ആപ്പ്ജില്ല

കൊവിഡ് പ്രതിസന്ധി; വായ്പ തിരിച്ചടവ് കാലാവധി നീട്ടി ബഹ്‌റൈൻ സെൻട്രൽ ബാങ്ക്

ക്രെഡിറ്റ് കാർഡുകൾ സംബന്ധിച്ച വായ്പകള്‍, കോടതിയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട കേസുകള്‍ എന്നിവ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Samayam Malayalam 1 Jan 2021, 11:54 am
കൊറോണ വൈറസ് പ്രതിസന്ധി മൂലം വായ്പ തിരിച്ചടക്കാന്‍ സാധിക്കാത്തവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ രംഗത്ത്. ബാങ്കുകളോടും ധനകാര്യ സ്ഥാപനങ്ങളോടും ജനുവരി മുതൽ ആറ് മാസത്തേക്ക് വായ്പ തിരിച്ചടവ് കാലാവധി നീട്ടിയതായി ബാങ്ക് അറിയിച്ചു.
Samayam Malayalam Bahrain Central Bank Extends Loan Repayment


വ്യക്തികളോ, കമ്പനികളോ എടുത്ത രാജ്യത്ത് താമസിക്കുന്ന എല്ലാ ഉപഭോക്താക്കൾക്കും തവണകളായി വായ്പ തിരിച്ചടച്ചാന്‍ മതിയാകും. ഇതു സംബന്ധിച്ച് സർക്കുലറിൽ ബഹ്‌റൈൻ സെൻട്രൽ ബാങ്ക് പുറത്തിറക്കി.

Also Read: യുവതിയെ ലൈംഗികത്തൊഴിലിനായി കൊണ്ടുവന്നു; നാല് പ്രവാസികള്‍ക്ക് ബഹ്‌റൈനില്‍ ശിക്ഷ

ക്രെഡിറ്റ് കാർഡുകൾ സംബന്ധിച്ച വായ്പകള്‍, കോടതിയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട കേസുകള്‍ എന്നിവ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ബാങ്കിന്‍റെ പുതിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് 2021 ൽ വിലയിരുത്തും.

ആര്‍ട്ടിക്കിള്‍ ഷോ