ആപ്പ്ജില്ല

പേറ്റന്റിനേക്കുറിച്ച് അറിയാം; കേന്ദ്രസർക്കാർ 'കപില' പദ്ധതി

വിദ്യാർത്ഥികൾക്കിടയിൽ പേറ്റൻ്റിനേക്കുറിച്ച് ബോധം വരുത്താനാണ് ഈ പദ്ധതി. പദ്ധതി തുടങ്ങി ആറു മാസത്തിനുള്ളിൽ 46,556 യൂസേഴ്സ് ആണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Samayam Malayalam 20 Feb 2022, 12:20 pm

ഹൈലൈറ്റ്:

  • വിദ്യാർത്ഥികൾക്കിടയിൽ പേറ്റൻ്റിനേക്കുറിച്ച് ബോധം വരുത്താനാണ് ഈ പദ്ധതി
  • പദ്ധതി തുടങ്ങി ആറു മാസത്തിനുള്ളിൽ 46,556 യൂസേഴ്സ് ആണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam PM modi
പ്രധാനമന്ത്രി മോദി
നവീനമായ ആശയങ്ങൾ കണ്ടെത്തുന്ന നിരവധി കുട്ടികളാണ് നമുക്ക് ചുറ്റുമിന്നുള്ളത്. എന്നാൽ, തങ്ങളുടെ ഈ കണ്ടെത്തലിന് പേറ്റന്റ് എടുക്കാനോ മറ്റുമുള്ള സാങ്കേതിക കാര്യങ്ങളേക്കുറിച്ച് ഇവർക്ക് വേണ്ടത്ര അറിവുണ്ടായിരിക്കില്ല. ഇതിന് പരിഹാരമായാണ് കേന്ദ്ര സർക്കാർ കപില പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
വിദ്യാർത്ഥികൾക്കിടയിൽ ഇന്റലക്ച്വൽ പ്രോപ്പർട്ടി (IP) സംരക്ഷണത്തേക്കുറിച്ചും ഇതുമൂലമുണ്ടാകുന്ന ചൂഷണത്തെക്കുറിച്ചും അവബോധം ഉണ്ടാക്കുന്നതിനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഐപി ഫയൽ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് ധനസഹായം നൽകുന്നതിനും വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് കപില. രാജ്യത്തിന്റെ മുൻ രാഷ്ട്രപതിയും പ്രഗൽഭനായ ശാസ്ത്രജ്ഞനുമായിരുന്ന ഡോ എ പി ജെ അബ്ദുൾ കലാമിന്റെ 89-ാം ജന്മവാർഷികത്തിനാണ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ലിറ്ററസി ആന്റ് അവേർനസ് കാംപയിൻ (കപില) പദ്ധതിക്ക് തുടക്കുമായത്. 2020 ഒക്ടോബർ 15ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി മേഷ് പൊഖ്രിയാലാണ് പദ്ധതി ഉൽഘാടനം ചെയ്തത്.

രാജ്യത്തിന്റെ സ്വയംപര്യാപ്തതയ്ക്കുവേണ്ടി കണ്ടുപിടിത്തം മാത്രമല്ല, കണ്ടുപിടിത്തങ്ങൾക്ക് പേറ്റന്റ് നൽകേണ്ടതും ആവശ്യമാണെന്ന് ചടങ്ങിൽ സംസാരിച്ച മന്ത്രി പറഞ്ഞു. കണ്ടുപിടുത്തങ്ങളുടെ പേറ്റന്റ് ഇന്ത്യയെ സ്വാശ്രയത്വത്തിലേക്ക് നയിക്കും. നളന്ദ, തക്ഷില സർവ്വകലാശാലകളുടെ അഭിമാനമായ ചരിത്രമാണ് ഇന്ത്യക്കുള്ളത്, അതിനാൽ തന്നെ നമ്മുടെ സംസ്കാരത്തിനുള്ളിൽ പാരമ്പര്യമായി ലഭിച്ച ബൗദ്ധിക സ്വത്തുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കപില പദ്ധതി ലക്ഷ്യം വയ്ക്കുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരം ഇന്ത്യയെ സ്വാശ്രയത്വത്തിലേക്ക് നയിക്കുന്നതിന് കണ്ടുപിടിത്തത്തിന്റെ പേറ്റന്റ് നേടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് കപില കലാം പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. ബൗദ്ധിക സ്വത്തവകാശ മേഖലയിലെ വിഭവങ്ങൾ അവരുടെ കണ്ടുപിടിത്തങ്ങളുമായി മുന്നോട്ട് വരാനും പേറ്റന്റുകളിലേക്ക് ലയിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നുണ്ട്.

പദ്ധതി തുടങ്ങി ആറു മാസത്തിനുള്ളിൽ 46,556 യൂസേഴ്സ് ആണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

2021 ജനുവരിയിൽ ഐഎഫ്ഐ ക്ലെയിംസ് പേറ്റന്റ് സർവീസസ് നടത്തിയ ഒരു പഠനമനുസരിച്ച്, ലോക പേറ്റന്റ് നേതാക്കളുടെ വാർഷിക വിശകലനത്തിൽ കൊവിഡ് മഹാമാരിക്കിടയിലും ആഗോള പേറ്റന്റുകൾക്കായി ആവശ്യം ശക്തമായി തുടരുന്നുകയാണ്. അതിനാൽ തന്നെ കപില പദ്ധതിയുടെ ആവശ്യം ഉയർന്ന് വരികയാണ്.

ആര്‍ട്ടിക്കിള്‍ ഷോ