Please enable javascript.Kuwait Family Visa 2024: കുവൈറ്റ് ഫാമിലി വിസ; സ​ന്ദ​ർ​ശ​ക​ർ​ക്ക് ചികിത്സ ആവശ്യങ്ങൾക്ക് എവിടെ പോകാം? ബ​ന്ധു​ക്ക​ളെ കൊണ്ടുവരുന്നതിന് പ്ര​തി​മാ​സ ശ​മ്പ​ളം എത്രവേണം - kuwait family visa news 2024 reopening what are the new conditions - Samayam Malayalam

Kuwait Family Visa 2024: കുവൈറ്റ് ഫാമിലി വിസ; സ​ന്ദ​ർ​ശ​ക​ർ​ക്ക് ചികിത്സ ആവശ്യങ്ങൾക്ക് എവിടെ പോകാം? ബ​ന്ധു​ക്ക​ളെ കൊണ്ടുവരുന്നതിന് പ്ര​തി​മാ​സ ശ​മ്പ​ളം എത്രവേണം

Authored byസുമയ്യ തെസ്നി കെപി | Samayam Malayalam 6 Feb 2024, 12:01 pm
Subscribe

ടൂറിസ്റ്റ് വിസകൾക്കും, കുടുംബ വിസകൾക്കും പുറമെ വാ​ണി​ജ്യ പ്ര​വേ​ശ​ന വി​സയും കുവെെറ്റ് അനുവദിക്കും. സ​ന്ദ​ർ​ശ​ക​ർ​ക്ക് സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​മോ സാ​ങ്കേ​തി​ക യോ​ഗ്യ​ത​ക​ളോ ഉണ്ടായാൽ മതിയാകും. സന്ദര്‍ശന കാലാവധി കഴിഞ്ഞാൽ രാജ്യംവിടുമെന്നാണ് നിയമം

ഹൈലൈറ്റ്:

  • 400 കുവൈറ്റ് ദിനാര്‍ ശമ്പളം ഉള്ളവർക്ക് വിസ ലഭിക്കും.
  • ബന്ധുക്കളെ കൊണ്ടുവരാന്‍ നോക്കുന്നതെങ്കിൽ അപേക്ഷകന്റെ ശമ്പളം 800 കുവൈറ്റ് ദിനാറില്‍ വേണം.
Representational ​
പ്രതീകാത്മക ചിത്രം Photo Credit: Pixabay
കുവെെറ്റ്: കുവെെറ്റിൽ നിർത്തി വെച്ചിരിക്കുന്ന എല്ലാ തരത്തിലുള്ള വിസകളും പുനരാരംഭിക്കുന്നു. പഴയ വ്യവസ്ഥ പുതുക്കിയാണ് പുതിയ രീതിയിൽ കുടുംബ, വാണിജ്യ, ടൂറിസ്റ്റ് സന്ദർശനങ്ങൾക്കുള്ള വിസകൾ കുവെെറ്റ് അനുവദിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. ഫെബ്രുവരി എഴു മുതൽ വിവിധ റസിഡൻസ് അഫയേഴ്‌സ് ഡിപ്പാർട്മെന്‍റുകൾ ഇതിനായുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും.
മുൻകൂട്ടി അപ്പോയിൻമെന്റ് ബുക്ക് ചെയ്യാൻ സാധിക്കും. മെറ്റ പ്ലാറ്റ്‌ഫോം വഴി മുൻകൂട്ടി അപ്പോയിന്‍റ്മെന്‍റ് ബുക്ക് ചെയ്യാം. കുവെെറ്റിലെ വാണിജ്യ, സാമ്പത്തിക, ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനം കുവെെറ്റ് സ്വീകരിച്ചിരിക്കുന്നത്. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് ആണ് ഇതിന് വേണ്ടിയുള്ള നിർദേശം നൽകിയത്. നിർത്തിവെച്ച കുടുംബ സന്ദർശന വിസയും ടൂറിസ്റ്റ് വിസയും വീണ്ടും കുവെെറ്റ് ആരംഭിക്കുന്നത് പ്രവാസികൾക്ക് ഏറെ ഗുണകരമാകും. കഴിഞ്ഞ ആഴ്ച ആണ് കുടുംബവിസ ആരംഭിച്ചത്.

Also Read: മസ്കറ്റ് ഗവര്‍ണറേറ്റില്‍ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ നിയന്ത്രണം; മുന്നറിയിപ്പുമായി ഒമാൻ പോലീസ്

മാതാവി, പിതാവ്., ഭാര്യ, കുട്ടികൾ എന്നിവരെ രാജ്യത്തേക്ക് കൊണ്ടുവരാൻ സാധിക്കും. കുടുംബത്തെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് 400 ദിനാർ പ്രതിമാസശമ്പളം വേണം. അതിൽ കുറയാൻ പാടില്ല. രക്തബന്ധത്തിൽ ഇല്ലാത്തവരെ രാജ്യത്തേക്ക് കൊണ്ടുവരുന്നുവെങ്കിൽ 800 ദീനാറിൽ കുറയാത്ത ശമ്പളം അപേക്ഷകന് വേണം. അല്ലാത്തവർക്ക് സാധിക്കില്ല. കൃത്യസമയത്ത് സന്ദർശകവിസയിൽ എത്തിയവർ രാജ്യം വിട്ടു പോകും എന്ന് രേഖാമൂലമുള്ള സത്യവാങ്മൂലം നൽകും. ഇതിൽ എന്തെങ്കിലും തരത്തിലുള്ള ലംഘനം വന്നാൽ സന്ദർശകനും സ്പോൺസർക്കുമെതിരെ നിയമ നടപടി വരും. രാജ്യത്തേക്ക് സന്ദർശക വിസയിൽ വരുന്നവർക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭിക്കില്ല. സ്വകാര്യ ആശുപത്രികളെയും ആരോഗ്യ കേന്ദ്രങ്ങളെയും ഇവർക്ക് ആശ്രയിക്കാൻ സാധിക്കും.

ടൂറിസ്റ്റ് വിസകളും കുവെെറ്റിൽ ആരംഭിച്ചിട്ടുണ്ട്. 53 രാജ്യങ്ങളിൽനിന്നുള്ള ആളുകൾക്ക് കുവെെറ്റിലേക്ക് ഇനി ടൂറിസ്റ്റ് വിസ എടുത്ത് വരാൻ സാധിക്കും. ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് http://moi.gov.kw ൽ കയറി വിസക്കായി അപേക്ഷിക്കാം. ജിസിസി വിസയുള്ള പ്രൊഫഷനുകള്‍ക്ക് നിബന്ധനകള്‍ക്ക് അനുസരിച്ചായിരിക്കു വിസ നൽകുക. കമ്പനിയുടെ പ്രവര്‍ത്തനത്തിനും ജോലിയുടെ സ്വഭാവത്തിനും അനുസരിച്ചുള്ള ബുരുദം ആവശ്യമാണ്. ടുറിസ്റ്റ് വിസകൾ കുവെെറ്റിന്റെ പ്രവേശന കവാടത്തിൽ എത്തിയാൽ ലഭിക്കും.
സുമയ്യ തെസ്നി കെപി
ഓതറിനെ കുറിച്ച്
സുമയ്യ തെസ്നി കെപി
സുമയ്യ തെസ്നി കെപി, സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. കോട്ടയം മഹാത്മാഗാന്ധി യുണിവേഴ്‌സിറ്റിയിൽ നിന്നും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. 5 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. തുടക്കം എംവി നികേഷ് കുമാർ നേതൃത്വം നൽകുന്ന റിപ്പോർട്ടർ ടിവിയിലെ ഓൺലെെൻ വിഭാ​ഗത്തിൽ ആയിരുന്നു. 2020 മുതൽ സമയം മലയാളത്തിനൊപ്പം ഉണ്ട്. നിലവിൽ ഗൾഫ് ഡെസ്കിൽ ആണ് പ്രവർത്തിക്കുന്നത്.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ