ആപ്പ്ജില്ല

ബഹ്‌റൈനില്‍ ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത

സൗദിയുടെ മധ്യ കിഴക്കന്‍ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. ശക്തമായ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ഖഫ്ജിയില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കി. രാജ്യത്ത് ശൈത്യത്തിന്റെ മുന്നോടിയായാണ് മഴ പെയ്തത്.

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 9 Dec 2022, 3:39 pm
മനാമ: ബഹ്‌റൈനില്‍ ഇടിയോടും കാറ്റോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു. കടലില്‍ പോകുന്നവരോടും പൊതുജനങ്ങളോടും വേണ്ട മുന്‍കരുതലുകള്‍ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
Samayam Malayalam Rain


Also Read: ലോകത്തിലെ 91% രാജ്യങ്ങളിലേക്കും മുന്‍കൂട്ടി വിസയെടുക്കാതെ സഞ്ചരിക്കാം; ഏറ്റവും സ്വീകാര്യത യുഎഇ പാസ്‌പോര്‍ട്ടിന്

അതേസമയം, സൗദിയുടെ മധ്യ കിഴക്കന്‍ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. ശക്തമായ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ഖഫ്ജിയില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കി. രാജ്യത്ത് ശൈത്യത്തിന്റെ മുന്നോടിയായാണ് മഴ പെയ്തത്.

വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ശക്തമായ മഴ ഉണ്ടായിരുന്നു. ഖഫ്ജി, നാരിയ, ജുബൈല്‍, ഹഫര്‍ബാത്തിന്‍, ദര്‍ഇയ, മുസാഹ്മിയ ശഖ്‌റാ ഭാഗങ്ങളില്‍ നല്ല മഴയാണ് അനുഭവപ്പെട്ടത്. മധ്യ കിഴക്കന്‍ പ്രവിശ്യയില്‍ ശക്തമായ ശീതക്കാറ്റും അനുഭവപ്പെടുന്നുണ്ട്.

Also Read: പുതിയ അറിയിപ്പ്; ലോകകപ്പിനായി വാഹനത്തില്‍ വരുന്ന ജിസിസി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും നടപടിക്രമങ്ങളില്‍ മാറ്റം

കുവൈറ്റിലും ഇടിയോടു കൂടിയ മഴ പെയ്തിരുന്നു. റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് കാരണം നിരവധി വാഹനങ്ങള്‍ മണിക്കൂറുകളാണ് റോഡില്‍ കുടുങ്ങിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ പെയ്തു തുടങ്ങിയ കനത്ത മഴയില്‍ കുവൈറ്റിന്റെ വിവിധ ഭാഗങ്ങള്‍ വെള്ളം കയറിയ നിലയിലാണ്.

Read Latest Gulf News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ