ആപ്പ്ജില്ല

പ്രവാസികളുടെ റെസിഡന്‍സി പെര്‍മിറ്റ് പുതുക്കുന്നത് ആരംഭിച്ചു: കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

കൊവിഡ് നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ വാണിജ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ തന്നെയായിരിക്കും റെസിഡന്‍സി പെര്‍മിറ്റ് പുതുക്കുന്നത്.

Samayam Malayalam 2 Apr 2021, 2:46 pm
കുവൈറ്റ്: പ്രവാസികള്‍ക്ക് ആര്‍ട്ടിക്കിള്‍ 19 റെസിഡന്‍സി പെര്‍മിറ്റ് പുതുക്കുന്നത് ആരംഭിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊവിഡ് നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ വാണിജ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ തന്നെയായിരിക്കും റെസിഡന്‍സി പെര്‍മിറ്റ് പുതുക്കുന്നത്.
Samayam Malayalam kuwait


സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് അവരുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ സ്വകാര്യ മേഖലയിലേക്ക് മാറ്റാന്‍ കഴിയുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

Also Read: പോലീസുകാര്‍ക്ക് മുന്നില്‍ വസ്ത്രമുരിഞ്ഞ് സ്വയം നഗ്നയായി; യുഎഇയില്‍ സ്ത്രീയ്ക്ക് 10 വര്‍ഷം തടവും അഞ്ച് ലക്ഷം ദിര്‍ഹം പിഴയും
മന്ത്രാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, ആശ്രിത വിസയില്‍ കുവെറ്റിലെത്തിയവര്‍, പൊതു സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ എന്നിവര്‍ വര്‍ക്ക് പെര്‍മിറ്റ് കൈമാറാന്‍ യോഗ്യരാണെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിസ കൈമാറാന്‍ സാധിക്കാത്ത ചില വിഭാഗങ്ങളും ഉണ്ട്. ചെറുകിട ഇടത്തരം സംരംഭങ്ങളിലും ജോലി ചെയ്യുന്നുവര്‍ക്ക് അവരുടെ തൊഴില്‍ ദാതാവിന്റെ അംഗീകാരത്തോടെ മാത്രമേ വിസമാറാന്‍ സാധിക്കുകയുള്ളു.

ആര്‍ട്ടിക്കിള്‍ ഷോ