ആപ്പ്ജില്ല

ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്കും ജ​നി​ത​ക​മാ​റ്റം വ​ന്ന വൈ​റ​സ്​ പ​രി​ശോ​ധ​ന; സ​ർ​ക്കാ​റിന്‍റെ അ​റി​യി​പ്പ്​ പ്ര​വാ​സി​ക​ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​വും സൃ​ഷ്​​ടി​ക്കുന്നു

എ​ല്ലാ അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ക്കാ​രും എ​യ​ര്‍പോ​ര്‍ട്ടി​ല്‍ എ​ത്തു​മ്പോ​ള്‍ ആ​ര്‍ടിപിസി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണം.

Samayam Malayalam 6 Oct 2021, 1:46 pm
ബഹ്റൈന്‍: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന പ്രവാസികളില്‍ ജനിതകമാറ്റം വന്ന വൈറസിനെ കണ്ടെത്താനുള്ള പരിശോധന നടത്തണമെന്ന കേരള സർക്കാറിന്‍റെ അറിയിപ്പ് പ്രവാസികളില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തിന്‍റെ ആരോഗ്യമന്ത്രി വീണ ജോർജാണ് കഴിഞ്ഞ ദിവസം ഇക്കാര്യം വ്യക്താക്കിയത്. യു കെയിൽ നിന്ന് വരുന്ന യാത്രക്കാർക്ക് ഒക്ടോബർ നാല് മുതൽ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഇത്തരത്തിലുള്ള ടെസ്റ്റ് നടത്താന്‍ ആവശ്യമായ ഒരുക്കങ്ങള്‍ നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകിയിരുന്നു. ഒക്ടോബർ ഒന്നിന് ആണ് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാര്‍ പുറത്തിറക്കിയ വാർത്താക്കുറിപ്പാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്.
Samayam Malayalam covid test


ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പത്രകുറിപ്പ് ഇറക്കിയത്. , ബ്രസീല്‍, യൂറോപ്പ്, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറൻറീന്‍ ആവശ്യമാണെന്ന് കേന്ദ്രം വാര്‍ത്താകുറിപ്പില്‍ പറയുന്നു. കൂടാതെ എല്ലാ അന്താരാഷ്ട്ര യാത്രക്കാരും എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. ഈ രാജ്യങ്ങള്‍ കൂടാതെ ബാക്കി രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ ആണെങ്കില്‍ എല്ലാ അന്താരാഷ്ട്ര യാത്രക്കാരും എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം. പരിശോധന നെഗറ്റിവാണെങ്കില്‍ 14 ദിവസത്തെ സ്വയം നിരീക്ഷണം ആവശ്യമാണ്. രോഗലക്ഷണമുള്ളവര്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിരിക്കണം. കൂടാതെ യു.കെ, ബ്രസീല്‍, സൗത്ത് ആഫ്രിക്ക, ചൈന, യൂറോപ്പ്, മൊറീഷ്യസ്, മിഡില് ഈസ്റ്റ് ന്യൂസിലൻഡ്,ബംഗ്ലാദേശ്, ബോട്‌സ്വാന, സിംബാവ്‌വെ എന്നീ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ആണെങ്കില്‍ ജനിതകമാറ്റം വന്ന വൈറസിനെ കണ്ടെത്താനുള്ള പരിശോധനക്ക് സാമ്പിളുകള്‍ നല്‍കണമെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. വിവരം ആരോഗ്യമന്ത്രി തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.



Also Read: പൂര്‍ണമായി വാക്‌സിനെടുക്കാതെ സൗദിയില്‍ വരുന്നവര്‍ക്ക് രണ്ട് ദിവസത്തെ ഹോം ക്വാറന്റൈന്‍ നിര്‍ബന്ധം

വാര്‍ത്തകുറിപ്പ് പ്രവാസികള്‍ക്ക് ഇടയില്‍ ചര്‍ച്ചയായപ്പോള്‍ വിവധ സംഘടനാനേതാക്കൾ വിഷയത്തിൽ ഇടപെട്ടു. ജനിതകമാറ്റം വന്ന വൈറസ് പരിശോധനയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ആഗസ്റ്റ് 31ന് പുറപ്പെടുവിച്ച മറ്റൊരു ഉത്തരവിൽ ഗൾഫ് രാജ്യങ്ങളെ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാല്‍ കേരള സര്‍ക്കാര്‍ പുറത്തിറക്കിയ അറിയിപ്പില്‍ ഗൾഫ് രാജ്യങ്ങളിൽ നിന്ന് വരുന്നവരുടെ സാമ്പിളും പരിശോധനക്ക് അയക്കണമെന്ന വിവരം ആണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. തുടര്‍ന്ന് പ്രവാസി സംഘടനകള്‍ ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. ഇതുസംബന്ധിച്ച് വ്യക്തത വരുത്തി അറിയിപ്പ് പ്രസിദ്ധീകരിക്കുമെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. പ്രവാസി സംഘടനയുടെ നേതാക്കള്‍ മുഖ്യമന്ത്രിയുടെയെ ഓഫീസിലും പരാതി സമര്‍പ്പിച്ചിട്ടുണ്ട്. ജനിതകമാറ്റം വന്ന വൈറസ് പരിശോധനക്ക് അധിക ചെലവ് വരില്ല. എന്നാലും ഗള്‍ഫില്‍ നിന്നുള്ള വരാണ് വൈറസ് പടര്‍ത്തുന്നതെന്ന തെറ്റായ സന്ദേശം ആണ് ഇതിലൂടെ നല്‍ക്കുന്നതെന്ന് ബഹ്റൈൻ കേരളീയസമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു

86802811

ആര്‍ട്ടിക്കിള്‍ ഷോ