ആപ്പ്ജില്ല

ഒടുവിൽ ബഹ്റൈനും സമ്മതിച്ചു; ഖത്തറുമായുള്ള ബന്ധം പുനഃസ്ഥാപിക്കും

അംഗരാജ്യങ്ങൾക്കിടയിലെ രാഷ്ട്രീയവും സുരക്ഷാപരവുമായ തർക്കങ്ങൾക്ക് രണ്ടാാഴ്ചയ്ക്കകം ചർച്ചകളിലൂടെ പരിഹാരം കാണും.

Samayam Malayalam 9 Jan 2021, 10:07 am
മനാമ: ഒടുവിൽ ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കുന്നതായി ബഹ്റൈനും പ്രഖ്യാപിച്ചു. ഖത്തറിനെതിരെ ഉപരോധത്തിലായിരുന്ന സൗദി അറേബ്യ, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങൾ നേരത്തേ ഉപരോധം പിൻവലിച്ചിരുന്നു.
Samayam Malayalam Gulf-heads-AFP
ഫയല്‍ ചിത്രം


Also Read: സൗദി കമ്പനികളില്‍ ഇനി മുതല്‍ വിദേശികള്‍ക്കും മാനേജരാവാം

2017 ന് മുമ്പുള്ള സ്ഥിതിയിലേക്ക്

2017 ജൂൺ അഞ്ചിനു മുമ്പുള്ള സ്ഥിതിയിലേക്ക് ഖത്തറുമായുള്ള ബന്ധം പുനഃസ്ഥാപിക്കുകയാണെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി അറിയിച്ചു. നാൽപത്തിയൊന്നാമത് ജിസിസി ഉച്ചകോടിയുടെ ഭാഗമായി ഒപ്പുവച്ച അൽ ഉല പ്രഖ്യാപനത്തിലെ കാര്യങ്ങൾ ഒരാഴ്ചയ്ക്കകം നടപ്പിലാക്കുമെന്നും ഖത്തറിനെതിരായ എല്ലാ നിയമ നടപടികളും അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അംഗരാജ്യങ്ങൾക്കിടയിലെ രാഷ്ട്രീയവും സുരക്ഷാപരവുമായ തർക്കങ്ങൾക്ക് രണ്ടാാഴ്ചയ്ക്കകം ചർച്ചകളിലൂടെ പരിഹാരം കാണും. ജിസിസി യോഗത്തിലെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന് വിവിധ കമ്മിറ്റികൾക്ക് ഉടൻ തന്നെ രൂപം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

Also Read: ഒറ്റ രാത്രി, ഏഴു യാത്രകള്‍; ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ചരടുവലിച്ചത് ഈ കുവൈറ്റ് മന്ത്രി

സൗദിയിലേക്ക് ബുക്കിംഗ് തുടങ്ങി ഖത്തർ എയർവെയ്സ്

ഖത്തര്‍ എയര്‍വെയ്‌സ് സൗദിയിലേക്ക് ടിക്കററ്റ് ബുക്കിംഗ് തുടങ്ങി. ഉപരോധം അവസാനിച്ച ശേഷമുള്ള ആദ്യ ഖത്തര്‍ എയര്‍വേയ്‌സ് കൊമേര്‍സ്യല്‍ വിമാനം ജനുവരി 11 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.05 ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെട്ട് 3.30 ന് റിയാദ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെത്തും.

ബോയിംഗ് 787 ഡ്രീം ലൈനറാണ് സര്‍വീസിനായി ഉപയോഗിക്കുക. കോവിഡ് 19 മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും എന്‍ട്രി എക്‌സിറ്റ് വ്യവസ്ഥകള്‍. ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങൾ വ്യാഴാഴ്ച മുതല്‍ തന്നെ സൗദി അറേബ്യന്‍ വ്യോമാതിര്‍ത്തി വഴി വിമാന സര്‍വീസുകൾ പുനഃരാരംഭിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ