ആപ്പ്ജില്ല

ഇന്ത്യന്‍ പ്രവാസിയെ തല്ലുന്ന വൈറല്‍ വീഡിയോ; ബഹ്‌റൈന്‍ യുവാവും കൂട്ടാളികളും അറസ്റ്റില്‍

അടിയെ തുടര്‍ന്ന് തലകറങ്ങിയ യുവാവ് തന്റെ സൈക്കിളിന്റെ അടുത്തേക്ക് വേച്ച് വേച്ച് നടക്കുന്നതും പിന്നീട് സൈക്കിളിനു സമീപം ബോധരഹിതനായി കിടക്കുന്നതും വീഡിയോയിലുണ്ട്.

Lipi 13 Jun 2021, 12:19 pm
മനാമ: കാര്‍ കഴുകുകയായിരുന്ന ഇന്ത്യക്കാരനായ പ്രവാസി യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ബോധരഹിതനാക്കിയ സ്വദേശി യുവാവിനെയും അയാളുടെ കൂട്ടാളികളെയും ബഹ്‌റൈന്‍ പോലിസ് അറസ്റ്റ് ചെയ്തു. അക്രമം കണ്ട ആരോ ഒരാള്‍ മര്‍ദ്ദന രംഗം മൊബൈല്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വീഡിയോ പെട്ടെന്ന് തന്നെ വൈറലാവുകയും സംഭവത്തിനെതിരേ സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നും പ്രതിഷേധം ഉയരുകയുമായിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ പോലിസ് മുഖ്യ പ്രതിയെയും മൂന്ന് കൂട്ടാളികളെയും അറസ്റ്റ് ചെയ്യുകയുമുണ്ടായി.
Samayam Malayalam Bahraini slaps an expatriate while cleaning his car


Also Read: രണ്ടു മാസത്തിനു ശേഷം ഒമാനിലെ ക്ഷേത്രങ്ങളും ചര്‍ച്ചുകളും വീണ്ടും തുറക്കുന്നു
പ്രവാസി യുവാവ് കാര്‍ കഴുകിക്കൊണ്ടിരിക്കെ അതുവഴി വന്ന ബഹ്‌റൈനി യുവാവ് പ്രവാസിയുടെ ചെകിടത്ത് അടിക്കുകയായിരുന്നു. രൂക്ഷമായ രീതിയില്‍ ശകാരിച്ചു കൊണ്ടിയിരുന്നു അക്രമം. അടിയെ തുടര്‍ന്ന് തലകറങ്ങിയ യുവാവ് തന്റെ സൈക്കിളിന്റെ അടുത്തേക്ക് വേച്ച് വേച്ച് നടക്കുന്നതും പിന്നീട് സൈക്കിളിനു സമീപം ബോധരഹിതനായി കിടക്കുന്നതും വീഡിയോയിലുണ്ട്. തൊട്ടടുത്ത കെട്ടിടത്തില്‍ നിന്ന് സംഭവം കണ്ടയാളാണ് വീഡിയോ എടുത്ത് പോസ്റ്റ് ചെയ്തത്.

സംഭവത്തെ അപലപിച്ച് ആദ്യമായി രംഗത്തെത്തിയവരില്‍ ഒരാള്‍ ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഖാലിദ് ബിന്‍ അഹ്മദ് അല്‍ ഖലീഫയായിരുന്നു. 'സ്വന്തം നാട്ടില്‍ നിന്ന് കുടുംബത്തില്‍ നിന്നകന്ന് വിദേശരാജ്യത്ത് കഴിയുന്ന ഒരു പാവം. തുച്ഛമായ ശമ്പളത്തിന് പ്രയാസകരമായ ജോലികള്‍ അയാള്‍ ചെയ്യുന്നു. എന്നിട്ടും ഒരു വൃത്തി കെട്ടവന്‍ വന്ന് അയാളെ അടിക്കുന്നു'- അദ്ദേഹം തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ