ആപ്പ്ജില്ല

തൊഴിലധിഷ്ഠിത വിദ്യാഭ്യാസ തുല്യത പ്രോഗ്രാം; ധനസഹായം ലഭിക്കുന്നത് എങ്ങനെ

സ്കുളിൽ നിന്നും കൊഴിഞ്ഞു പോയവർക്ക് സാക്ഷരതാ മിഷൻ വഴി നടപ്പാക്കുന്ന പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ്ടു തുല്യതാ പരീക്ഷ എഴുതുന്നതിനുള്ള മുഴുവൻ ചെലവും സാമൂഹ്യനീതി വകുപ്പ് മുഖേന നൽകുന്ന പദ്ധതിയാണിത്. വിശദമായി പരിശോധിക്കാം

Samayam Malayalam 21 Mar 2022, 9:47 am
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാന സാക്ഷരത മിഷൻ നടത്തിവരുന്ന പരിപാടിയാണ് തുല്യതാ പരിപാടി. ഔപചാരികമോ തൊഴിലധിഷ്ഠിതമോ ആയ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന് ബദൽ നൽകുന്നതിന്റെ ഭാഗമായാണ് തുല്യതാ പരിപാടികളാണ് സംസ്ഥാന സർക്കാർ അവതരിപ്പിചിരിക്കുന്നത്.
Samayam Malayalam equivalency programme
പ്രതീകാത്മക ചിത്രം


വിദ്യാഭ്യാസം തുടരാനും ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്ന് വിജയകരമായി പഠനം പൂർത്തിയാക്കിയ മറ്റുള്ളവരിൽ നിന്ന് തുല്യതാ സർട്ടിഫിക്കറ്റ് നേടാനും ആഗ്രഹിക്കുന്ന പുതിയ സാക്ഷരരെ ലക്ഷ്യമിട്ടാണ് പ്രോഗ്രാം. സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ബഹുമുഖ തുടർവിദ്യാഭ്യാസ പദ്ധതികളിൽ ശ്രദ്ധേയവും ജനകീയവുമാണ് തുല്യതാ പരിപാടി.

ഔപചാരിക വിദ്യാഭ്യാസം നേടാൻ അവസരം ലഭിക്കാത്തവരും സാമൂഹിക - സാമ്പത്തിക കാരണങ്ങളാൽ ഇടയ്ക്കുവച്ച് പഠനം നിർത്തേണ്ടി വവരുമായ ആളുകൾക്ക് വിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങൾ ലഭ്യമാക്കാൻ വേണ്ടിയുള്ള ഒരു സംരംഭമാണ് ഇത്. പ്രധാനമായും നാല്, ഏഴ്, പത്ത്, ഹയർസെക്കന്ററി കോഴ്സുകൾക്ക് തുല്യമായ പഠന കോഴ്സുകളാണ് സാക്ഷരതാമിഷൻ ഇപ്പോൾ നടപ്പാക്കി വരുന്നത്.

സ്കുളിൽ നിന്നും കൊഴിഞ്ഞു പോയവർക്ക് സാക്ഷരതാ മിഷൻ വഴി നടപ്പാക്കുന്ന പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ്ടു തുല്യതാ പരീക്ഷ എഴുതുന്നതിനുള്ള മുഴുവൻ ചെലവും സാമൂഹ്യനീതി വകുപ്പ് മുഖേന നൽകുന്ന പദ്ധതിയാണിത്.

യോഗ്യതാ മാനദണ്ഡം

ഭിന്നശേഷിയുള്ളവർക്ക് 40 ശതമാനവും അതിനുമുകളിലും.

എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ ധനസഹായം അനുവദിക്കുന്നു.

പദ്ധതിയുടെ ലക്ഷ്യങ്ങൾ

1. അംഗവൈകല്യം കാരണം വിദ്യാഭ്യാസ സ്ഥാപനത്തിൽ എത്തിപ്പെടാൻ കഴിയാത്തവർക്ക് തുല്യതാ പരീക്ഷയിലൂടെ വിദ്യാഭ്യാസം നേടാൻ സഹായിക്കുന്നു.

2. വൈകല്യമുള്ളവർക്ക് വിദ്യാഭ്യാസം നേടുക വഴി സ്വയം പര്യാപ്തത ഉറപ്പ് വരുത്തുന്നതിന് സാധിക്കുന്നു.

ധനസഹായം

ഇത്തരത്തിൽ വിദ്യാഭ്യാസ തുല്യത പരീക്ഷയ്ക്ക് സംസ്ഥാന സർകക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പത്താം ക്ലാസ് തുല്യതാ പരീക്ഷയ്ക്ക് 2,350 രൂപയും പയർ സെക്കന്ററി പരീക്ഷയ്ക്ക് ആദ്യ വർഷം 2,950 രൂപയും രണ്ടാം വർഷ പരീക്ഷയ്ക്ക് 1,950 രൂപയുമാണ്.

ഗുണഭോക്താക്കളെ എങ്ങനെ തെരഞ്ഞെടുക്കുന്നു

1. തുല്യത പരീക്ഷയ്ക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി അതാത് ജില്ലാ സാമൂഹ്യനീതി ഓഫീസർമാർ അപേക്ഷ ക്ഷണിക്കുകയും തുടർന്ന് നടക്കുന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുകയും ചെയ്യുന്നു.

2. ഗുണഭോക്താക്കൾ കോഴ്സ് പൂർത്തിയാക്കിയെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർമാർ ഉറപ്പു വരുത്തേണ്ടതും പരീക്ഷ സംബന്ധിച്ച കാര്യങ്ങളിൽ മാർഗ നിർദേശങ്ങൾ നൽകേണ്ടതുമാണ്.

3. യോഗ്യതാ പരീക്ഷയിൽ ഓരോ വർഷവും വിജയിക്കുന്നവർക്ക് സർട്ടിഫിക്കറ്ററ് സാക്ഷരതാ മിഷനിൽ നിന്നും വാങ്ങി അപേക്ഷകർക്ക് നൽകേണ്ടതുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ