ആപ്പ്ജില്ല

യുവാവിനെ കാണാതായിട്ട് നാല് വര്‍ഷം; മരിച്ചതായി പ്രഖ്യാപിച്ച് കുവൈറ്റ് കോടതി

കേസ് രേഖകളില്‍ കാണിച്ചിരിക്കുന്ന എല്ലാ സൂചനകളും കോടതിയില്‍ കേട്ട സാക്ഷികളുടെ സാക്ഷ്യപത്രങ്ങളും സ്ഥിരീകരിച്ചതായി അഭിഭാഷകന്‍ ബേദര്‍ മുനാവര്‍ അല്‍ മുതൈരി പറഞ്ഞു.

Samayam Malayalam 14 Jan 2021, 2:08 pm
കുവൈറ്റ് സിറ്റി; നാല് വര്‍ഷത്തോളമായി കാണാതായ യുവാവിന്റെ മരണം സ്ഥിരീകരിച്ച് കുവൈറ്റ് കോടതി. ഇയാളുടെ മരണവും അനന്തരഫലങ്ങളും കോടതി സ്ഥിരീകരിച്ചതായി പ്രാദേശിക വാര്‍ത്താ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
Samayam Malayalam court
പ്രതീകാത്മക ചിത്രംsa


Also Read: ഒമാന് പുറത്ത് കഴിഞ്ഞവര്‍ക്ക് തിരികെ വരണമെങ്കില്‍ ഇക്കാര്യം നിര്‍ബന്ധം; വ്യക്തമാക്കി റോയല്‍ ഒമാന്‍ പോലീസ്

കേസ് രേഖകളില്‍ കാണിച്ചിരിക്കുന്ന എല്ലാ സൂചനകളും കോടതിയില്‍ കേട്ട സാക്ഷികളുടെ സാക്ഷ്യപത്രങ്ങളും സ്ഥിരീകരിച്ചതായി അഭിഭാഷകന്‍ ബേദര്‍ മുനാവര്‍ അല്‍ മുതൈരി പറഞ്ഞു. 'തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇയാളെ കാണാതായിട്ട് നാല് വര്‍ഷമായി. രാജ്യം വിട്ട് തുര്‍ക്കിയിലേക്ക് പോയി സിറിയയില്‍ പ്രവേശിച്ചെന്നല്ലാതെ മറ്റൊന്നും ഇയാളെ കുറിച്ച് അറിയില്ല', അഭിഭാഷകന്‍ വ്യക്തമാക്കി.

കാണാതായയാള്‍ സായുധ സംഘത്തില്‍ ചേര്‍ന്നതായും ജിഹാദ്ദിസ്റ്റ് ഗ്രൂപ്പുകളില്‍ ചേര്‍ന്നതിന് ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചതായും അന്വേഷണസംഘം വ്യക്തമാക്കി. നാല് വര്‍ഷം മുമ്പ് ഇയാള്‍ കുവൈറ്റ് വിട്ടതിന് ശേഷം കുടുംബവുമായി യാതൊരു ബന്ധവും ഉണ്ടായിട്ടില്ലെന്ന് കോടതി പറഞ്ഞു.

Also Read: തണുത്തുവിറച്ച് യുഎഇ; വീട് വിട്ട് പോകുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം, നിര്‍ദേശങ്ങള്‍

സിറിയയിലെ പോരാട്ടത്തില്‍ ഇയാള്‍ മിക്കവാറും മരിച്ചിട്ടുണ്ടാകുമെന്ന് അഭിഭാഷകന്‍ അല്‍ മുത്തൈരി ചൂണ്ടിക്കാട്ടി. വ്യക്തിഗത നിയമത്തിലെ 146ാം ആര്‍ട്ടിക്കിള്‍ പ്രകാരമാണ് കോടതി വിധി.

ആര്‍ട്ടിക്കിള്‍ ഷോ