ആപ്പ്ജില്ല

സ്ത്രീകൾക്ക് വേണ്ടിയുള്ള ഫിനിഷിങ് സ്കൂളുകളുടെ ഫ്ലാ​ഗ്ഷിപ്പ് പരിപാടി; എന്താണ് ഫിനിഷിംഗ് സ്കൂൾ?

സാമൂഹിക നീതി വകുപ്പാണ് പദ്ധതിയുടെ ചുമതല നിർവഹിക്കുന്നത്. സ്ത്രീകളുടെ നൈപുണ്യ വികസനമാണ് പദ്ധതിയുടെ ലക്ഷ്യം വയ്ക്കുന്നത്. പദ്ധതിയുടെ വിശദാംശങ്ങൾ പരിശോധിക്കാം,

Samayam Malayalam 24 Mar 2022, 10:10 am
സ്ത്രീകളുടെ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ മുന്നോട്ട് വച്ച പദ്ധതിയാണ് സ്ത്രീകൾക്കായുള്ള ഫിനിഷിങ് സ്കൂൾ ഫ്ലാഗ്ഷിപ്പ് പ്രോഗ്രാം. 2007 - 08 വർഷത്തിലാണ് സ്‌ത്രീകൾക്കായുള്ള ഫിനിഷിംഗ് സ്‌കൂൾ പദ്ധതിക്ക് തുടക്കം കുറിച്ചത്. സാമൂഹിക നീതി വകുപ്പാണ് പദ്ധതിയുടെ ചുമതല നിർവഹിക്കുന്നത്.
Samayam Malayalam Flagship Programme on Finishing School for Women
പ്രതീകാത്മക ചിത്രം


കൂടുതൽ പരിശീലനത്തിലൂടെ തൊഴിലന്വേഷകരായ സ്ത്രീകളുടെ ഫാക്കൽറ്റികളും വൈദഗ്ധ്യരും അവരെ തൊഴിൽ യോഗ്യരാക്കുന്നതിന് സജ്ജമാക്കാനും നവീകരിക്കാനുമാണ് ഇത് നിർദ്ദേശിക്കുന്നത്. പദ്ധതിയുടെ ലക്ഷ്യം നിർവഹിക്കുന്നതിനായി ഐടിഐകൾ, എഞ്ചിനിയറിങ്ങ് കോളേജുകൾ, ഐഐടികൾ, പൊതു സ്വകാര്യ ഏജൻസികൾ എന്നിവയെ ഉപയോഗിക്കുന്നു.

എന്താണ് ഫിനിഷിംഗ് സ്കൂൾ?

ഓരോ വിഭാഗത്തിനും സമൂഹത്തിനും അംഗങ്ങൾക്കിടയിൽ മര്യാദയുള്ള ഒരു പെരുമാറ്റച്ചട്ടം ഉണ്ട്. ഓരോ അംഗവും അത് അവരുടെ പെരുമാറ്റത്തിൽ ഉൾപ്പെടുത്തുന്നത് വളരെയധികം പ്രധാനമാണ്. ഇത്തരം വിഷയങ്ങൾ പഠിപ്പിക്കുന്നതിനെയാണ് ഫിനിഷിംഗ് ഇൻസ്റ്റിറ്റ്യൂഷനുകൾ അല്ലെങ്കിൽ ഫിനിഷിംഗ് സ്കൂൾ എന്ന് പറയുന്നത്. വിദേശരാജ്യങ്ങളിൽ ഇത്തരം പദ്ധതികൾ നേരത്തേ മുതൽക്കേ നടപ്പിലാക്കി വരുന്നു.

ഗ്രേമി ഡൊണാൾഡ് വ്യക്തമാക്കുന്നത് അനുസരിച്ച്, 19-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ തന്നെ സ്വിറ്റ്സർലാൻഡിൽ ഇത്തരത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങൾ നൽകിയിരുന്നു. മികച്ച ഭർത്താക്കന്മാരെ സ്വന്തമാക്കാൻ വിദ്യാർത്ഥികളെ പഠിപ്പിക്കുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യം.

പദ്ധതിയുടെ വിശദാംശങ്ങൾ പരിശോധിക്കാം,

സംസ്ഥാന സർക്കാരാണ് പദ്ധതിയുടെ ഫണ്ടിങ്ങ് പാറ്റേൺ തീരുമാനിച്ചിരിക്കുന്നത്. സ്ഥാപനവൽക്കരിക്കപ്പെട്ടതും സ്ഥാപനവൽക്കരിക്കപ്പെടാത്തതുമായ സ്ത്രീ തൊഴിലന്വേഷകരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. സ്ത്രീകളുടെ നൈപുണ്യ വികസനമാണ് പദ്ധതിയുടെ ലക്ഷ്യം വയ്ക്കുന്നത്. തൊഴിൽ തേടുന്ന സ്ത്രീകൾ ആണ് പദ്ധതിയുടെ യോഗ്യതാ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നത്.

പദ്ധതി എങ്ങിനെയാണ് ലഭ്യമാകുക

ഗുണഭോക്താക്കൾക്ക് സാമൂഹിക നീതി വകുപ്പിന്റെ സമീപത്തെ വനിതാ ക്ഷേമ സ്ഥാപനങ്ങളുടെ സൂപ്രണ്ടുമായി ബന്ധപ്പെടാം. ഇതിലൂടെ പരിശീലന പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യാൻ സാധിക്കും.

ഇതിന് സമാനമായ മറ്റൊരു പദ്ധതിയാണ് ലിംഗനീതി അവബോധം സൃഷ്ടിക്കുന്നതിനുള്ള ഫ്ളാഗ്ഷിപ്പ് പരിപാടി. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

സ്ത്രീകൾ അനുഭവിക്കുന്ന ഗാർഹിക പീഡനം, ലൈംഗീക അതിക്രം, സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനങ്ങൾ തുടങ്ങിയവ വ്യാപകമായിക്കൊണ്ടിരിക്കുന്ന സമയത്ത്, ഇതിനെതിരെ പൊതുബോധം ഉണ്ടാക്കുകയും നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് സ്വയരക്ഷ ഉറപ്പാക്കുന്നതുമാണ് ലക്ഷ്യമിടുന്നത്. ഇത്തരത്തിലുള്ള നടപടികളിലൂടെ ലിംഗവിവേചനം അവസാനിപ്പിക്കാനാണ് സർക്കാരുകൾ ലക്ഷ്യമിടുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ