ആപ്പ്ജില്ല

സന്തോഷ വാര്‍ത്ത; കുവൈറ്റില്‍ പ്രവാസികള്‍ക്ക് സന്ദര്‍ശക വിസകള്‍ ഉടന്‍

വളരെയേറെ കാലമായി നാട്ടില്‍ പോകാന്‍ സാധിക്കാത്തവര്‍ ഉള്‍പ്പെടെയുള്ള പ്രവാസികളില്‍ പലരും സന്ദര്‍ശക വിസയില്‍ കുടുംബത്തെ കുവൈറ്റിലേക്ക് കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്.

Samayam Malayalam 18 Mar 2022, 1:22 pm
കുവൈറ്റ് സിറ്റി: രാജ്യത്ത് ഞായറാഴ്ച മുതല്‍ സന്ദര്‍ശക വിസകള്‍ അനുവദിച്ചു തുടങ്ങും. കുവൈറ്റ് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസം കാലാവധിയുള്ള വിസകളാകും അനുവദിക്കുകയെന്ന് ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയ ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു.
Samayam Malayalam Kuwait Pixabay (1)


Also Read: സൗദിയിലെ തൊഴില്‍ പരിഷ്‌കാരങ്ങള്‍; ഗുണം ചെയ്തത് 65,000 ത്തിലധികം പ്രവാസികള്‍ക്ക്, ശമ്പളം ഇരട്ടിയായി

അപേക്ഷാ നടപടികള്‍ എളുപ്പമാക്കുന്നതിനായി ആവശ്യമായ എല്ലാ രേഖകളും ഹാജരാക്കണം. പൊതു ആശങ്കകള്‍ കണക്കിലെടുക്കുന്ന ഒരു തൊഴില്‍ സംവിധാനം സൃഷ്ടിക്കുന്നതിനുള്ള സേവന മേഖലകളുടെ ശ്രമങ്ങളുടെ ഭാഗമായാണിത്. ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നത് സുഗമമാക്കുന്നതിന് നിയമങ്ങളും നിയന്ത്രണങ്ങളും നടപടിക്രമങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം ഭരണകൂടം ഊന്നിപ്പറഞ്ഞു.

Also Read: ഒരു മാസം മുമ്പ് അച്ഛനാകാന്‍ പോകുന്നെന്ന വാര്‍ത്ത, തൊട്ടുപിന്നാലെ 60 ലക്ഷത്തിന്റെ ഭാഗ്യം; ബിഗ് ടിക്കറ്റിലൂടെ മലയാളിക്ക് ഇരട്ടി സന്തോഷം

വളരെയേറെ കാലമായി നാട്ടില്‍ പോകാന്‍ സാധിക്കാത്തവര്‍ ഉള്‍പ്പെടെയുള്ള പ്രവാസികളില്‍ പലരും സന്ദര്‍ശക വിസയില്‍ കുടുംബത്തെ കുവൈറ്റിലേക്ക് കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്. നിലവില്‍ മന്ത്രിസഭയുടെയും കൊവിഡ് എമര്‍ജന്‍സി കമ്മിറ്റിയുടെയും പ്രത്യേക അനുമതിയോടെ മാത്രമായിരുന്നു കൊമേഴ്‌സ്യല്‍, ഫാമിലി വിസകള്‍ അനുവദിച്ചിരുന്നത്. ആരോഗ്യ മേഖലയില്‍ ഉള്‍പ്പെടെയുള്ള വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് ഇവ പ്രയോജനപ്പെടുത്താനായത്. പുതിയ തീരുമാനത്തോടെ കുടുംബങ്ങളെ കുവൈറ്റിലേക്ക് കൊണ്ടുവരാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമായിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ