ആപ്പ്ജില്ല

ന്യൂ ഇയര്‍: ബഹ്‌റൈന്‍ ബേയിലെ പ്രശസ്തമായ കരിമരുന്ന് പ്രയോഗം ഇത്തവണയില്ല

രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നിരവധി പേരാണ് ഈ ദൃശ്യവിസ്മയം കാണാന്‍ എല്ലാ വര്‍ഷവും ബഹൈറൈന്‍ ബേയില്‍ എത്തുന്നത്.

Samayam Malayalam 27 Dec 2020, 3:53 pm
മനാമ: ബഹ്‌റൈനിലെ പുതുവത്സരാഘോഷങ്ങളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ തുബ്‌ലി ബേയിലെ കരിമരുന്ന് പ്രയോഗം ഈ വര്‍ഷമില്ല. കൊവിഡ് പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി വെടിക്കെട്ട് ഒഴിവാക്കാന്‍ ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ അതോറിറ്റി തീരുമാനമെടുത്തു.
Samayam Malayalam Bahrain cancels New Years Eve fireworks display


രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നിരവധി പേരാണ് ഈ ദൃശ്യവിസ്മയം കാണാന്‍ എല്ലാ വര്‍ഷവും ബഹൈറൈന്‍ ബേയില്‍ ഒത്തുചേരാറ്. എന്നാല്‍ പുതുവര്‍ഷ രാവിലെ കരിമരുന്ന് പ്രയോഗം വലിയ രീതിയിലുള്ള ജനക്കൂട്ടത്തിനിടയാക്കുമെന്നും അത് കൊവിഡ് വ്യാപനം ശക്തിപ്പെടുത്താന്‍ കാരണമായേക്കുമെന്നുമുള്ള വിലയിരുത്തലിനെ തുര്‍ന്നാണ് അതോറിറ്റിയുടെ തീരുമാനം.

Also Read: ഖത്തര്‍ സെന്‍സസ് 2020; വിവരങ്ങള്‍ നല്‍കാന്‍ മൊബൈല്‍ ആപ്പ്

കൊവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവരോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് നടപടിയെന്നും ഇത്തരം തീരുമാനങ്ങളിലൂടെ മാത്രമേ രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാനാവൂ എന്നും ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ അതോറിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി താല്‍ക്കാലികമായി ആഘോഷപരിപാടികള്‍ മാറ്റിവയ്ക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും അതോറിറ്റി അഭ്യര്‍ഥിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ