ആപ്പ്ജില്ല

കുവൈറ്റില്‍ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

കണ്ണൂര്‍ മുട്ടം സ്വദേശിയാണ് മരിച്ചത്. കണ്ണൂര്‍ വെങ്ങര മുട്ടം നെക്കി സ്ട്രീറ്റില്‍ മൈമുന മന്‍സില്‍ മുഹമ്മദ് ഇല്യാസ് ആണ് മരിച്ചത്

Samayam Malayalam 3 Mar 2021, 3:13 pm
കുവൈറ്റ്: കുവെെറ്റിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ മുട്ടം സ്വദേശിയാണ് മരിച്ചത്. കണ്ണൂര്‍ വെങ്ങര മുട്ടം നെക്കി സ്ട്രീറ്റില്‍ മൈമുന മന്‍സില്‍ മുഹമ്മദ് ഇല്യാസ് (37) ആണ് മരിച്ചത്. വാഹനാപകടത്തില്‍ പരിക്കേറ്റ് അദാന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
Samayam Malayalam Kuwait


Also Read: മലയാളി യുവതിയെ സൗദി അറേബ്യയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സബാഹ് അൽ അഹ്മദ് പ്രദേശത്ത് ബഖാല നടത്തി വരികയായിരുന്നു ഇല്യാസ്. ഭാര്യ - സാബിറ മന്‍ഹ, മക്കള്‍ - മുഹമ്മദ് ജാസിം, മുഹമ്മദ് നാസിം. പിതാവ് കെ.കെ സ്വാലിഹ് മൗലവി. മാതാവ് - ഖദീജ.

ആര്‍ട്ടിക്കിള്‍ ഷോ