ആപ്പ്ജില്ല

ബഹ്റെെൻ ടൂറിസം വരുമാനത്തിൽ 161 ശതമാനം വളർച്ച

ബഹ്‌റൈൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ആണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.

Samayam Malayalam 28 Apr 2022, 3:12 pm
ബഹ്റെെൻ: കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ബഹ്റെെൻ. കഴി‍ഞ്ഞ രണ്ട് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ടുറിസം മേഖലയുടെ വരുമാനത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. 161 ശതമാനത്തിന്റ വർധനവാണ് ഉണ്ടായിട്ടുള്ളത്. ബഹ്‌റൈൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
Samayam Malayalam Bahrain


Also Read: സ്വകാര്യവത്കരണം; ഒമാനിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നത് 2.75 ലക്ഷം സ്വദേശികൾ

രാജ്യത്തിന്റെ വളർച്ച കെെവരിക്കുന്ന മൂന്ന് പ്രധാന മേഖലകളിൽ വലിയ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. റെസ്റ്റേറന്റ്, ഹോട്ടൽ, ഗതാഗതം, ധനകാര്യ കോർപറേഷനുകൾ എന്നീ പ്രധാനപ്പെട്ട മൂന്ന് പ്രധാന മേഖലകളിലെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് കണക്കുകൾ ബഹ്‌റൈൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പുറത്തിറക്കുന്നത്. രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ കൂടുതൽ ഭാഗവും സമ്പാവന നൽക്കുന്നത്. ധനകാര്യവും ഇൻഷുറൻസുമാണ്. ക്രൂഡോയിലും പ്രകൃതിവാതകവും ആണ് തൊട്ടുപിറകിൽ ഉള്ളത്.

Also Read: ഞങ്ങൾ മാസ്ക് ധരിക്കാതെ പുറത്തിറങ്ങാറില്ല, പക്ഷേ താടിയിൽ ആണെന്ന് മാത്രം!! ട്രോളുകൾ

2020നെ അപേക്ഷിച്ച് 2021, 2022 വർഷങ്ങളിൽ വലിയ വരുമാനം ആണ് ഉണ്ടാക്കിയിട്ടുള്ളത്. മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും വർധിച്ചിട്ടുണ്ട്. ഏറ്റവും വലിയ കയറ്റുമതി വിപണി എന്ന സ്ഥാനം സൗദി അറേബ്യ തന്നെയാണ് നിലനിർത്തുന്നത്. അടുത്ത വർങ്ങളിൽ കൂടുതൽ വളർച്ചയിലേക്ക് ബഹ്റെെൻ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ