ആപ്പ്ജില്ല

യുവതികളെ തട്ടിക്കൊണ്ടുപോയി പീഡനം; ബഹ്‌റൈനില്‍ രണ്ട് പ്രവാസികള്‍ക്ക് ജീവപര്യന്തം

അപ്പാര്‍ട്ട്‌മെന്റിലെത്തിച്ച ശേഷം ഇരുവരെയും നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പബ്ലിക് പ്രൊസിക്യൂട്ടര്‍ അറിയിച്ചു.

Samayam Malayalam 22 Jan 2021, 9:12 am
രണ്ട് പ്രവാസി യുവതികളെ താമസ സ്ഥലത്തുനിന്ന് തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച ശേഷം അവരെ ലൈംഗികമായും അല്ലാതെയും പീഡിപ്പിച്ച രണ്ടുപേരെ ബഹ്‌റൈന്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തടവിലായിരുന്ന വേളയില്‍ ഇരുവരും ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരായിരുന്നതായും ചീഫ് പ്രൊസിക്യൂട്ടര്‍ ഡോ. അലി അല്‍ ഷുവൈക് അറിയിച്ചു.
Samayam Malayalam bahrain court has sentenced two men to life in prison for abducting and torturing two expatriate women
യുവതികളെ തട്ടിക്കൊണ്ടുപോയി പീഡനം; ബഹ്‌റൈനില്‍ രണ്ട് പ്രവാസികള്‍ക്ക് ജീവപര്യന്തം


​തട്ടിക്കൊണ്ടുപോയതും പ്രവാസികള്‍


ഏഷ്യക്കാരായ രണ്ട് പ്രവാസി യുവാക്കളാണ് യുവതികളെ തട്ടിക്കൊണ്ടു പോയി തങ്ങളുടെ അപ്പാര്‍ട്ട്‌മെന്റില്‍ രഹസ്യമായി പാര്‍പ്പിച്ചത്. ഇവര്‍ പുറം ലോകവുമായി ബന്ധപ്പെടുന്നത് തടയാന്‍ അവരുടെ മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്തിരുന്നു. അപ്പാര്‍ട്ട്‌മെന്റിലെത്തിച്ച ശേഷം ഇരുവരെയും നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പബ്ലിക് പ്രൊസിക്യൂട്ടര്‍ അറിയിച്ചു. വഴങ്ങിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ലൈംഗിക പീഡനം.

​രക്ഷപ്പെട്ടത് തന്ത്രപരമായി

ഇരുവര്‍ക്കും രക്ഷപ്പെടാന്‍ ഒരു പഴുതും നല്‍കാതെയായിരുന്നു പീഡനം തുടര്‍ന്നത്. അപ്പാര്‍ട്ട്‌മെന്റില്‍ സദാ സമയം രണ്ടിലൊരാള്‍ കൂടെയുണ്ടാവും. യുവതികള്‍ പുറത്തുകടക്കുന്നത് തടയുന്നതിന് വേണ്ടിയായിരുന്നു ഇത്. എന്നാല്‍ അതുവഴി യാത്ര ചെയ്യുന്ന ഒരാളെ ജനലിലൂടെ ആംഗ്യം കാണിച്ച് വരുത്തിയ ശേഷമാണ് ഇരുവരും രക്ഷപ്പെട്ടത്. യുവതികളെ തടഞ്ഞുവച്ചിരിക്കുകയാണെന്ന കാര്യം മനസ്സിലാക്കിയ വഴി യാത്രക്കാരന്‍ ഉടന്‍ ചെന്ന് വാതിലില്‍ മുട്ടുകയായിരുന്നു. യുവാവ് വാതില്‍ തുറന്ന പാടെ ഇരുവരും അപ്പാര്‍ട്ട്‌മെന്റിന് പുറത്തേക്കോടി. ശേഷം വഴിയാത്രികന്റെ സഹായത്തോടെ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടനെ സംഭവസ്ഥലത്തെത്തിയെ പോലിസ് യുവതികളെ രക്ഷിക്കുകയും രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യുകയുമുണ്ടായി.

​ജീവപര്യന്തം തടവ്


വിശദമായ അന്വേഷണത്തിനൊടുവില്‍ ഇരകളുടെയും സാക്ഷികളുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് ഏഷ്യന്‍ രാജ്യക്കാരായ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതെന്ന് ചീഫ് പബ്ലിക് പ്രൊസിക്യൂട്ടര്‍ അറിയിച്ചു. പോലിസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയുമുണ്ടായി. ഇതേത്തുടര്‍ന്നാണ് ഇരുവരെയും ജീവപര്യന്തം തടവിന് ശിക്ഷിക്കാന്‍ കോടതി ഉത്തരവിട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ