ആപ്പ്ജില്ല

വീട്ടിജോലിക്കാരിയായ പ്രവാസി വനിത സ്‌പോണ്‍സറുടെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

ആത്മഹത്യ ചെയ്യാനുള്ള എന്തെങ്കിലും കാരണമുള്ളതായി അറിയില്ലെന്ന് സ്‌പോണ്‍സര്‍ പോലീസിന് മൊഴി നല്‍കി.

Samayam Malayalam 20 Jan 2021, 1:42 pm
കുവൈറ്റ് സിറ്റി: പ്രവാസി വനിത സ്‌പോണ്‍സറുടെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന വിദേശ വനിത (53) യെയാണ് സ്‌പോണ്‍സറുടെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുവൈറ്റിലെ അല്‍ ഉയൂനിലാണ് സംഭവം.
Samayam Malayalam death
പ്രതീകാത്മക ചിത്രം


Also Read: അനധികൃത താമസക്കാര്‍ റെക്കോര്‍ഡിലേയ്ക്ക്, കുവൈറ്റില്‍ 38 ശതമാനം വര്‍ധന, കാരണമായതെന്ത്?

ആത്മഹത്യ ചെയ്യാനുള്ള എന്തെങ്കിലും കാരണമുള്ളതായി അറിയില്ലെന്ന് സ്‌പോണ്‍സര്‍ പോലീസിന് മൊഴി നല്‍കി. നാട്ടിലേക്ക് പോകേണ്ട ആവശ്യം ഉണ്ടായിരുന്നെങ്കില്‍ അനുമതി നല്‍കുമായിരുന്നെന്ന് സ്‌പോണ്‍സര്‍ പോലീസിനോട് പറഞ്ഞു. തൈമ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ