇൻഫോർമാറ്റിക്സ് സെന്റർ വികസിപ്പിച്ച ആപ്പിൽ മലയാളം അടക്കം 11 ഭാഷകൾ ലഭ്യമാണ്. വിശദമായി പരിശോധിക്കാം

Samayam Malayalam 19 Mar 2022, 12:50 pm
കൊവിഡ് സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച മൊബൈൽ ആപ്പാണ് ആരോഗ്യ സേതു ആപ്പ്. പലഘട്ടത്തിലും ആപ്ലിക്കേഷൻ നിർബന്ധമാണെന്ന് സർക്കാർ വ്യക്തമാക്കുന്നു.
Samayam Malayalam aarogya setu
ആരോഗ്യസേതു ആപ്ലിക്കേഷൻ


കേന്ദ്രസർക്കാരിന് കീഴിലുള്ള നാഷനൽ ഇൻഫോർമാറ്റിക്സ് സെന്റർ വികസിപ്പിച്ച ആപ്പിൽ മലയാളം അടക്കം 11 ഭാഷകൾ ലഭ്യമാണ്. ബ്ലൂടൂത്ത്, ജിപിഎസ് സംവിധാനങ്ങളുപയോഗിച്ച് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആപ്പ് പ്രവർത്തിക്കുക. ആപ്പ് ഉപയോഗിക്കാൻ ജിപിഎസും ബ്ലൂടൂത്തും എപ്പോഴും ഓൺ ചെയ്ത് വയ്ക്കണം.

ആരോഗ്യ സേതു ആപ്ലിക്കേഷൻ ശേഖരിക്കുന്ന വിവരങ്ങളെ പ്രധാനമായും നാലായി തിരിക്കാം. ജനസംഖ്യയുമായി ബന്ധപ്പെട്ട ഡാറ്റ, കോൺടാക്റ്റ് ഡാറ്റ, സ്വയം വിലയിരുത്തൽ ഡാറ്റ, ലൊക്കേഷൻ ഡാറ്റ എന്നിങ്ങനെയാണത്. പേര്, മൊബൈൽ നമ്പർ, പ്രായം, ലിംഗഭേദം, തൊഴിൽ, സഞ്ചാരപാത എന്നീ വിവരങ്ങൾ ഒന്നാമത്തെ ഗണത്തിൽപ്പെടുന്നു.

എവിടെ വച്ച് ബന്ധപ്പെട്ടു, എത്ര സമയം, വ്യക്തികൾ തമ്മിലുള്ള സാമിപ്യ ദൂരം എന്നിവ കോൺഡാക്റ്റ് ഡാറ്റയുടെ ഭാഗമാണ്.

സെൽഫ് അസസ്മെന്റ് ഡേറ്റാ അഥവാ സ്വയം വിലയിരുത്തൽ ഡാറ്റാ എന്നാൽ ആപ്ലിക്കേഷനിൽ പരിശോധനയ്ക്ക് ആ വ്യക്തി നൽകിയ പ്രതികരണങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്.

വ്യക്തിയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം ലൊക്കേഷൻ ഡാറ്റ രേഖപ്പെടുത്തുന്നു.

എങ്ങനെ രജിസ്റ്റർ ചെയ്യാം?

ആരോഗ്യ സേതു അപ്ലിക്കേഷനിൽ നിന്നും കോവിൻ ടാബിലേക്ക് പോയി വാക്സിനേഷൻ ടാബിൽ അമർത്തുക.

തുടർന്ന് ഫോട്ടോ ഐഡി നമ്പർ, നിങ്ങളുടെ മുഴുവൻ പേര് എന്നിവ നൽകേണ്ട ഒരു രജിസ്ട്രേഷൻ പേജ് ദൃശ്യമാകും.

നിങ്ങളുടെ ലിംഗഭേദവും പ്രായവും ഇവിടെ ടൈപ്പ് ചെയ്യണം. ഫോട്ടോ ഐഡിയായി ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ് തുടങ്ങിയവ ഉപയോഗിക്കാം.

60 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന വ്യക്തിയാണ് നിങ്ങൾ എങ്കിൽ നേരിട്ട് റജിസ്റ്റർ ബട്ടൺ അമർത്താം. അതേസമയം, 45 വയസ്സിന് മുകളിൽ പ്രായമുള്ള മറ്റ് അസുഖങ്ങൾ ഉള്ള വ്യക്തിയാണ് നിങ്ങൾ എങ്കിൽ 'നിങ്ങൾക്ക് എന്തെങ്കിലും കോമോർബിഡിറ്റികൾ ഉണ്ടോ' (മുമ്പുണ്ടായിരുന്ന മെഡിക്കൽ അവസ്ഥകൾ) എന്ന് ചോദിക്കുമ്പോൾ യെസ് എന്ന് ക്ലിക്ക് ചെയ്യണം.

ഈ മെഡിക്കൽ അവസ്ഥയുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖകൾ നിങ്ങൾ വാക്‌സിനേഷൻ സമയത്ത് കൈവശം വയ്ക്കണം.

രജിസ്റ്റർ അമർത്തി കഴിഞ്ഞാൽ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു സ്ഥിരീകരണ മെസ്സേജ് ലഭിക്കും.

രജിസ്ട്രേഷൻ പ്രക്രിയയ്ക്ക് ശേഷം, സിസ്റ്റം നിങ്ങളുടെ അക്കൗണ്ട് വിശദാംശങ്ങൾ പ്രദർശിപ്പിക്കും.

ഒരു വ്യക്തിക്ക് മുമ്പ് നൽകിയ മൊബൈൽ നമ്പറിലേക്ക് ലിങ്കുചെയ്ത നാല് പേരെ കൂടി ചേർക്കാൻ കഴിയും.

അതിനായി 'ആഡ് ബട്ടൺ' ക്ലിക്കുചെയ്ത് മറ്റ് വ്യക്തികളുടെ വിശദാംശങ്ങളും നൽകാം.

രജിസ്റ്റർ ചെയ്ത പേരുകളുടെ അക്കൗണ്ട് വിശദാംശങ്ങൾക്ക് മുന്നിൽ “ആക്ഷൻ” എന്ന കോളം കാണാം.

അതിന് ചുവടെ, ഒരു കലണ്ടർ ഐക്കൺ കാണും.

വാക്‌സിനേഷൻ എടുക്കേണ്ട തിയതിയും, സ്ഥലവും തിരഞ്ഞെടുക്കാൻ ഇത് ക്ലിക്ക് ചെയ്യുക.

ബുക്ക് അപ്പോയ്ന്റ്മെന്റ് ഫോർ വാക്‌സിനേഷൻ എന്ന പേജിലേക്ക് എത്തുക.

ഇവിടെ സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം, ജില്ല, ബ്ലോക്ക്, പിൻകോഡ് തുടങ്ങിയ വിശദാംശങ്ങൾ നൽകുക.

ആര്‍ട്ടിക്കിള്‍ ഷോ