ആപ്പ്ജില്ല

കാ​ർ​ഡ്​ ബോ​ർ​ഡ്​ പെ​ട്ടി​യു​മാ​യി ഗ​ൾ​ഫ്​ എ​യ​ർ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന​വ​ർ സൂ​ക്ഷി​ക്കു​ക

76 സെ​ന്‍റി​മീ​റ്റ​ർ നീ​ള​വും 51 സെ​ന്‍റി​മീ​റ്റ​ർ വീ​തി​യും 31 സെ​ന്‍റി​മീ​റ്റ​ർ ഉ​യ​ര​വു​മാ​ണ്​ പെ​ട്ടി​ക​ൾ​ക്കാണ് ബഹ്റെെൻ അനുമതി നൽകിയിരിക്കുന്നത്.

Samayam Malayalam 29 Jun 2022, 2:49 pm
ബഹ്റെെൻ: എയർലെെൻസ് പറഞ്ഞതിൽ കൂടുതൽ അളവുകളുള്ള പെട്ടികളുമായി പോകുന്നവർ ശ്രദ്ധിക്കുക. നിങ്ങളുടെ പെട്ടികൾ വിമാനത്താവളത്തിൽ എത്തിയാൽ മാറ്റി പാക്ക് ചെയ്യേണ്ടി വരും. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർക്ക് ഇത്തരത്തിൽ അനുഭവങ്ങൾ ഉണ്ടായെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. എയർപോർട്ടിൽവെച്ച് വേറെ കാർഡ് ബോർഡ് പെട്ടിയിലേക്ക് സാധനങ്ങൾ മാറ്റേണ്ടി വന്നു.
Samayam Malayalam Gulf Air


ബഹ്റൈനിൽ നിന്ന് ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് കാർഡ് ബോർഡ് പെട്ടികൾ പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ചു തുടങ്ങിയത്. കഴിഞ്ഞ ജൂൺ 22 മുതലാണ് ഈ നിയമം വന്നത്. 76 സെന്‍റിമീറ്റർ നീളവും 51 സെന്‍റിമീറ്റർ വീതിയും 31 സെന്‍റിമീറ്റർ ഉയരവുമാണ് പെട്ടികൾക്ക് ആണ് അനുമതി നൽകിയിരിക്കുന്നത്. ഇതിൽ കൂടുതൽ വലുപ്പത്തിലുള്ള കാർഡ് ബോർഡ് പെട്ടികൾ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ഗൾഫ് എയർ വ്യക്തമാക്കി.

Also Read: ടാക്സി സർവിസുമായി ബന്ധപ്പെട്ട വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴകൾ പുതുക്കി സൗദി പൊതുഗതാഗത അതോറിറ്റി

പുറത്തിറക്കിയ നിയമത്തിൽ കൂടുതൽ വീതിയും വലിപ്പവുമുള്ള പെട്ടികളുമായി എത്തിയവരാണ് പ്രയാസത്തിലായത്. ട്രോളി ബാഗോ, അല്ലെങ്കിൽ ഗൾഫ് എയർ അധികൃതർ നിർദേശിച്ചിട്ടുള്ള അളവിലുള്ള പെട്ടിയിൽ ആക്കിയോ സാധനങ്ങൾ കൊണ്ടുപോകാൻ സാധിക്കും. ഏയർപേർട്ടിൽ ഇത്തരത്തിലുള്ള കാർഡ് ബോർഡ് പെട്ടികൾ ലഭ്യമാക്കിയിട്ടുണ്ട്. രണ്ട് ദിനാർ ആണ് പെട്ടിയുടെ വില. പെട്ടിക്ക് മുകളിൽ വെള്ള പേപ്പർ പൊതിയണം. അതിനാൽ രണ്ട് രൂപ അധികം നൽകണം. നിശ്ചിത വലുപ്പത്തിനു പുറമേ കൃത്യമായ ആകൃതിയുമുള്ളതായിരിക്കണം പെട്ടികൾ. പലരും വലിയ പെട്ടികൾ ഇത്തരത്തിൽ മുറിച്ച് ചെറിയ പെട്ടികൾ ആക്കി പാക്ക് ചെയ്യുന്നുണ്ട്. എന്നാൽ ഇതിന് കൃത്യമായ ആകൃതി ഉണ്ടാകില്ല. ഇത്തരം പെട്ടികളും വിമാനത്തിൽ കയറ്റാൻ സമ്മതിക്കില്ല.

Also Read: കുവൈറ്റില്‍ ഫാമിലി, വിസിറ്റ് വിസകള്‍ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി; ശമ്പള പരിധി ഉയര്‍ത്തിയേക്കും

യാത്രക്കാർ എയർലൈൻസ് പുറത്തുവിട്ടിട്ടുള്ള നിബന്ധനകൾ എല്ലാം പാലിക്കണം. എയർപോർട്ടിൽ എത്തിയശേഷമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ എല്ലാം വ്യക്തമായി ചെയ്തു വെക്കണം. നിശ്ചിത വലുപ്പത്തിലുള്ള പെട്ടി കിട്ടിയില്ലെങ്കിൽ യാത്ര തന്നെ മുടങ്ങാൻ സാധ്യതയുണ്ട്. പെരുന്നാൾ അവധി, സ്ക്കൂൾ അവധി ആരംഭിച്ചതിനാൽ ടിക്കറ്റ് കിട്ടാൻ ഇപ്പോൾ വലിയ പ്രയാസമാണ്. നിർദ്ദേശങ്ങളും നിയമങ്ങളും പാലിച്ച് യാത്രക്കായി എല്ലാവരും എത്തിചേരണമെന്ന് അധികൃതർ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ