ആപ്പ്ജില്ല

ഒഇസി പോസ്റ്റ് മെട്രിക്ക് അസിസ്റ്റൻസ് വിദ്യാഭ്യാസ സഹായ പദ്ധതി

പോസ്റ്റ് മെട്രിക് കോഴ്സുകളിൽ പഠിക്കുന്ന ഒഇസി വിദ്യാർത്ഥികൾക്ക് പഠന കോഴ്സിന് വിധേയമായി 400 രൂപ മുതൽ 3,130 രൂപ വരെ വാർഷിക ലംപ്സം ഗ്രാന്റിന് അർഹതയുണ്ട്. വിശദവിവരങ്ങൾ അറിയാം

Samayam Malayalam 15 Mar 2022, 9:22 pm
പട്ടിക ജാതി വിഭാഗത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ള ഒഇസി വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ഉറപ്പുവരുത്താൻ ഒഇസി പോസ്റ്റ് മെട്രിക്ക് അസിസ്റ്റൻസ് വിദ്യാഭ്യാസ സഹായ പദ്ധതി.
Samayam Malayalam OEC Postmatric Assistance
പ്രതീകാത്മക ചിത്രം


സംസ്ഥാനത്തെ ഒഇസി അല്ലെങ്കിൽ സമാനമായ 30 സമുദായങ്ങളിൽ ഉൾപ്പെട്ട, കേരളത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഖിലേന്ത്യാ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് ഒഇസി പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് നൽകുന്നതിനായി അപേക്ഷിക്കാൻ സാധിക്കും. ഇതിന്റെ വിശദാംശങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റായ www.bcdd.kerala.gov.in നിന്നും ലഭിക്കുന്നതാണ്.

പോസ്റ്റ് മെട്രിക് കോഴ്സുകളിൽ പഠിക്കുന്ന ഒഇസി വിദ്യാർത്ഥികൾക്ക് പഠന കോഴ്സിന് വിധേയമായി 400 രൂപ മുതൽ 3,130 രൂപ വരെ വാർഷിക ലംപ്സം ഗ്രാന്റിന് അർഹതയുണ്ട്. വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് താമസസ്ഥലത്തേക്കുള്ള ദൂരത്തിന് വിധേയമായി പ്രതിമാസ സ്റ്റൈപ്പന്റിന് യഥാക്രമം 8 കിലോമീറ്ററിൽ താഴെയും അതിനുമുകളിലും ദൂരമുള്ള 630 രൂപ, 750 രൂപ എന്നീ നിരക്കിൽ അവർക്ക് അർഹതയുണ്ട്.

അംഗീകൃത ഹോസ്റ്റലുകളിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് യഥാർത്ഥ ബോർഡിംഗ്, ലോഡ്ജിംഗ് ചാർജുകളും പ്രതിമാസ പോക്കറ്റ് മണി 190 രൂപയും ലഭിക്കാൻ അർഹതയുണ്ടെന്ന് സർക്കാർ വ്യക്തമാക്കുന്നു.

നിലവിൽ പട്ടികജാതി വികസന വകുപ്പാണ് ഇ ഗ്രാന്റ്സ് സംവിധാനത്തിലൂടെ പദ്ധതി നടപ്പാക്കുന്നത്. ഓൺലൈൻ അപേക്ഷകൾ പണമടയ്ക്കാതെ അക്ഷയ കേന്ദ്രങ്ങൾ വഴി രജിസ്റ്റർ ചെയ്യാൻ സാധിക്കും.

പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ്

പ്ലസ് വൺ, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, പിഎച്ച്ഡി എന്നീ കോഴ്സുകൾക്ക് പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധിസ്റ്റ്, സിക്ക്, പാഴ്സി വിദ്യാർത്ഥികൾക്കായി കേന്ദ്ര ഗവർമെന്റിന്റെ മൈനോരിറ്റി അഫയേഴ്സ് ഏർപ്പെടുത്തി സംസ്ഥാന കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖാന്തിരം നടപ്പാക്കി വരുന്ന സ്കോളർഷിപ്പാണ് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്.

ടെക്നിക്കൽ, വൊക്കേഷണൽ, ഐടിഐ, ഐടിസി അഫിലിയേറ്റഡ് കോഴ്സുകൾക്ക് പഠിക്കുന്നവർക്കും ഈ സ്കോളർഷിപ്പിന് അർഹതയുണ്ട്.

ആരോക്കെയാണ് സ്കോളർഷിപ്പിന് യോഗ്യർ

വാർഷിക കുടുംബവരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയരുത്.

മുൻവർഷത്തെ പരീക്ഷയിൽ അമ്പത് ശതമാനത്തിൽ കുറയാത്ത മാർക്കുണ്ടായിരിക്കണം.

ഒരു കുടുംബത്തിൽ രണ്ടിൽ കൂടുതൽ പേർക്ക് ഈ സ്കോളർഷിപ്പ്‌ ലഭിക്കുകയില്ല.

മറ്റ് സ്കോളർഷിപ്പോ സ്റ്റൈപ്പന്റോ വാങ്ങുന്നവരാകരുത്.

പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പുകൾ വർഷാവർഷം പുതുക്കണം.

പ്രീ മെട്രിക് സ്കോളർഷിപ്പുകൾ

സംസ്ഥാനത്തെ സർക്കാർ അല്ലെങ്കിൽ എയ്ഡഡ് സ്‌കൂളുകളിൽ ഒന്ന് മുതൽ പത്ത് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് അനുവദിക്കുന്നുണ്ട്. എട്ടോളം സമുദായങ്ങളിൽ ഉൾപ്പെട്ടവർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ