ആപ്പ്ജില്ല

കുവൈറ്റില്‍ കര്‍ഫ്യുവോ ഭാഗിക കര്‍ഫ്യുവോ? എന്തിനും സജ്ജമെന്ന് സേന

കൊറോണ എമര്‍ജന്‍സി മിനിസ്റ്റീരിയല്‍ കമ്മിറ്റി ഞായറാഴ്ച യോഗം ചേര്‍ന്ന് മന്ത്രിസഭയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെടുക്കുക.

Samayam Malayalam 22 Feb 2021, 1:16 pm

ഹൈലൈറ്റ്:

  • കര്‍ഫ്യു സംബന്ധിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് സര്‍ക്കാര്‍ വക്താവ്
  • നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനിടയിലും കുവൈറ്റില്‍ കൊവിഡ് കേസുകള്‍ കൂടുകയാണ്
  • കര്‍ഫ്യൂ സംബന്ധിച്ച തീരുമാനം മന്ത്രിസഭ തിങ്കളാഴ്ചയോ ബുധനാഴ്ചയോ എടുത്തേക്കും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Kuwait AFP
പ്രതീകാത്മക ചിത്രം
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പെട്ടെന്ന് കര്‍ഫ്യു പ്രഖ്യാപനം ഉണ്ടായാല്‍ നടപ്പാക്കാന്‍ പോലീസും സൈന്യവും നാഷണല്‍ ഗാര്‍ഡും തയ്യാറെന്ന് അധികൃതര്‍. കര്‍ഫ്യു നടപ്പാക്കാന്‍ സേനാവിഭാഗങ്ങള്‍ കര്‍മപദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. റോഡുകളിലും റെഡിന്‍ഷ്യല്‍ ഏരിയകളിലും സെക്യൂരിറ്റി പോയിന്റുകള്‍ തീര്‍ക്കേണ്ട ഭാഗങ്ങള്‍ നിശ്ചയിക്കുകയും ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്തു. കര്‍ഫ്യൂ സംബന്ധിച്ച തീരുമാനം മന്ത്രിസഭ തിങ്കളാഴ്ചയോ ബുധനാഴ്ചയോ എടുത്തേക്കും.
Also Read: മുടക്കിയത് ലക്ഷങ്ങള്‍, നാട്ടിലേക്ക് തിരിക്കാന്‍ പണമില്ല; യുഎഇയില്‍ കുടുങ്ങിയ പ്രവാസികള്‍ ദുരിതത്തില്‍

കൊറോണ എമര്‍ജന്‍സി മിനിസ്റ്റീരിയല്‍ കമ്മിറ്റി ഞായറാഴ്ച യോഗം ചേര്‍ന്ന് മന്ത്രിസഭയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെടുക്കുക. കര്‍ഫ്യു സംബന്ധിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും സ്ഥിതി നിരീക്ഷിക്കുകയാണെന്നും സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്‌റം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Also Read: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇത്തവണ രണ്ട് പേര്‍ക്ക് കോടീശ്വരന്മാരാകാം

കുവൈറ്റിലെ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് ഒത്തുചേരലുകള്‍ ഒഴിവാക്കാന്‍ ഭാഗിക കര്‍ഫ്യു ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം അധികൃതരുടെ പരിഗണനയിലാണ്. നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനിടയിലും കുവൈറ്റില്‍ കൊവിഡ് കേസുകള്‍ കൂടുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ