ആപ്പ്ജില്ല

പരിശോധനകൾ ഫലം കണ്ടു; ബഹ്റെെനിൽ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം മെച്ചപ്പെട്ടതായി റിപ്പോർട്ട്

സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും മെ​ച്ച​പ്പെ​ട്ട ചി​കി​ത്സയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്ന് ഗ​വ​ൺ​മെ​ന്‍റ്​ ഹോ​സ്​​പി​റ്റ​ൽ​സ്​ അ​തോ​റി​റ്റി സി​ഇ.ഒ ​ഡോ ​അ​ഹ്​​മ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ അ​ൻ​സാ​രി വ്യ​ക്​​ത​മാ​ക്കി

Edited byസുമയ്യ തെസ്നി കെപി | Samayam Malayalam 19 Sept 2023, 12:16 pm
ബഹ്റെെൻ : ബഹ്റെെനിലെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം മെച്ചപ്പെട്ടതായി ഗവൺമെന്‍റ് ഹോസ്പിറ്റൽസ് അതോറിറ്റി സിഇഒ ഡോ. അഹ്മദ് മുഹമ്മദ് അൽ അൻസാരി. അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങളനുസരിച്ച രീതിയിലാണ് ഇപ്പോൾ ചികിത്സ നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വദേശികൾക്കും വിദേശികൾക്കും മെച്ചപ്പെട്ട ചികിത്സ നൽകിക്കൊണ്ടിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Samayam Malayalam Representational
പ്രതീകാത്മക ചിത്രം


രാജ്യത്തെ ആശുപത്രികളുടെ പ്രവർത്തനം വിലയിരുത്താൻ വേണ്ടി വലിയ തരത്തിലുള്ള പരിശോധനകൾ ആണ് നടത്തിയിരുന്നത്. സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ റേഡിയോളജി വിഭാഗത്തിൽ കഴിഞ്ഞ ആഗസ്റ്റിൽ മാത്രം 26,601 പരിശോധനകൾ ആണ് നടത്തിയത്. ഇതിൽ നിയമ ലംഘനം കണ്ടെത്തിയർക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിച്ചത്.

2021ൽ ഇതേ കാലയളവിൽ 20,479 പരിശോധനകളാണ് നടത്തിയത്. പരിശോധന ശക്തമാക്കിയപ്പോൾ നിയമ ലംഘനങ്ങൾ കുറഞ്ഞു. ഇത് നിലമെച്ചപ്പെടുത്താൻ കൂടുതൽ സഹായിച്ചു. 10 തരം പരിശോധനകളാണ് റേഡിയോളജി വിഭാഗത്തിൽ അധികൃതർ നടത്തിയത്. വരും ദിവസങ്ങളിലും കൂടുതൽ മെച്ചപ്പെട്ട നിലയിൽ മുന്നോട്ടു പോകാൻ സർക്കാർ ആശുപത്രികൾക്ക് സാധിക്കും. അതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.


Also Read: ഫിറോസ് ചുട്ടിപ്പാറയ്ക്ക് യുഎഇ ഗോൾഡൻ വിസ; ഇഖ്ബാല്‍ മാര്‍ക്കോണിക്ക് സമ്മാനമായി ആടിനെ നൽകി ഫിറോസ്

പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫയുടെ അമേരിക്കൻ സന്ദർശനം വിജയകരം; മന്ത്രിസഭ യോഗം


കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫയുടെ അമേരിക്കൻ സന്ദർശനം വിജയകരമായിരുന്നുവെന്ന് ബഹ്റെെൻ മന്ത്രിസഭ യോഗം വിലയിരുത്തി. ബഹ്റൈനും. യുഎസും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളിൽ രണ്ട് രാജ്യങ്ങളും തമ്മിൽ ചർച്ച നടന്നു. വിവിധ മേഖലകളിലുള്ള സഹകരണക്കരാറുകളിൽ ഒപ്പുവെക്കുന്നതിനും സന്ദർശനം വഴി സാധിച്ചു.

ഐടി, വ്യാപാര, നിക്ഷേപ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിന് സന്ദർശനത്തിലൂട സാധിച്ചു. സന്ദർശനത്തെ സംബന്ധിച്ച വിശദ റിപ്പോർട്ട് സഭയിൽ അവതരിപ്പിച്ചു. വിവിധ രാജ്യങ്ങളിലുണ്ടായ ദുരിതങ്ങളിൽ അടിയന്തര സഹായത്തിന് ആഹ്വാനംചെയ്ത രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശത്തെ കാബിനറ്റ് സ്വാഗതംചെയ്തു. പരസ്പരം സഹായിക്കുന്നത് മനുഷ്യസഹജമായ കാര്യങ്ങൾ ആണ് അതിൽ ബഹ്റെെന്റെ ചിന്തകൾ മുന്നിലാണെന്ന് കാബിനറ്റ് അഭിപ്രായപ്പെട്ടു. ലിബിയയിലുണ്ടായ പ്രളയത്തിലും, മൊറോക്കോവിലുണ്ടായ ഭൂകമ്പത്തിലും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് വേണ്ടി ബഹ്റൈൻ ജനത മുന്നോട്ടു വന്നു. ഇത് വളരെ സന്തോഷം തരുന്ന കാഴ്ചയാണെന്ന് മന്ത്രി സഭ വിലയിരുത്തി.

Read Latest Gulf News and Malayalam News
ഓതറിനെ കുറിച്ച്
സുമയ്യ തെസ്നി കെപി
സുമയ്യ തെസ്നി കെപി, സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. കോട്ടയം മഹാത്മാഗാന്ധി യുണിവേഴ്‌സിറ്റിയിൽ നിന്നും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. 5 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. തുടക്കം എംവി നികേഷ് കുമാർ നേതൃത്വം നൽകുന്ന റിപ്പോർട്ടർ ടിവിയിലെ ഓൺലെെൻ വിഭാ​ഗത്തിൽ ആയിരുന്നു. 2020 മുതൽ സമയം മലയാളത്തിനൊപ്പം ഉണ്ട്. നിലവിൽ ഗൾഫ് ഡെസ്കിൽ ആണ് പ്രവർത്തിക്കുന്നത്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ