ആപ്പ്ജില്ല

മ​ന്ത്രാ​ല​യ​ത്തിൽ നിന്നും 150 ദി​നാ​റി​ന്‍റെ സ​ഹാ​യം; ​ പ്ര​ച​രി​ച്ച വി​ഡി​യോ വ്യാ​ജ​മാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് എല്ലാവരും കരുതിയിരിക്കണമെന്ന് മ​ന്ത്രാ​ല​യം അറിയിച്ചു.

Samayam Malayalam 3 Apr 2023, 4:58 pm
ബഹ്റെെൻ: സാമൂഹിക ക്ഷേമകാര്യ മന്ത്രാലയത്തിന് കീഴിൽ നിന്നും സഹായം ലഭിക്കുന്നു എന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചിരുന്നത്. 150 ദിനാറിന്റെ സഹായം ആണ് നൽകുന്നത് എന്നായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ വീഡിയോയിൽ അടിസ്ഥാനമില്ലെന്നും പ്രചരിക്കുന്നത് വ്യാജ വീഡിയോ ആണെന്നും അധികൃതർ വ്യക്തമാക്കി.
Samayam Malayalam Representational
പ്രതീകാത്മക ചിത്രം


ആളുകളെ തട്ടിപ്പിൽ വീഴ്ത്താൻ വേണ്ടിയാണ് ഇത്തരത്തിലുള്ള വീഡിയോ പ്രചരിക്കുന്നത്. സാമൂഹിക ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് റമദാനിൽ ഇരട്ടി സഹായം നൽകാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. അവർ അത് വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ മറപിടിച്ചാണ് ഇത്തരത്തിലുള്ള തീരുമാനവുമായി എത്തുന്നത്.

Also Read: മെയ് മുതല്‍ എണ്ണ ഉല്‍പാദനം കുറയ്ക്കും; അപ്രതീക്ഷിത പ്രഖ്യാപനവുമായി സൗദിയും സഖ്യരാജ്യങ്ങളും

3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം


തിരുവനന്തപുരം: സംസ്ഥാനത്തെ 3 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് എഫ്എച്ച്സി ചെക്കിയാട് 92% സ്‌കോറും, പത്തനംതിട്ട എഫ്എച്ച്സി ചന്ദനപ്പള്ളി 90% സ്‌കോറും, കൊല്ലം എഫ്എച്ച്സി അഴീക്കല്‍ 93% സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. ഇതോടെ സംസ്ഥാനത്തെ 160 ആശുപത്രികള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനായതെന്നും മന്ത്രി വ്യക്തമാക്കി.

5 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 8 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 39 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 104 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്. ഇതുകൂടാതെ 10 ആശുപത്രികള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തി മികച്ച സംവിധാനങ്ങളും സേവനങ്ങളുമൊരുക്കാന്‍ ആരോഗ്യ വകുപ്പ് കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. എല്ലാ ജില്ലാ ആശുപത്രികളിലും ഗുണനിലവാരം ഉറപ്പാക്കാനായി മന്ത്രിയുടെ നേതൃത്വത്തില്‍ എംഎല്‍എമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗങ്ങള്‍ ചേര്‍ന്ന് നടപടി സ്വീകരിച്ചു വരുന്നു. എംഎല്‍എമാരുടെയും മറ്റ് ജനപ്രതിനിധികളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ സര്‍ക്കാര്‍ ആശുപത്രികളെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം.

Read Latest Gulf News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ