ആപ്പ്ജില്ല

ഭിന്നശേഷിക്കാർക്കുള്ള തൊഴിലധിഷ്ഠിത പരിശീലനം; എങ്ങനെ അപേക്ഷിക്കാം

തിരുവനന്തപുരം ജില്ലയിലും കോഴിക്കോട് ജില്ലയിലുമാണ് ഈ പരിശീലന കേന്ദ്രങ്ങൾ ഉള്ളത്. ആരൊക്കെയാണ് ഭിന്നശേഷി വിഭാഗങ്ങളിൽ വരുന്നത് പരിശോധിക്കാം.

Samayam Malayalam 20 Mar 2022, 2:18 pm
സംസ്ഥാനത്ത് ഭിന്നശേഷിക്കാർക്കുള്ള തൊഴിലധിഷ്ഠിത പരിശീലനം നൽകുന്ന രണ്ട് കേന്ദ്രങ്ങളാണ് ഉള്ളത്. തിരുവനന്തപുരം ജില്ലയിലും കോഴിക്കോട് ജില്ലയിലുമാണ് ഈ പരിശീലന കേന്ദ്രങ്ങൾ ഉള്ളത്.
Samayam Malayalam vocational training specially abled citizens
പ്രതീകാത്മക ചിത്രം


ഈ സ്ഥാപനങ്ങൾ വികലാംഗരായ യുവാക്കൾക്ക് ടെയ്‌ലറിംഗ്, ഡിടിപി, ബുക്ക് ബൈൻഡിംഗ്, ലെതർ വർക്ക്, എംഎസ് ഓഫീസ്, മൊബൈൽ ഫോൺ റിപ്പയറിംഗ്, പ്രിന്റിംഗ്, കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ എന്നിവയിൽ തൊഴിൽ പരിശീലനം നൽകുന്നു. തിരുവനന്തപുരം കേന്ദ്രത്തിൽ ബുക്ക് ബൈൻഡിംഗ്, ടൈലറിംഗ്, എംബ്രോയ്ഡറി വർക്കുകൾ, ഡിടിപി കോഴ്സിൽ കമ്പ്യൂട്ടർ പരിശീലനം, ഫാഷൻ ഡിസൈനിംഗ് എന്നിവയിൽ പരിശീലനം നൽകുന്നു.

കോഴിക്കോട് കേന്ദ്രത്തിൽ ഡിടിപി കോഴ്സിൽ ബുക്ക് ബൈൻഡിങ്, ലെതർ വർക്കുകൾ, കമ്പ്യൂട്ടർ പരിശീലനം എന്നിവയിൽ പരിശീലനം നൽകുന്നു. ബുക്ക് ബൈൻഡിംഗ്, ടൈലറിംഗ്, എംബ്രോയ്ഡറി, ലെതർ വർക്കുകൾ എന്നിവയ്ക്ക് 2 വർഷമാണ് കോഴ്‌സിന്റെ കാലാവധി. 6 മാസമാണ് ഡിടിപി കോഴ്സിന്റെ കാലാവധി.

ഭിന്നശേഷിക്കാർ ആരൊക്കെയാണ്?

2016-ലെ വികലാംഗരുടെ അവകാശങ്ങൾ (RPWD) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം പട്ടികയിൽ ഉൾപ്പെടുന്നവർ

1. അന്ധർ

2. കാഴ്ചയ്ക്ക് കുറവുള്ളവർ

3. കുഷ്ടരോഗമുക്തർ

4. കേൾവിക്കുറവുള്ളവർ

5. അംഗവൈകല്യമുള്ളവർ

6. വാമനത്വം

7. ബുദ്ധിവളർച്ച ഇല്ലാത്തവർ

8. മാനസിക പ്രശ്നമുള്ളവർ

9. ഓട്ടിസം

10. നാഡീ വ്യൂഹത്തെ ബാധിക്കുന്ന അസുഖം

11. സെറിബ്രൽ പാൽസി

12. മസ്കുലർ ഡിസ്ട്രോഫി

13. പഠനവൈകല്യം

14. മൾട്ടിപ്പിൾ സ്ക്ലിറോസിസ്

15. സംസാര വൈകല്യം

16. തലസീമിയ

17. ഹീമോഫീലിയ

18. അരിവാൾ കോശ രോഗം

19. ആസിഡ് ആക്രമണത്തിന് ഇരയായവർ

20. പാർക്കിങ്സെൻസ് രോഗം

15 നും 30 നും മദ്ധ്യേ പ്രായമുള്ള ബധിരർ, മൂകർ, അസ്ഥിസംബന്ധമായ ശാരീരിക വൈകല്യമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. പെൺകുട്ടികൾക്ക് താമസസൗകര്യം സൗജന്യമാണ്.

അപേക്ഷഫോം തിരുവനന്തപുരം പൂജപ്പുരയിലെ ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ ലഭിക്കും. നിശ്ചിത ഫോമിലോ, വെള്ള കടലാസിലോ തയ്യാറാക്കിയ അപേക്ഷകൾ, ബയോഡേറ്റ (ഫോൺ നമ്പർ ഉൾപ്പെടെ) സഹിതം സൂപ്പർവൈസർ, ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രം, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കണം.

ആര്‍ട്ടിക്കിള്‍ ഷോ